കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ ജലന്ധർ ബിഷപ്പിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധമറിയിച്ച് നടി മാല പാർവ്വതി. ദിലീപിന്റെ കേസുമായി ഉപമിച്ചാണ് മാല പാർവതി ബിഷപ്പ് വിഷയത്തിൽ ആഞ്ഞടിച്ച് മാല സമൂഹ മാധ്യമത്തിൽ കുറിപ്പെഴുതിയത്.

'ദിലീപിനെ അറസ്റ്റ് ചെയ്യാൻ താമസിച്ചു. അതു കൊണ്ട് ബിഷപ്പിനേയും അറസ്റ്റ് ചെയ്യാൻ താമസിക്കും എന്ന വാദത്തിൽ ശരികേടുണ്ട്. പൾസർ സുനിയാണ് ഫ്രാങ്കോ. ഇനി ഫ്രാങ്കോയ്ക്ക് ക്വട്ടേഷൻ കൊടുത്തവരുണ്ടെങ്കിൽ വഴിയേ പിടിക്കാമെന്നും പാർവതി പരിഹാസ രൂപേണ കുറിപ്പിൽ വിവരിക്കുന്നു.

നടി മാല പാർവതിയുടെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം

ദിലീപിനെ അറസ്റ്റ് ചെയ്യാൻ താമസിച്ചു അതു കൊണ്ട് ബിഷപ്പിനേം അറസ്റ്റ് ചെയ്യാൻ താമസിക്കും എന്ന വാദത്തിൽ ശരികേടുണ്ട്. പൾസർ സുനിയാണ് ഫ്രാങ്കോ.ഇനി ഫ്രാങ്കോയ്ക്ക് ക്വട്ടേഷൻ കൊടുത്തവരുണ്ടെങ്കിൽ വഴിയെ പിടിക്കാം. വളരെ അധികം ചട്ടകൂടുകൾക്കുള്ളിൽ കഴിയുന്ന കന്യാസ്ത്രീമാർ ഇത്രയും ശബ്ദം ഉണ്ടാക്കുന്നുണ്ടെങ്കിൽ..

അതവർക്ക് സത്യത്തെ കുറിച്ചുള്ള ബോധം ഉള്ളതുകൊണ്ടാണ്. ഒരു പക്ഷേ മരണം പോലും അവർ മുന്നിൽ കാണുന്നുണ്ടാകാം. ഇരുട്ടറയിൽ അടയ്ക്കുക തുടങ്ങിയ ഹീനമായ ശിക്ഷാ വിധികളാണ് കോൺവെന്റുകളിൽ നില നിൽക്കുന്നത്. അവർക്ക് വേണ്ടി നമ്മൾ ഉയർത്തുന്ന ശബ്ദത്തിന് ആക്കം പോര!