- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നിങ്ങൾക്ക് വിദഗ്ധരുടെ സഹായം ആവശ്യമാണ്.ദയവ് ചെയ്ത് നിങ്ങൾ ഒരു മനഃശാസ്ത്ര വിദഗ്ധനെ കാണണം''; അശ്ലീല ചോദ്യത്തിന് ചുട്ട മറുപടിയുമായി നടി നീലിമ; താരത്തിന്റെ മറുപടിക്ക് കയ്യടിച്ച് പ്രേക്ഷകരും
കൊച്ചി: സോഷ്യൽ മീഡിയയിൽ അശ്ലീലസന്ദേശം അയച്ച യുവാവിന് തക്കതായ മറുപടിയുമാ യി നടി നീലിമ റാണി.നീലിമയുടെ കൃത്യമായ മറുപടിക്ക് കൈയടിക്കുകയാണ് സോഷ്യൽ മീ ഡിയ. ഇൻസ്റ്റഗ്രാമിലെ ചോദ്യോത്തര വേളയിലാണ് അശ്ലീലചോദ്യം വന്നത്. ഇതിന് താരം നൽകി യ മറുപടിയാണ് ചർച്ചയാകുന്നത്.
''ഒരു രാത്രിക്ക് എത്ര വേണം'' എന്നായിരുന്നു യുവാവിന്റെ ചോദ്യം.''അൽപ്പം മാന്യത ഞാൻ പ്ര തീക്ഷിക്കുന്നു സഹോദരാ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. അക്രമികൾക്കാണ് അശ്ലീലമായ മനസുണ്ടാകുക. ദയവ് ചെയ്ത് നിങ്ങൾ ഒരു മനഃശാസ്ത്ര വിദഗ്ധനെ കാണണം. നിങ്ങൾക്ക് വിദഗ്ധരു ടെ സഹായം ആവശ്യമാണ്'' എന്നായിരുന്നു നീലിമയുടെ മറുപടി.
നിരവധി പേരാണ് താരത്തിന് പിന്തുണയുമായി രംഗത്തെത്തിയത്. കുറച്ചുകൂടെ കടന്ന മറുപടി യാണ് ഇവരെ പോലെയുള്ളവർക്ക് കൊടുക്കേണ്ടിയിരുന്നത് എന്നാണ് ചിലരുടെ അഭിപ്രായം.
ചാക്കോയും മേരിയും, വാണി റാണി, അരൺമനൈ കിളി എന്നിങ്ങനെ നിരവധി സീരിയലു കളിൽ വേഷമിട്ട താരമാണ് നീലിമ. സന്തോഷ് സുബ്രഹ്മണ്യം, നാൻ മഹാൻ അല്ലെ, മൊഴി, പണ്ണൈയാരും പത്മിനിയും, ഗജിനികാന്ത് എന്നിവയാണ് താരത്തിന്റെ പ്രധാന ചിത്രങ്ങൾ. വിശാൽ ചിത്രം ചക്ര ആണ് നീലിമയുടെ റിലീസിന് ഒരുങ്ങുന്ന സിനിമ.