- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൂടൻ ചിത്രങ്ങളുമായി സമൂഹ മാധ്യമങ്ങളിൽ വീണ്ടും മാളവിക മോഹനൻ; പഴമയിലും പ്രഭ കുറയാതെ താരം; ഏറ്റെടുത്ത് സോഷ്യൽ മീഡിയ
വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളിലൂടെ സോഷ്യൽ മീഡിയയിൽ എന്നും നിറഞ്ഞുനിൽക്കുന്ന നടിയാണ് മാളവിക മോഹനൻ. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. പഴമയിലും അതീവ ഗ്ലാമറസായാണ് താരം എത്തുന്നത്. കൈത്തറി വസ്ത്രവും വെള്ളി ആഭരണങ്ങളുമണിഞ്ഞ് അതി സുന്ദരിയാണ് മാളവിക.
മങ്ങിയ പ്രകാശത്തോടും വെള്ളി ആഭരണങ്ങളോടും കൈത്തറി വസ്ത്രങ്ങളോടുള്ള താൽപ്പര്യവും താരം പറയുന്നുണ്ട്. പരമ്പരാഗത രീതിയിലുള്ള ആഭരണങ്ങളോടെ ചെറിയ മേക്കപ്പിലാണ് മാളവിക എത്തുന്നത്. റോഹൻ ശ്രെസ്തയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ആരാധകരുടെ മനം കീഴടക്കുകയാണ് ചിത്രങ്ങൾ. അതിമനോഹരിയാണെന്നാണ് കമന്റുകൾ.
നേരത്തെ ചോള രാജകുമാരിയായി വേഷം ധരിച്ച് താരം ഫോട്ടോഷൂട്ട് ചെയ്തിരുന്നു. ഇതും മികച്ച കയ്യടി നേടി. വിജയുടെ നായകനായി എത്തുന്ന മാസ്റ്ററാണ് താരത്തിന്റെ പുതിയ ചിത്രം. കൊറോണയെത്തുടർന്ന് ചിത്രത്തിന്റെ റിലീസ് മാറ്റിയിരിക്കുകയാണ്. വിജയ് സേതുപതിയും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.
ദുൽഖർ സൽമാന്റെ നായികയായിട്ടായിരുന്നു മാളവിക മോഹനന്റെ സിനിമയിലെ അരങ്ങേറ്റം. പട്ടം പോലെയായിരുന്നു ആദ്യ ചിത്രം. മലയാളിയായ ഛായാഗ്രാഹകൻ കെയു മോഹനന്റെ മകളാണ് മാളവിക. രജനീകാന്ത് ചിത്രം പേട്ടയിലും മാളവിക അഭിനയിച്ചിരുന്നു. ഗ്രേറ്റ് ഫാദർ ആണ് അവസാന മലയാള ചിത്രം. വിജയ് ചിത്രം മാസ്റ്റർ ആണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ചിത്രത്തിൽ അദ്ധ്യാപികയായാണ് മാളവിക എത്തുന്നത്.
View this post on Instagram@rohanshrestha @artcantbebothered @the.mad.hair.scientist @nittigoenka @theitembomb
A post shared by Malavika Mohanan (@malavikamohanan_) on




