വിവാഹത്തിനു ശേഷം സിനിമയിൽ നിന്ന് വിട്ട നടിമാരിൽ പ്രമുഖയാണ് നടി മാതു.
വർഷങ്ങൾക്ക് ശേഷം അടുത്തിടെയാണ് മാതുവിനെ കുറിച്ചുള്ള വാർത്തകൾ വീണ്ടും പുറത്ത് വരുന്നത്. അമേരിക്കയിൽ താമസിക്കുന്ന മാതു ഭർത്താവിൽ നിന്നും വിവാഹമോചനം നേടിയ വാർത്തയായിരുന്നു അത്.

കഴിഞ്ഞ ആഴ്ച മാതുവീണ്ടും വിവാഹിതയായ വാർത്തയും പുറത്ത് വന്നിരുന്നു. അമേരിക്കയിൽ ഡോക്ടറായ അൻപഴകൻ ജോർജിനെയാണ് മാതുരണ്ടാം വിവാഹം ചെയ്തത്. ഇപ്പോഴും ഇരുവരും ബഹ്മാസിൽ മധുവിധു ആഘഷിച്ചു വരികയാണ്. സന്തോഷകരമായ ദാമ്പത്യത്തിന്റെ ചിത്രങ്ങൾ തന്റെ ഫേസ്‌ബുക്കിൽ പങ്കു വെച്ചിരിക്കുകയാണ് മാധു.