- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷൂട്ടിങ് ലൊക്കേഷനിലെ ഗതാഗത പ്രശ്നത്തെ ചൊല്ലി തർക്കം; കലിമൂത്ത നടി ലക്ഷ്മിപ്രിയ തന്നെ ആദ്യം വിടണമെന്ന് പറഞ്ഞ് പ്രൊഡക്ഷൻ കൺട്രോളറെയും സംവിധായകനെ തെറി വിളിച്ചു; ഏഷ്യാനെറ്റ് പ്ലസിലെ 'അലുവയും മത്തിക്കറിയും' താരങ്ങൾ തല്ലിപ്പിരിഞ്ഞു..!
കൊച്ചി: സിനിമയിൽ മുഖം കാണിച്ചാൽ പിന്നെ സീരിയലുകളിൽ അഭിനയിക്കാൻ താൽപ്പര്യം കുറവുള്ള നടീനടന്മാരുണ്ട്. പലപ്പോഴും സിനിമയിൽ കിട്ടുന്ന സൗകര്യങ്ങൾ സീരിയലിൽ കിട്ടില്ലെന്നാണ് ഇവർക്കുള്ള ആക്ഷേപം. ഇത്തരം പ്രശ്‌നങ്ങൾ സീരിയലിൽ ഒരു പ്രശ്‌നമായി വളരാറുമുണ്ട്. ഇങ്ങനെ വിവാദത്തിൽ പെട്ടിരിക്കുന്നത് ഏഷ്യാനെറ്റ് പ്ലസിലെ അലുവയും മത്തിക്കറിയും സീരിയലിലെ താരമായ ലക്ഷ്മിപ്രിയയാണ്. ലൊക്കേഷനിൽ വേണ്ടത്ര സൗകര്യം ലഭിക്കാത്തതിനാൽ നടി പ്രകോപിതയായി ഇറങ്ങിപ്പോയെന്നാണ് സീരിയലിന്റെ അണിയറക്കാർ ഉന്നയിക്കുന്ന ആക്ഷേപം. സംവിധായകൻ പ്രസാദ് നൂറനാടിന്റെ 'അലുവയും മത്തിക്കറിയും' പരമ്പരയുടെ ഷൂട്ടിങ് ലൊക്കേഷനിലാണ് സംഭവം. ഷൂട്ടിങ് കഴിഞ്ഞ ശേഷം തിരിച്ചു പോകാനുള്ള അവസരത്തിലാണ് നടി പ്രകോപിതയായത്. കൃത്യസമയത്ത് കാർ എത്താൻ വൈകി. ഒരു വണ്ടി വന്നപ്പോൾ മറ്റ് ആർട്ടിസ്റ്റുകൾ കയറി. എന്നാൽ തന്നെ മറ്റുള്ള ആർട്ടിസ്റ്റുകൾക്കൊപ്പം വിടരുതെന്നും തന്നെ ആദ്യം വിടണമെന്നും പറഞ്ഞ് നടി ദേഷ്ടപ്പെട്ടു. പ്രൊഡക്ഷൻ കൺട്രോളറോട് മോശമായി പെരുമാറുകയും ചെയ്തുവെന്നാണ് ആക്ഷേ
കൊച്ചി: സിനിമയിൽ മുഖം കാണിച്ചാൽ പിന്നെ സീരിയലുകളിൽ അഭിനയിക്കാൻ താൽപ്പര്യം കുറവുള്ള നടീനടന്മാരുണ്ട്. പലപ്പോഴും സിനിമയിൽ കിട്ടുന്ന സൗകര്യങ്ങൾ സീരിയലിൽ കിട്ടില്ലെന്നാണ് ഇവർക്കുള്ള ആക്ഷേപം. ഇത്തരം പ്രശ്‌നങ്ങൾ സീരിയലിൽ ഒരു പ്രശ്‌നമായി വളരാറുമുണ്ട്. ഇങ്ങനെ വിവാദത്തിൽ പെട്ടിരിക്കുന്നത് ഏഷ്യാനെറ്റ് പ്ലസിലെ അലുവയും മത്തിക്കറിയും സീരിയലിലെ താരമായ ലക്ഷ്മിപ്രിയയാണ്. ലൊക്കേഷനിൽ വേണ്ടത്ര സൗകര്യം ലഭിക്കാത്തതിനാൽ നടി പ്രകോപിതയായി ഇറങ്ങിപ്പോയെന്നാണ് സീരിയലിന്റെ അണിയറക്കാർ ഉന്നയിക്കുന്ന ആക്ഷേപം.
