ടി ഷംനാ കാസിം ആണ് ആദ്യമായി മുടി മുഴുവൻ കളഞ്ഞ് മൊട്ടയടിച്ച മുഖവുമായി ആദ്യമായി രംഗത്തെത്തിയത്. അന്ന് മുടിമുറിക്കാൻ കാട്ടിയ നടിയുടെ ധൈര്യത്തിന് പലരും പിന്തുണയുമായി എത്തി. എന്നാൽ അതിന് പിന്നാലെ പലരും മുടി മുറിച്ച് പല മേക്ക് ഓവറുകളുമായി രംഗത്തെത്തുന്ന കാഴ്‌ച്ചയാണ് കണ്ടത്. ഇപ്പോളിതാ ഏറ്റവുമൊടുവിലായി നടി ലെനയാണ് ബോയ്‌സ് കട്ട് രീതിയിൽ മുടി മുറിച്ചത്.

പ്രേമത്തിലെ ചുരുണ്ട മുടിക്കാരി മേരിയായി മലയാള സിനിമയിലേക്കെത്തിയ അനുപമ പരമേശ്വരനും മുടി മുറിച്ച് പുതിയ ലുക്കിലെത്തിയ ചിത്രങ്ങൾ വൈറലായതിന് പിന്നാലെ ഇപ്പോൾ ലെന മുടി മുറിക്കുന്ന വീഡിയോയും വൈറലാവുകയാണ്.

സീരിയലിലൂടെ സിനിമയിലേക്കത്തിയ നടിയാണ് ലെന. സഹനടിയായി മലയാള സിനിമയിൽ തിളങ്ങിയ ലെനയ്ക്ക് ഇപ്പോൾ കൈനിറയെ സിനിമകളാണ്. പൃഥ്വിരാജ് നായകനായ വിമാനം ആണ് ലെനയുടെ ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.