സിനിമാ ആസ്വാദകർക്ക് ഒരിക്കലും മറക്കാനാവാത്ത ചിത്രമാണ് മണിരത്‌നം സംവിധാനം ചെയ്ത റോജ. തന്റെ ഭർത്താവിനെ തീവ്രവാദികളുടെ കൈയിൽ നിന്നും രക്ഷിക്കുന്നതിന് വേണ്ടി തളരാതെ പോരാടുന്ന ഭാര്യയായി മധുബാല തിളങ്ങിയത് അങ്ങനെയൊന്നും പ്രേക്ഷകർ മറക്കാനിടയില്ല. പ്രണയത്തിന്റെ മുഖമായി പ്രേക്ഷക ഹൃദയത്തിൽ കയറിയ മധുബാല ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചുവരികയാണ്.

ബോബി സിൻഹ നായകനായി എത്തുന്ന അഗ്‌നിദേവ് എന്ന ചിത്രത്തിലൂടെയാണ്് മധുബാല തിരികെ എത്തുന്നത്. ചിത്രത്തിൽ വില്ലത്തിയായാണ് മധുബാല വരുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. അരയ്ക്കു താഴോട്ടു തളർന്ന രാഷ്ട്രീയ നോതാവായാണ് മധുബാല എത്തുന്നത്. പൊളിറ്റക്കൽ ആക്ഷൻ ത്രില്ലറാണ് ചിത്രം.

ചിത്രത്തിന്റെ ട്രെയിലറിൽ ഞെട്ടിക്കുന്ന പ്രകടനമാണ് നടി കാഴ്‌ച്ച വെച്ചിരിക്കുന്നത്. രമ്യ നമ്പീശൻ, സതീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ ദുൽഖർ സൽമാനും നസ്രിയ നസീമും പ്രധാനവേഷത്തിലെത്തിയ വായ് മൂട് പേസവും എന്ന ചിത്രത്തിലാണ് മധുബാല അവസാനമായി എത്തിയത്.