- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൗനി റോയിയുടെ വിവാഹം ഉടനെന്ന് റിപ്പോർട്ടുകൾ; വരൻ സൂരജ് നമ്പ്യാർ
ബോളിവുഡ് നടി മൗനി റോയിയുടെ വിവാഹം ഉടനെന്ന് റിപ്പോർട്ടുകൾ. ദുബായിൽ ബാങ്കറായ സൂരജ് നമ്പ്യാരാണ് വരൻ. ദീർഘകാലമായി ഇരുവരും പ്രണയത്തിലാണെന്നും ഉടൻ വിവാഹിതരാകുമെന്നാണ് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കോവിഡ് ലോക്ക്ഡൗണിൽ സഹോദരിക്കും കുടുംബത്തിനുമൊപ്പം ദുബായിലായിരുന്നു. ഈ സമയത്താണ് ഇരുവരും കൂടുതൽ അടുക്കുന്നത്. എന്നാൽ വിവാഹത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
ഹിന്ദി സീരിയലാണ് നാഗിനിലൂടെയാണ് മൗനി പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഇത് നാഗകന്യക എന്ന പേരിൽ മലയാളത്തിലേക്കും മൊഴിമാറ്റിയിരുന്നു. അതിനാൽ മലയാളികൾക്കിടയിലും ശ്രദ്ധേയയാണ് മൗനി. സീരിയലുകളിലുടെ എത്തിയ താരം ഇപ്പോൾ സിനിമയിൽ സജീവമാണ്. ഗോൾഡ്, റോമിയോ ഇക്‌ബർ വാൾട്ടർ എന്നിവയാണ് താരത്തിന്റെ സിനിമകൾ. രൺബീർ കപൂർ ആലിയ ബട്ട് ചിത്രം ബ്രഹ്മാസ്ത്രയാണ് പുതിയ ചിത്രം.
Next Story