സംവിധായകൻ പ്രസാദ് നൂറനാടിന്റെ 'അലുവയും മത്തിക്കറിയും' പരമ്പരയുടെ ഷൂട്ടിങ് ലൊക്കേഷനിലാണ് സംഭവം. ഷൂട്ടിങ് കഴിഞ്ഞ ശേഷം തിരിച്ചു പോകാനുള്ള അവസരത്തിലാണ് നടി പ്രകോപിതയായത്. കൃത്യസമയത്ത് കാർ എത്താൻ വൈകി. ഒരു വണ്ടി വന്നപ്പോൾ മറ്റ് ആർട്ടിസ്റ്റുകൾ കയറി. എന്നാൽ തന്നെ മറ്റുള്ള ആർട്ടിസ്റ്റുകൾക്കൊപ്പം വിടരുതെന്നും തന്നെ ആദ്യം വിടണമെന്നും പറഞ്ഞ് നടി ദേഷ്ടപ്പെട്ടു. പ്രൊഡക്ഷൻ കൺട്രോളറോട് മോശമായി പെരുമാറുകയും ചെയ്തുവെന്നാണ് ആക്ഷേപം. സീരിയലിലെ സീനിയർ താരങ്ങളെ അധിക്ഷേപിക്കുന്നതായെന്നും സീരിയലിലെ യുവ താരം വ്യക്തമാക്കി.
ലൊക്കേഷനിൽ പ്രൊഡക്ഷൻ കൺട്രോളർക്കുനേരെ രാത്രി ഉറക്കെ ശബ്ദമുണ്ടാക്കിയതിനു ചോദ്യം ചെയ്യാനെത്തിയ സംവിധായകനെ തെറി വിളിച്ചു നടി ഇറങ്ങിപ്പോയെന്നും. നടിയുടെ പെരുമാറ്റം യൂണിറ്റിലുള്ളവരെയെല്ലാം വിഷമിപ്പിക്കുകയും ചെയ്തു. രണ്ടാഴ്‌ച്ച മുമ്പായിരുന്നു സംഭവം നടന്നത്. ഈ സംഭവത്തോടെ നടിയെ പരിപാടിയിൽ നിന്നും ഒഴിവാക്കാനാണ് സംവിധായകന്റെ തീരുമാനമെന്നും റിപ്പോർട്ടുണ്ട്. ഇനി മുതൽ ലക്ഷ്മി പ്രിയക്കു പകരം സ്നേഹ ശ്രീകുമാർ (മറിമായം മണ്ഡോദരി) സുന്ദരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കും.
ഏഷ്യാനെറ്റ് പ്ലസ്സിലെ കോമഡി സീരിയലാണ് അലുവയും മത്തിക്കറിയും. പരസ്പ്പരം ചേരാത്ത കഥാപാത്രങ്ങളുടെ കഥയാണ് ഈ സീരിയലിൽ പറയുന്നത്. ബീന ആന്റണിയാണ് ലക്ഷ്മി പ്രിയയെ കൂടാതെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരുകൊളനിയിലെ രണ്ടു കുടുംബങ്ങളാണ് ഇതിലെ പ്രധാന പശ്ചാത്തലം. റാണിയും, സുന്ദരിയും പിന്നെ അവരുടെ കെട്ടിയവന്മാരും മക്കളും അമ്മായിയമ്മയും വിടുവാ അടിയുമായി കേണൽ ആർ മേനോൻ തുടങ്ങി ഈ കോളനിയിലേക്ക് വരുന്ന രസകരമായ ഒട്ടനവധി കഥാപാത്രങ്ങൾ അരങ്ങു തകർക്കുന്ന ''അലുവയും മത്തികറിയും'' പൂർണമായും നർമ്മത്തിൽ കലർത്തിയാണ് ഒരുക്കുന്നത്.
ഭാര്യ ഭർത്താവ് പ്രശ്‌നങ്ങൾക്ക് പുറമെ അയൽപക്കത്തെ രണ്ടു സ്ത്രികളുടെ സൗന്ദര്യപ്പിണക്കങ്ങലും മത്സരങ്ങളും ഇതിൽ പറയുന്നു. ഏഷ്യാനെറ്റ് പ്ലസ് നിർമ്മിക്കുന്ന പരമ്പരയുടെ പ്രോഗ്രാം പ്രൊഡ്യുസർ അനന്തപത്മനാഭൻനാണ്. ആൽബിയാണ് സ്‌ക്രിപ്ട് റൈറ്റൽ. സിനിമയിൽ കോമഡി രംഗങ്ങൾ അഭിനയിച്ച് മിടുക്കു തെളിയിച്ച വ്യക്തിയെന്ന നിലയിലാണ് ലക്ഷ്മി പ്രിയയെ സീരിയലിലേക്ക് പരിഗണിച്ചത്. എന്നാൽ, നടിയുടെ അഭാവം സീരിയലിനെ ബാധിക്കാത്ത വിധത്തിൽ കൊണ്ടുപോകാനാണ് തീരുമാനം.
അതേസമയം ലക്ഷ്മി പ്രിയ സമാനമായ സംഭവം മറ്റ് ഷൂട്ടിങ് ലൊക്കേഷനിൽ വച്ചുണ്ടായെന്നും ആരോപണമുണ്ട്. നേരത്തെ സത്യൻ അന്തിക്കാടിന്റെ സിനിമയിലും നടി പ്രശ്‌നമുണ്ടാക്കിയെന്നാണ് ആക്ഷേപം.