- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കട്ടപ്പനയിലെ ഋതിക് റോഷനിലെ നായിക ലിജോമോൾ ജോസ് വിവാഹിതയായി; വരൻ അരുൺ ആന്റണി;വിവാഹ ചിത്രങ്ങൾ
കൊച്ചി: മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ ശ്രദ്ധേയയായ നടി ലിജോമോൾ ജോസ് വിവാഹിതയായി. അരുൺ ആന്റണിയാണ് വരൻ. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ക്രിസ്ത്യൻ ആചാരപ്രകാരമായിരുന്നു വിവാഹം.
ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെയാണ് ലിജോമോൾ അഭിനയരംഗത്തേക്ക് എത്തിയത്. വിവാഹവേഷത്തിൽ അതിസുന്ദരിയായ ലിജോമോളുടെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പുറത്തുവന്നിട്ടുണ്ട്.
കട്ടപ്പനയിലെ ഋതിക് റോഷൻ സിനിമയിലെ നായിക കഥാപാത്രത്തിലൂടെയാണ് ഏറെ ശ്രദ്ധ നേടിയത്. പിന്നീട് ഹണി ബീ 2.5, സ്ട്രീറ്റ് ലൈറ്റ്‌സ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.
തമിഴിലും താരം അരങ്ങേറ്റം കുറിച്ചിരുന്നു. സിവപ്പ് മഞ്ഞൾ പച്ചൈ എന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിൽ സിദ്ധാർഥിന്റെ നായികയായാണ് ലിജോ വേഷമിട്ടത്. സൂര്യ നായകനായെത്തുന്ന ജയ് ഭീമിലും താരം വേഷമിടുന്നുണ്ട്.
ന്യൂസ് ഡെസ്ക്