- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആർത്തവ ദിവസങ്ങളിൽ ക്ഷേത്രങ്ങളിൽ പോകാൻ തോന്നിയാൽ പോകും'; ജനിതകമായ കാര്യങ്ങളിൽ വിവേചനം തുടരാനാകില്ല; ആർത്തവമുള്ളവരെ മാറ്റിനിർത്തുന്നത് അലോസരപ്പെടുത്തുന്നു; ശബരിമലയിലെ സുപ്രീം കോടതി വിധി സ്വാഗതാർഹമെന്ന് നടി പാർവ്വതി
കൊച്ചി: ശബരിമലയിലെ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടി വിധി അനുകൂലിച്ച് രംഗത്ത് എത്തിയ പ്രമുഖർക്ക് എല്ലാം തന്നെ ഭക്തരുടേയും വിധിയെ എതിർക്കുന്നവരുടേയും പ്രതിഷേധവും നേരിടേണ്ടി വന്നിരുന്നു. എന്നാൽ ശബരിമല വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടി പാർവ്വതി.ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധിയെ താൻ അനുകൂലിക്കുന്നുവെന്നാണ് നടി പാർവതിയുടെ പക്ഷം. ആർത്തവം അശുദ്ധിയാണെന്ന് വിശ്വസിക്കുന്നില്ലെന്നും, ആർത്തവ ദിവസങ്ങളിൽ നിന്ന് ക്ഷേത്രങ്ങളിൽ പോകണമെന്ന് തോന്നിയാൽ പോകുമെന്നും പാർവതി പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പാർവതിയുടെ പരാമർശം. ആർത്തവത്തിന്റെ പേരിലുള്ള സ്ത്രീകൾക്കെതിരായ വിവേചനം അധികാലം തുടരാനാവില്ല. ആർത്തവമുള്ള സ്ത്രീ മാറ്റി നിർത്തപ്പെടണ്ടവളാണോ എന്ന ചിന്ത കാലങ്ങളായി തന്നെ അലോസരപ്പെടുത്തുന്ന ഒന്നാണ്. ആർത്തവം അശുദ്ധിയെന്ന് പ്രചരിപ്പിക്കുന്നവർ പുരുഷ മേധാവിത്വം അടിച്ചേൽപ്പിച്ച പ്രവണതകളിൽ കുടുങ്ങി കിടക്കുന്നവരാണ്. ഈ അഭിപ്രായത്തിന്റെ പേരിൽ ഞാൻ ക്രൂശിക്കപ്
കൊച്ചി: ശബരിമലയിലെ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടി വിധി അനുകൂലിച്ച് രംഗത്ത് എത്തിയ പ്രമുഖർക്ക് എല്ലാം തന്നെ ഭക്തരുടേയും വിധിയെ എതിർക്കുന്നവരുടേയും പ്രതിഷേധവും നേരിടേണ്ടി വന്നിരുന്നു. എന്നാൽ ശബരിമല വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടി പാർവ്വതി.ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധിയെ താൻ അനുകൂലിക്കുന്നുവെന്നാണ് നടി പാർവതിയുടെ പക്ഷം. ആർത്തവം അശുദ്ധിയാണെന്ന് വിശ്വസിക്കുന്നില്ലെന്നും, ആർത്തവ ദിവസങ്ങളിൽ നിന്ന് ക്ഷേത്രങ്ങളിൽ പോകണമെന്ന് തോന്നിയാൽ പോകുമെന്നും പാർവതി പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പാർവതിയുടെ പരാമർശം.
ആർത്തവത്തിന്റെ പേരിലുള്ള സ്ത്രീകൾക്കെതിരായ വിവേചനം അധികാലം തുടരാനാവില്ല. ആർത്തവമുള്ള സ്ത്രീ മാറ്റി നിർത്തപ്പെടണ്ടവളാണോ എന്ന ചിന്ത കാലങ്ങളായി തന്നെ അലോസരപ്പെടുത്തുന്ന ഒന്നാണ്. ആർത്തവം അശുദ്ധിയെന്ന് പ്രചരിപ്പിക്കുന്നവർ പുരുഷ മേധാവിത്വം അടിച്ചേൽപ്പിച്ച പ്രവണതകളിൽ കുടുങ്ങി കിടക്കുന്നവരാണ്. ഈ അഭിപ്രായത്തിന്റെ പേരിൽ ഞാൻ ക്രൂശിക്കപ്പെട്ടേക്കാം, എന്നിരുന്നാലും ആർത്തവമുള്ള ദിവസങ്ങളിൽ ക്ഷേത്രങ്ങളിൽ പോകണമെന്ന് തോന്നുകയാണെങ്കിൽ പോവുക തന്നെ ചെയ്യും' -പാർവതി പറഞ്ഞു.
മലയാള സിനിമയിലെ തുടർന്നുവരുന്ന ചില പ്രവണതകളെ വിമർശിക്കാനും പാർവതി മറന്നില്ല. ചോദ്യങ്ങൾ ഉന്നയിക്കുന്നവരെ കുറ്റക്കാരായി മുദ്രകുത്തുന്ന പ്രവണതയാണ് ഇവിടുള്ളത്. ആരെയും വെല്ലുവിളിക്കാനല്ല ഉത്തരം കിട്ടാനാണ് ചോദ്യങ്ങളുമായി മുന്നോട്ടു വരുന്നത്. ചോദ്യങ്ങളിൽ ഭുരിഭാഗവും ഞങ്ങളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ടവയാണെന്നും പാർവതി വ്യക്തമാക്കി. നടിയെ അക്രമിച്ച സംഭവത്തിൽ പ്രതിഷേധവുമായി രംഗത്ത് എത്തിയതിന് ശേഷം സിനിമയിൽ അവസരം കുറച്ച് പ്രതികാര നടപടി സ്വീകരിക്കുന്നുവെന്നും എന്നാൽ അതുകൊണ്ടൊന്നും പോരാട്ടം അവസാനിപ്പിക്കില്ലെന്നും നടി നേരത്തെ പറഞ്ഞിരുന്നു.