- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാ പെൺകുട്ടികൾക്കും സംഭവിക്കാൻ സാധ്യതയുള്ളതാണ് എനിക്കും സംഭവിച്ചത്; എല്ലാ പുരുഷന്മാരും മോശക്കാരല്ല; സിനിമക്ക് പുറത്താണ് മണ്ടത്തരങ്ങളും പാളിച്ചകളും പറ്റിയത്: പല പെൺകുട്ടികളും ആത്മഹത്യ ചെയ്യുന്ന സാഹചര്യത്തിലൂടെയാണ് താൻ കടന്നു പോയതെന്നും നടി മൈഥിലി
ലൈഫിൽ താൻ വളരെ ഹാപ്പിയാണ്. വേറെ വഴിയില്ല. എന്തുസംഭവിക്കുന്നോ അതിനെ നേരിട്ടേ മതിയാവൂ. അവസാനം വരെ പോയേ പറ്റൂ. കരിയറിന്റെ കാര്യത്തിൽ ഹാപ്പിയല്ല. കുറച്ചു കൂടി നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹമെന്നും നടി മൈഥിലി. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് മൈഥിലി ജീവിതത്തെ കുറിച്ചും സിനിമയെ കുറിച്ചും സംസാരിച്ചത്. എല്ലാ പെൺകുട്ടികൾക്കും സംഭവിക്കാൻ സാധ്യതയുള്ളതാണ് അത്. ചതിക്കപ്പെടുന്നതും വഞ്ചിക്കപ്പെടുന്നതും. ചിലർ നമ്മളെ കുടുക്കിക്കളയുമല്ലോ. നമ്മുടെ നിയമങ്ങൾക്ക് പോലും പരിമിതിയുണ്ട്. പല പെൺകുട്ടികളും ഇത്തരം സാഹചര്യങ്ങളിൽ ആത്മഹത്യ ചെയ്തുപോകും. ചിലർക്ക് കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കാൻ ആളുണ്ടാകും. ചിലർ അനുഭവിച്ചേ പഠിക്കൂ. ഞാനങ്ങനെയാണ്. ശരിക്കും പണി കിട്ടക്കഴിഞ്ഞിട്ടേ തിരിച്ചറിയൂ. പക്ഷേ നമ്മൾക്ക് മുന്നോട്ട് പോയേ മതിയാകൂ. എനിക്ക് പാലേരി മാണിക്യം മുതൽ നല്ല അനുഭവങ്ങളാണ് സിനിമയിൽ ഉണ്ടായിട്ടുള്ളത്. ചൂഷണങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ല. എല്ലാ പുരുഷന്മാരും മോശക്കാരല്ല. ഞാൻ എല്ലാവരുമായും സ്നേഹമായി പോകാൻ ആഗ്രഹി
ലൈഫിൽ താൻ വളരെ ഹാപ്പിയാണ്. വേറെ വഴിയില്ല. എന്തുസംഭവിക്കുന്നോ അതിനെ നേരിട്ടേ മതിയാവൂ. അവസാനം വരെ പോയേ പറ്റൂ. കരിയറിന്റെ കാര്യത്തിൽ ഹാപ്പിയല്ല. കുറച്ചു കൂടി നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹമെന്നും നടി മൈഥിലി. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് മൈഥിലി ജീവിതത്തെ കുറിച്ചും സിനിമയെ കുറിച്ചും സംസാരിച്ചത്.
എല്ലാ പെൺകുട്ടികൾക്കും സംഭവിക്കാൻ സാധ്യതയുള്ളതാണ് അത്. ചതിക്കപ്പെടുന്നതും വഞ്ചിക്കപ്പെടുന്നതും. ചിലർ നമ്മളെ കുടുക്കിക്കളയുമല്ലോ. നമ്മുടെ നിയമങ്ങൾക്ക് പോലും പരിമിതിയുണ്ട്. പല പെൺകുട്ടികളും ഇത്തരം സാഹചര്യങ്ങളിൽ ആത്മഹത്യ ചെയ്തുപോകും. ചിലർക്ക് കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കാൻ ആളുണ്ടാകും. ചിലർ അനുഭവിച്ചേ പഠിക്കൂ. ഞാനങ്ങനെയാണ്. ശരിക്കും പണി കിട്ടക്കഴിഞ്ഞിട്ടേ തിരിച്ചറിയൂ. പക്ഷേ നമ്മൾക്ക് മുന്നോട്ട് പോയേ മതിയാകൂ.
എനിക്ക് പാലേരി മാണിക്യം മുതൽ നല്ല അനുഭവങ്ങളാണ് സിനിമയിൽ ഉണ്ടായിട്ടുള്ളത്. ചൂഷണങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ല. എല്ലാ പുരുഷന്മാരും മോശക്കാരല്ല. ഞാൻ എല്ലാവരുമായും സ്നേഹമായി പോകാൻ ആഗ്രഹിക്കുന്ന ആളാണ്. സിനിമക്ക് പുറത്താണ് മണ്ടത്തരങ്ങളും പാളിച്ചകളും പറ്റിയിട്ടുള്ളത്. അത് എന്റെ തെറ്റുകൊണ്ട് പറ്റിയതാണെന്നും മൈഥിലി പറയുന്നു.