- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടനിൽ നിന്നും മടങ്ങിയെത്തിയ നടി ലെനക്ക് കോവിഡ് ബാധ; കോവിഡിന്റെ പുതിയ വകഭേദമാണോ എന്നറിയാൻ കൂടുതൽ പരിശോധന
നടി ലെനക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. ഷൂട്ടിങ് പൂർത്തിയാക്കി ബ്രിട്ടനിൽ നിന്ന് മടങ്ങിയെത്തിയതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് താരത്തിന് വൈറസ് ബാധ കണ്ടെത്തിയത്. ബാംഗളൂർ വിമാനത്താവളത്തിൽ നടത്തിയ ആർടിപിസിആർ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. താരം ഇപ്പോൾ ബാംഗളൂരുവിലാണ്. ബ്രിട്ടനിൽ നിന്ന് എത്തിയതിനാൽ കോവിഡിന്റെ വകഭേദമാണോയെന്ന സംശയത്തെ തുടർന്ന് കൂടുതൽ പരിശോധനകൾക്കായി സാമ്പിളുകൾ പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുകയാണ്.
നതാലിയ ശ്യാം സംവിധാനം ചെയ്യുന്ന ഫൂട്ട്പ്രിന്റ്സ് ഓൺ ദ വാട്ടർ എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് ലെന ബ്രിട്ടനിൽ എത്തിയത്. നടി നിമിഷ സജയനും ലെനക്കൊപ്പം ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കോവിഡിന്റെ വകഭേദം കണ്ടെത്തിയതിന് പിന്നാലെ വിമാനസർവീസുകൾ നിർത്തിയതോടെ ഇരുവരും ബ്രിട്ടനിൽ കുടങ്ങുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസമാണ് ബ്രിട്ടനിൽ നിന്ന് തിരിച്ചത്. കേരളത്തിലേക്കുള്ള കണക്ടിങ് വിമാനത്തിനായാണ് ലെന ബാംഗളൂരിൽ ഇറങ്ങിയത്.
അവിടെവെച്ച് നടത്തിയ ടെസ്റ്റിൽ കോവിഡ് പോസ്റ്റീവായതോടെ ഇപ്പോൾ ബെംഗ്ലൂരു മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ട്രോമ കെയർ സെന്ററിലെ ഐസലേഷനിലാണ്. കോവിഡ് പുതിയ വകഭേദമാണോയെന്ന് അറിയാൻ കൂടുതൽ പരിശോധന നടത്തണം. പൂണെയിലെ വൈറോറളി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനയ്ക്കായി സാമ്പിളുകൾ അയച്ചിട്ടുണ്ട്. കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്ന് ബ്രിട്ടനിൽ നിന്ന് വരുന്നവർക്ക് ആർടി പിസിആർ പരിശോധന നടത്തുന്നുണ്ട്.
മറുനാടന് ഡെസ്ക്