- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താരത്തിന്റെ ആശയത്തെ മംഗല്യക്കസവുമായി യോജിപ്പിച്ചത് ബാലരാമപുരത്തെ സാരി പെരുമ; ശുദ്ധമായ കസവ് ഉപയോഗിച്ച്, കൈകൾ കൊണ്ടു മാത്രം നെയ്തെടുത്ത സാരി ഒരുക്കിയത് ഒരുമാസമെടുത്ത്; ബ്ലൗസിൽ മൃദ്വ എന്നും വധൂവരന്മാർ ഹാരമണിയിക്കുന്ന ഒരു ചിത്രവും; സിംപിൾ ആണ് പക്ഷെ സ്പെഷ്യലുമാണ് മൃദുലയുടെ വിവാഹ വേഷങ്ങൾ
തിരുവനന്തപുരം; മലയാള ടെലിവിഷൻ രംഗത്തെ ശ്രദ്ധേയ താരങ്ങളാണ് യുവയും മൃദുലയും.വിവാഹ നിശ്ചയം കഴിഞ്ഞിട്ട് മാസങ്ങളായെങ്കിലും കോവിഡ് പ്രതിസന്ധിയും ലോക്ഡൗണുമൊക്കെ കാരണം വിവാഹം നീട്ടി വയ്ക്കുകയായിരുന്നു.എന്നാൽ നിയന്ത്രണങ്ങൾ അവസാനമില്ലാതെ തുടർന്നതോടെ വിവാഹം നടത്താനുള്ള തീരുമാനത്തിലെത്തുകയായിരുന്നു ഇരു വീ്ട്ടുകാരും.വിവാഹം നിശ്ചയിച്ചത് മുതൽ മൃദുലയ്ക്ക് യുവ നൽകുന്ന സർപ്രൈസ്,ഇവരുവരുടെയും ജീവിതത്തിലെ ശ്രദ്ധേയ സംഭവങ്ങൾ തുടങ്ങിയവയൊക്കെ വാർത്തകളിൽ ഇടംനേടാറുണ്ട്.അതുകൊണ്ട് തന്നെ പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന വിവാഹം കൂടിയായിരുന്നു യുവയുടെയും മൃദുലയുടെയും.
തന്റെ വിവാഹത്തിന്റെ ഒരോ ഒരുക്കങ്ങളും മൃദുല സോഷ്യൽ മീഡിയയിലുടെ പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ടായിരുന്നു.വിവാഹ വസ്ത്രങ്ങൾ സിംപിളാകുമെന്നും സ്ത്രീധനത്തെക്കുറിച്ചുമൊക്കെ മൃദുല നടത്തിയ പരാമർശങ്ങൾ ചർച്ചയായിരുന്നു.ഇപ്പോഴിത പറഞ്ഞ വാക്കുപാലിച്ച് സ്ിംപിളായ എന്നാൽ സ്പെഷ്യലുമായി വസ്ത്രങ്ങളണിഞ്ഞ് എത്തിയ കല്യാണപ്പെണ്ണ് ആാധകരുടെ മനംകവർന്നിരിക്കുകയാണ്. സ്പെഷൽ ഡിസൈനിൽ നെയ്തെടുത്ത സാരിയിൽ വധുവായി തിളങ്ങി നടി മൃദുല വിജയ്. ബാലരാമപുരത്തെ മാംഗല്യക്കസവ് ടീം ആണ് താരത്തിനായി ഈ സാരി ഒരുക്കിയത്. ആനു നോബി കസ്റ്റമൈസ് ചെയ്ത ബ്ലൗസും ശ്രദ്ധ നേടി.
അമ്പലത്തിൽവച്ചു നടക്കുന്ന ചടങ്ങായതിനാൽ സിംപിൾ സാരി മതി എന്നായിരുന്നു മൃദുലയുടെ തീരുമാനം. എന്നാൽ ജീവിതത്തിലെ സവിശേഷ നിമിഷം ആയതിനാൽ സാരി സ്പെഷൽ ആയിരിക്കണമെന്നു നിർബന്ധം ഉണ്ടായിരുന്നു. മേക്കപ് ആർട്ടിസ്റ്റ് വികാസ് ആണ് ഇഷ്ടപ്പെട്ട ഡിസൈനിൽ സാരി ഒരുക്കാമെന്ന ആശയം മൃദുലയ്ക്ക് നൽകിയത്. തുടർന്ന് മാംഗല്യക്കസവുമായി ബന്ധപ്പെടുത്തി.മൃദുലയുടെ താൽപര്യങ്ങൾക്കനുസരിച്ച് സ്ഥാപത്തിന്റെ സാരഥികളായ ഡോ. നന്ദുവും ഭാര്യ സുഷിയും ചേർന്ന് വിവിധ ഡിസൈനുകൾ തയ്യാറാക്കി. ഇതിൽ നിന്നും മൃദുല തിരഞ്ഞെടുത്ത ഡിസൈനിലാണ് സാരി ഒരുക്കിയത്.
''ശുദ്ധമായ കസവ് ഉപയോഗിച്ച്, കൈകൾ കൊണ്ടു മാത്രം നെയ്തെടുത്ത സാരിയാണിത്. മെഷീൻ ഒന്നും ഉപയോഗിക്കാത്തതിനാൽ ഒരു മാസത്തിലേറെ സമയം സാരി പൂർത്തിയാക്കാൻ വേണ്ടി വന്നു. സ്ക്വയർ പാറ്റേണിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഒരു സൈഡിൽ ബോർഡറില്ല. 13.5 ഇഞ്ചിന്റെ പല്ലു, ഗോൾഡ് ടാസിൽസ് എന്നിവയാണ് സാരിയെ ആകർഷകമാക്കുന്നത്.'' എന്ന് ഡിസൈനർ പറയുന്നു.
ആനു നോബിയാണ് ബ്ലൗസ് കസ്റ്റമൈസ് ചെയ്തത്. ഫ്ളോറൽ ഡിസൈനിലുള്ള ത്രെഡ് വർക്കുകൾ നിറയുന്നതാണ് ബ്ലൗസ്. പുറകുവശത്ത് മൃദുലയുടെയും യുവയുടെയും പേരുകൾ ചേർത്ത് മൃദ്വ എന്നും വധൂവരന്മാർ ഹാരമണിയിക്കുന്ന ഒരു ചിത്രവും തുന്നി ചേർത്തിട്ടുണ്ട്. മൃദുലയുടെ താൽപര്യ പ്രകാരമാണ് ബ്ലൗസ് ഡിസൈൻ ചെയ്തത്.
വരൻ യുവകൃഷ്ണയുടെ മുണ്ടിലുമാണ്ടായിരുന്നു ബാലരാമപുരത്തെ പാരമ്പര്യത്തിന്റെ കരസ്പർശം. മുണ്ടും മാംഗല്യ കവസവാണ് ഡിസൈൻ ചെയ്തത്. മൃദുലയുടെ സാരിക്ക് അനുയോജ്യമായ രീതിയിലാണ് മുണ്ട് ഒരുക്കിയിരിക്കുന്നത്.ജൂലൈ 8ന് രാവിലെ ആറ്റുകാൽ ക്ഷേത്രത്തിലായിരുന്നു സീരിയിൽ താരങ്ങളായ മൃദുലയുടെയും യുവകൃഷ്ണയുടെയും വിവാഹം.
മറുനാടന് മലയാളി ബ്യൂറോ