മലയാളത്തിലെ പ്രശസ്ത ടെലിവിഷൻ-ചലച്ചിത്ര അഭിനേത്രിയാണ് മഞ്ജു പിള്ള. എസ് പി പിള്ളയുടെ പേരമകളാണ്.സ്‌ക്കൂളിൽ പഠിക്കുന്ന കാലത്ത് നാടകങ്ങളിൽ സജീവമായിരുന്നു.പത്താം ക്ലാസിൽ പഠിക്കുമ്പോൾ പ്രശസ്ത നാടക കർത്താവായ സൂര്യ കൃഷ്ണമൂർത്തിയുടെ സത്രീ പർവം എന്ന നാടകത്തിൽ അഭിനയിച്ചു. നാടകങ്ങളിലൂടെ സീരിയൽ രംഗത്തേക്ക് കടന്നു.സത്യവും മിഥ്യയും എന്ന സീരിയലിൽ ആണ് ആദ്യമായി അഭിനയിക്കുന്നത്. ‘തട്ടീം മുട്ടീം' സീരിയലിലെ മഞ്ജുവിന്റെ മോഹനവല്ലി എന്ന കഥാപാത്രമാണ് അടുത്തിടെ ഏറെ ശ്രദ്ധേയമായിട്ടുള്ളത്. ഇപ്പോഴിതാ, മഞ്ജുവിന്റെ ജീവിതത്തിലെ വേറിട്ട വേഷമാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. കോവിഡ് കാലത്ത് വീടിനോട് ചേർന്ന് താരം തുടങ്ങിയ ഫാം ആണ് ചർച്ചാ വിഷയം. തന്റെ ഫാമിലേക്ക് പോത്തുകളുമായി രണ്ടാമത്തെ ലോഡെത്തി എന്ന കുറിപ്പോടെ പങ്കുവെച്ച ഫോട്ടോകളാണ് ചർച്ചകൾക്കാധാരം.

ഫാമിലേക്ക് പോത്തുകളുമായി രണ്ടാമത്തെ ലോഡെത്തി എന്ന് കുറിച്ചുകൊണ്ടാണ് പുതിയ ചിത്രങ്ങൾ മഞ്ജു ഇൻസ്റ്റയിൽ പങ്കുവെച്ചിരിക്കുന്നത്. ഹരിയാനയിൽ നിന്നുമെത്തുന്ന മുറ പോത്തുകളാണ് മഞ്ജു ഫാമിലേക്ക് വാങ്ങിയിരിക്കുന്നത്. ബെല്ലാരി രാജയല്ലിത് ബെല്ലാരി മഞ്ജു, കൊറോണ കാലത്ത് ചിലർ വീട്ടിൽ വർക്ക് ഔട്ട് ചെയ്യുന്നു. ചിലർ യൂട്യൂബിൽ വീഡിയോ ചെയ്യുന്നു. എന്നാൽ മഞ്ജു ചേച്ചിയാകട്ടെ സ്വന്തമായി ഒരു ഫാം നടത്തുന്നു. ഇതിനൊക്കെ വേണ്ടി സമയം കണ്ടെത്തുവാൻ സാധിക്കുന്നു എന്നത് ഒരു വലിയ കാര്യമാണ് തുടങ്ങി നിരവധി കമൻറുകളാണ് മഞ്ജു പങ്കുവെച്ചിരിക്കുന്ന ചിത്രത്തിന് താഴെ വന്നുകൊണ്ടിരിക്കുന്നത്.

ഷൂട്ടിങ് തിരക്കുകളില്ലാതിരുന്ന കോവിഡ് കാലത്ത് കൃഷിയിലേക്ക് തിരിഞ്ഞിരിക്കുകയാണ് നടി മഞ്ജു പിള്ളയും കുടുംബവും. ആട്, കോഴി, പോത്ത് തുടങ്ങിയവയൊക്കെ വളർത്തുന്നതിനായി വീടിനോട് ചേർന്ന് ഫാം ആരംഭിച്ച ചിത്രങ്ങൾ മഞ്ജു തന്നെ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഭർത്താവ് ഛായാഗ്രാഹകനും സംവിധായകനുമായ സുജിത് വാസുദേവും ഫാമിലെ ആടുകളെ പരിപാലിക്കുന്ന ചിത്രങ്ങൾ മഞ്ജു മുമ്പ് പങ്കുവെച്ചിട്ടുണ്ട്. നിരവധിപേരാണ് മഞ്ജു ആരംഭിച്ചിരിക്കുന്ന പുതിയ ഫാമിന് ആശംസകളുമായി എത്തിയിട്ടുള്ളത്.

ചില കുടുംബചിത്രങ്ങൾ,ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്നീ ടെലിവിഷൻ പരമ്പരകളിൽ മഞ്ജു അവതരിപ്പിച്ച കഥാപാത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടർന്നങ്ങോട്ട് നിരവധി ടെലിവിഷൻ പരമ്പരകളിൽ സജീവമായി.മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത തട്ടീം മുട്ടീം എന്ന പരമ്പരയിലെ കഥാപാത്രം മഞ്ജുവിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ്. കളിയച്ഛൻ, നാല് പെണ്ണുങ്ങൾ, മിസ്റ്റർ ബട്ട്‌ലർ, ഇരട്ടക്കുട്ടികളുടെ അച്ഛൻ, ജനാധിപത്യം തുടങ്ങി നിരവധി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.