- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
16 വർഷത്തെ ഇടവേളയ്ക്ക് ശേഷം നടി മാതു നാളെ വീണ്ടും സ്ക്രീനിലെത്തും; മടങ്ങിവരവ് പ്രവാസി ചാനലിലെ ചമയങ്ങളില്ലാതെ എന്ന പരിപാടിയിലൂടെ
നീണ്ട 16 വർഷത്തെ ഇട വേളക്ക് ശേഷം പ്രവാസി ചാനലിന്റെ ക്യാമറയിലൂടെ മലയാളത്തിന്റെ പ്രിയങ്കരിയായ നടി മാതു നിങ്ങളുടെ മുമ്പിൽ വീണ്ടും എത്തുകയാണ്.അമരം എന്ന ഒറ്റ ചലച്ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഒരു 'മുത്ത്' ആയി മാറിയ തെലുങ്ക് നായിക തന്റെ വിശേഷങ്ങൾ പങ്ക് വച്ചുകൊണ്ടാണ് ചമയങ്ങളില്ലാതെ പരിപാടിയിലൂടെ വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്
നീണ്ട 16 വർഷത്തെ ഇട വേളക്ക് ശേഷം പ്രവാസി ചാനലിന്റെ ക്യാമറയിലൂടെ മലയാളത്തിന്റെ പ്രിയങ്കരിയായ നടി മാതു നിങ്ങളുടെ മുമ്പിൽ വീണ്ടും എത്തുകയാണ്.അമരം എന്ന ഒറ്റ ചലച്ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഒരു 'മുത്ത്' ആയി മാറിയ തെലുങ്ക് നായിക തന്റെ വിശേഷങ്ങൾ പങ്ക് വച്ചുകൊണ്ടാണ് ചമയങ്ങളില്ലാതെ പരിപാടിയിലൂടെ വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുക.
മലയാള സിനിമയുടെ 90 കളിൽ അഭിനയ മികവും ശാലീനതയും ഇഴ ചേര്ന്ന നായികാ സ്ഥാനം മാധവി എന്ന മാതുവിനെ തേടി എത്തിയത്. തമിഴ് കന്നട തെലുങ്ക് ചിത്രങ്ങളിലും ആ നാട്ട്യ പാടവം നിറഞ്ഞു നിന്നു. ഒരു ബാലതാരം ആയി സിനിമയിൽ എത്തിയ മാധവി, ഏറെ ശ്രദ്ധിക്കപ്പെട്ടത് മലയാളത്തിൽ തന്നെയാണ്. മലയാളത്തിലെ മുൻനിര നായക്കന്മാർക്കൊപ്പം ചെറിയ കാലയളവിൽ തന്നെ മാതു 50 ൽ പരം ചിത്രങ്ങളിൽ അഭിനയിച്ചു.
മഴവിൽ FM ഉം പ്രവാസി ചാനലും സംയുക്തമായി നിർമ്മിച്ച 'ചമയങ്ങളില്ലാതെ' എന്ന പരിപാടിയിലാണ് നീണ്ട ഇടവേളക്ക് ശേഷം മാതു പ്രേക്ഷകരുടെ മുൻപിൽ എത്തുന്നത്. നവംബർ 13 വെള്ളിയാഴ്ച ന്യൂ യോർക്ക് ടൈം രാത്രി 9:00 മണിക്കാണ് ഈ പരിപാടി പ്രവാസി ചാനൽ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കായി അവതരിപ്പിക്കുന്നത്. ഇന്ത്യയിൽ ഉള്ള പ്രേക്ഷകർക്ക് ശനിയാഴ്ച രാവിലെ 7.30 ന് ഇത് കാണാം.