- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നേഹയെ ഒരു രാത്രിയിലേക്ക് കിട്ടുമോ ? അശ്ശീല ചുവയോടെ വാട്സാപ്പിൽ സന്ദേശമയച്ച 'ഞരമ്പ് രോഗിക്ക് ' നടി കൊടുത്തത് എട്ടിന്റെ പണി; ദുബായിലുള്ള യുവാവിന്റെ ചിത്രവും സന്ദേശത്തിന്റെ സ്ക്രീൻഷോട്ടും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് 'നേഹയുടെ പ്രതികാരം' ! ഇത്തരം ആളുകൾ സമൂഹത്തിന് നാണക്കേടാണെന്നും മാപ്പ് വേണമെന്നും ആവശ്യപ്പെട്ട് താരം
സിനിമാ നടികൾക്ക് ഫോണിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും അശ്ശീല ചുവയുള്ള സന്ദേശങ്ങൾ ലഭിക്കുന്നത് തുടർക്കഥയാവുകയാണ്. പലരും ഇതിനോട് പ്രതികരിക്കാറില്ല. ചിലർ കണ്ടില്ലെന്ന് നടിക്കും. എന്നിരുന്നാലും തുടർച്ചയായി ഇവർക്ക് സന്ദേശങ്ങൾ ലഭിക്കാറുണ്ട്. എന്നാൽ അത്തരത്തിൽ സന്ദേശമയച്ച ഒരു ഞരമ്പ് രോഗിക്ക് നടി നേഹ സക്സേന നൽകിയത് എട്ടിന്റെ പണിയാണ്. നേഹയെ ദുബായിൽ ഒരു രാത്രി കിട്ടുമോ എന്നാണ് യുവാവ് വാട്സാപ്പിലൂടെ സന്ദേശമയച്ചത്. നടിയുടെ പിആർ മാനേജർക്കാണ് ഇയാൾ സന്ദേശമയച്ചത്. എന്നാൽ താരം ഇതിനോട് കൃത്യമായ രീതിയിൽ തന്നെ പ്രതികരിച്ചു. ചാറ്റിന്റെ സ്ക്രീൻ ഷോട്ടും യുവാവിന്റെ ചിത്രവുമടക്കം തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ നടി പോസ്റ്റ് ചെയ്തു. ദുബായിലുള്ള സുഹൃത്തുക്കൾ ഇയാളെ തിരിച്ചറിയണമെന്നും ഇത്തരം ആളുകൾ ശിക്ഷിക്കപ്പെടണമെന്നുമാണ് നേഹ പറയുന്നത്. സ്ത്രീകളോടുള്ള ഇയാളുടെ പെരുമാറ്റം എന്താണെന്ന് ഇയാളുടെ കുടുംബം തിരിച്ചറിയണമെന്നും നേഹ വ്യക്തമാക്കി. സന്ദേശത്തെക്കുറിച്ച് നേഹ പറയുന്നതിങ്ങനെ 'അയാളുടെ ഫോൺ ആരോ ഹാക്ക് ചെയ്തതാണെന്നാണ
സിനിമാ നടികൾക്ക് ഫോണിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും അശ്ശീല ചുവയുള്ള സന്ദേശങ്ങൾ ലഭിക്കുന്നത് തുടർക്കഥയാവുകയാണ്. പലരും ഇതിനോട് പ്രതികരിക്കാറില്ല. ചിലർ കണ്ടില്ലെന്ന് നടിക്കും. എന്നിരുന്നാലും തുടർച്ചയായി ഇവർക്ക് സന്ദേശങ്ങൾ ലഭിക്കാറുണ്ട്. എന്നാൽ അത്തരത്തിൽ സന്ദേശമയച്ച ഒരു ഞരമ്പ് രോഗിക്ക് നടി നേഹ സക്സേന നൽകിയത് എട്ടിന്റെ പണിയാണ്. നേഹയെ ദുബായിൽ ഒരു രാത്രി കിട്ടുമോ എന്നാണ് യുവാവ് വാട്സാപ്പിലൂടെ സന്ദേശമയച്ചത്. നടിയുടെ പിആർ മാനേജർക്കാണ് ഇയാൾ സന്ദേശമയച്ചത്.
എന്നാൽ താരം ഇതിനോട് കൃത്യമായ രീതിയിൽ തന്നെ പ്രതികരിച്ചു. ചാറ്റിന്റെ സ്ക്രീൻ ഷോട്ടും യുവാവിന്റെ ചിത്രവുമടക്കം തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ നടി പോസ്റ്റ് ചെയ്തു. ദുബായിലുള്ള സുഹൃത്തുക്കൾ ഇയാളെ തിരിച്ചറിയണമെന്നും ഇത്തരം ആളുകൾ ശിക്ഷിക്കപ്പെടണമെന്നുമാണ് നേഹ പറയുന്നത്. സ്ത്രീകളോടുള്ള ഇയാളുടെ പെരുമാറ്റം എന്താണെന്ന് ഇയാളുടെ കുടുംബം തിരിച്ചറിയണമെന്നും നേഹ വ്യക്തമാക്കി.
സന്ദേശത്തെക്കുറിച്ച് നേഹ പറയുന്നതിങ്ങനെ
'അയാളുടെ ഫോൺ ആരോ ഹാക്ക് ചെയ്തതാണെന്നാണ് ഇപ്പോൾ അയാൾ അവകാശപ്പെടുന്നത്. അങ്ങനെ ഹാക്ക് ചെയ്യപ്പെട്ടതാണെങ്കിൽ എന്റെ പിആർ മാനേജരുടെ മെസേജ് വന്നപ്പോൾ എന്തിന് ആ നമ്പർ ബ്ലോക്ക് ചെയ്തു. ഈ സംഭവത്തിനുശേഷം ഒന്നു വിളിച്ച് ക്ഷമാപണം നടത്താനോ മാപ്പ് എഴുതി അയക്കാനോ കൂട്ടാക്കിയില്ല. അതുകൊണ്ടാണ് അയാളുടെ വിവരങ്ങൾ സഹിതം സമൂഹ മാധ്യമത്തിലൂടെ പുറത്തുവിട്ടത്. ഇത്തരം ആളുകൾ സമൂഹത്തിനു തന്നെ നാണക്കേടാണ്. അയാളുടെ കൈയിൽനിന്നു മാപ്പ് എഴുതി ലഭിക്കാതെ അയാൾക്ക് മാപ്പു നൽകില്ല.'- നേഹ വ്യക്തമാക്കി.
മോഹൻലാൽ നായകനായ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, മമ്മൂട്ടി ചിത്രം കസബ എന്നിവയിൽ ശ്രദ്ധേയമായ കഥാപാത്രമാണ് നേഹ അവതരിപ്പിച്ചത്. അടുത്തിടെയിറങ്ങിയ സഖാവിന്റെ പ്രിയ സഖി എന്ന ചിത്രത്തിൽ നായികയായും നേഹ തിളങ്ങി. സിനിമയ്ക്ക് പുറമേ സ്റ്റേജ് ഷോകളിലും നേഹ സ്ഥിരം സാന്നിധ്യമാണ്. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും നേഹ മികവ് തെളിയിച്ചു. നേഹ പോസ്റ്റ് ഇട്ടതിന് പിന്നാലെ നിരവധി ആളുകളാണ് ഇത്തരം സന്ദേശങ്ങൾക്കെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയത്.