ബിജെപിക്കെതിരെ നാക്കു പൊക്കിയ നടിയും സാമൂഹിക പ്രവർത്തകയുമായ മാലാ പാർവതിക്ക് നേരെ സംഘപരിവാറിന്റെ കടുത്ത ആക്രമണം. സിഎൻഎൻ ചർച്ചയിൽ നടി ബിജെപിക്കെതിരെ സംസാരിച്ചതാണ് സംഘികളെ ചൊടിപ്പിച്ചത്. ഫേസ്‌ബുക്കിലും മെസഞ്ചറിലുമായി പാർവതിക്ക് നേരെ കടുത്ത അസഭ്യ വർഷമാണ് സംഘപരിവാർ അഴിച്ചു വിട്ടിരിക്കുന്നത്.

ശ്രീനാരായണ ഗുരുവിനെ പോലുള്ള ആചാര്യന്മാരുടെ സ്വാധീനം ഇവിടെയുള്ളതിനാലാണ് മനുഷ്യനെ മനുഷ്യനായി കാണുന്ന സംസ്‌കാരം കേരളത്തിലുള്ളതെന്ന പാർവതിയുടെ പരാമർശമാണ് സംഘപരിവാറുകാരെ ചൊടിപ്പിച്ചത്. മലയാളികൾ മുഴുവൻ ബിജെപിയെ എതിർക്കുന്നുവെന്ന് പാർവതി പറഞ്ഞെന്ന് ആരോപിച്ചാണ് അസഭ്യവർഷവുമായി സംഘപരില

മലയാളികളുടെ അഭിപ്രായം പറയാൻ ആരാണ് പാർവതിയെ ചുമതലപ്പെടുത്തിയത് തുടങ്ങിയ തരത്തിലുള്ള ചോദ്യങ്ങളുമായാണ് ആക്രമണം. സ്വതന്ത്രമായി അഭിപ്രായം പറയാൻ അനുവദിക്കില്ലെന്ന അവസ്ഥയിലേക്ക് കേരളം പോകുയാണെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് തനിക്ക് നേരെയുള്ള ഈ ആക്രമണമെന്നാണ് പാർവതിയുടെ പ്രതികരണം.

സിഎൻഎൻ തന്നെ ചർച്ചയ്ക്ക് വിളിച്ചത് എന്തിനാണെന്ന് ഇവർ ചാനലുകാരോടാണ് ചോദിക്കേണ്ടത്. ചാനലിൽ ചർച്ചയ്ക്ക് വിളിക്കുമ്പോൾ ഞാൻ ആർഎസ്എസിനെ പ്രതിനിധീകരിക്കാത്തതിനാൽ ചർച്ചയിൽ വിളിക്കരുതെന്ന് പറയണോയെന്ന് പാർവതി ചോദിക്കുന്നു. ബിജെപിക്ക് വിരുദ്ധമായി ആരെങ്കിലും ഒരു അഭിപ്രായം രേഖപ്പെടുത്തിയാൽ വളഞ്ഞ് നിന്ന് ആക്രമിക്കുന്ന രീതിയിലേക്ക് കേരളം മാറുകയാണ്. ബിജെപിക്കെതിരെ എന്തെങ്കിലും സംസാരിച്ചാൽ സിപിഎമ്മിന്റെയും സുഡാപ്പികളുടെയും അടിമകളാണെന്ന രീതിയിലാണ് പ്രചരണം നടത്തുന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെക്കാൾ വോട്ട് ഷെയർ ഉള്ളത് ബിജെപ്പിക്കാണ്. ആ വോട്ട് ചെയ്തവർ എല്ലാവരും മലയാളികളാണെന്നും തെളിഞ്ഞതാണ്. നേമത്ത് ഒ രാജഗോപാലിനെ വോട്ട് ചെയ്ത് ജയിപ്പിച്ച് വിട്ടത് മലയാളികളല്ലാതെ ചൈനക്കാരാണോ എന്നിങ്ങനെയാണ് ഒരാൾ ചോദിക്കുന്നത്. നിരവധി പേരാണ് ഇത്തരം പോസ്റ്റുകൾക്ക് താഴെ വന്ന് പാർവതിയെ അസഭ്യം പറയുകയും ഷെയർ ചെയ്യുകയും ചെയ്യുന്നത്. പാർവതിയെ മർദ്ദിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന കമന്റുകളും ഇതോടൊപ്പമുണ്ട്.