- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രമുഖ നായികമാരുടെ നഗ്ന ചിത്രങ്ങൾ ചോർന്നു; പ്ലാസ്റ്റിക് സർജറിക്കിടെ ഷൂട്ട് ചെയ്ത ചിത്രങ്ങൾ; നഗ്‌നചിത്രങ്ങളുടെ ചോർച്ചയ്ക്ക് പിന്നിൽ ഹാക്കിങ് സംഘം; ചിത്രങ്ങൾ ഏത് നിമിഷവും പുറത്താവുമെന്ന ഭീതിയിൽ നായികമാർ
ലണ്ടൻ: പ്ലാസ്റ്റിക് സർജറി ക്ലിനിക്കിൽ നിന്ന് സർജറിക്കിടെ എടുത്ത് നഗ്ന ചിത്രങ്ങൾ ചോർത്തിയതായി പരാതി. ലോകത്തെ തന്നെ പ്രശസ്ഥ നായികമാരുൾപ്പെടെ ഉള്ളവരാണ് ഈ ക്ലിനിക്കിൽ നിന്ന് സർജറി ചെയ്തത്. ഹോളിവുഡിലെ സൂപ്പർ താരങ്ങളുടേയും ലോകപ്രശസ്തരായ പലരുടേയും ചില രാജകുടുംബാംഗങ്ങളുടെ ചിത്രങ്ങളും ചോർന്നെന്നാണ് പരാതി.ഏത് രാജകുടുംബാംഗങ്ങളുടെ ചിത്രങ്ങളാണ് പുറത്തായതെന്ന് വ്യക്തമല്ലെങ്കിലും ചിത്രങ്ങളുടെ ചോർച്ച പൊലീസ് സ്ഥിരീകരിച്ചു. നഗ്‌നചിത്രങ്ങളുടെ ചോർച്ചയ്ക്ക് പിന്നിൽ ഹാക്കിങ് സംഘമാണെന്ന നിഗമനത്തിലാണ് പൊലീസ്. ലണ്ടനിലെ പ്രമുഖ പ്ലാസ്റ്റിക് സർജറി ക്ലിനിക്കായ ലണ്ടൻ ബ്രിഡ്ജ് പ്ലാസ്റ്റിക് സർജ്ജറി കേന്ദ്രത്തിൽ നിന്നാണ് ചിത്രങ്ങൾ ചോർന്നിരിക്കുന്നത്. ഹാക്കർമാരുടെ സംഘമായ ദ ഡാർക്ക് ഓവർലോർഡ് (ടിഡിഒ) ആണ് ചോർത്തലിന് പിന്നിൽ. നേരത്തെ സ്‌കൂളുകളെയും മെഡിക്കൽ സെന്ററുകളെയുമൊക്കെ ലക്ഷ്യം വെച്ചിരുന്ന ഹാക്കർമാരുടെ സംഘമാണ് ഈ ചോർത്തൽ നടത്തിയത് അതേസമയം, ചിത്രങ്ങൾക്കൊപ്പം പേരുകളും മറ്റ് വിശദവിവരങ്ങളുമുണ്ട്. അതിൽ രാജകുടുംബാംഗങ്ങളുമുണ്ട്'
ലണ്ടൻ: പ്ലാസ്റ്റിക് സർജറി ക്ലിനിക്കിൽ നിന്ന് സർജറിക്കിടെ എടുത്ത് നഗ്ന ചിത്രങ്ങൾ ചോർത്തിയതായി പരാതി. ലോകത്തെ തന്നെ പ്രശസ്ഥ നായികമാരുൾപ്പെടെ ഉള്ളവരാണ് ഈ ക്ലിനിക്കിൽ നിന്ന് സർജറി ചെയ്തത്. ഹോളിവുഡിലെ സൂപ്പർ താരങ്ങളുടേയും ലോകപ്രശസ്തരായ പലരുടേയും ചില രാജകുടുംബാംഗങ്ങളുടെ ചിത്രങ്ങളും ചോർന്നെന്നാണ് പരാതി.ഏത് രാജകുടുംബാംഗങ്ങളുടെ ചിത്രങ്ങളാണ് പുറത്തായതെന്ന് വ്യക്തമല്ലെങ്കിലും ചിത്രങ്ങളുടെ ചോർച്ച പൊലീസ് സ്ഥിരീകരിച്ചു. നഗ്‌നചിത്രങ്ങളുടെ ചോർച്ചയ്ക്ക് പിന്നിൽ ഹാക്കിങ് സംഘമാണെന്ന നിഗമനത്തിലാണ് പൊലീസ്.
ലണ്ടനിലെ പ്രമുഖ പ്ലാസ്റ്റിക് സർജറി ക്ലിനിക്കായ ലണ്ടൻ ബ്രിഡ്ജ് പ്ലാസ്റ്റിക് സർജ്ജറി കേന്ദ്രത്തിൽ നിന്നാണ് ചിത്രങ്ങൾ ചോർന്നിരിക്കുന്നത്. ഹാക്കർമാരുടെ സംഘമായ ദ ഡാർക്ക് ഓവർലോർഡ് (ടിഡിഒ) ആണ് ചോർത്തലിന് പിന്നിൽ. നേരത്തെ സ്‌കൂളുകളെയും മെഡിക്കൽ സെന്ററുകളെയുമൊക്കെ ലക്ഷ്യം വെച്ചിരുന്ന ഹാക്കർമാരുടെ സംഘമാണ് ഈ ചോർത്തൽ നടത്തിയത് അതേസമയം, ചിത്രങ്ങൾക്കൊപ്പം പേരുകളും മറ്റ് വിശദവിവരങ്ങളുമുണ്ട്. അതിൽ രാജകുടുംബാംഗങ്ങളുമുണ്ട്' ദ ഡാർക് ഓവർലോർഡിന്റെ പ്രതിനിധി അറിയിച്ചു.
ക്ലിനിക്കിൽ വിവരങ്ങളും സ്വകാര്യ ചിത്രങ്ങളും ചോർന്ന വിവരം ലണ്ടൻ ബ്രിഡ്ജ് പ്ലാസ്റ്റിക് സർജറി ക്ലിനിക് സ്ഥിരീകരിച്ചിട്ടുണ്ട്. ചിത്രങ്ങൾ ചോർത്തിയെന്നതിനുള്ള തെളിവായി ചില ചിത്രങ്ങൾ ഡാർക്ക് ഓവർലോർഡ് ക്ലിനിക്കിന് അയച്ചു കൊടുത്തിരുന്നു. പ്ലാസ്റ്റിക് ശസ്ത്രക്രിയയുടേയും ശസ്ത്രക്രിയക്ക് മുൻപും ശേഷവുമുള്ള ശരീരഭാഗങ്ങളും എല്ലാമുള്ള ചിത്രങ്ങളാണ് അയച്ച് കൊടുത്തത. ഇതിൽ ശസ്ത്രക്രിയക്ക് വിധേയരാകുന്നവരുടെ മുഖവുമെല്ലാം വ്യക്തമാണ്.
ദ ഡാർക്ക് ഓവർലോർഡ് ലഭിച്ച രോഗികളുടെ പൂർണ്ണ പട്ടികയും അവരുടെ ചിത്രങ്ങളുമടക്കം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. അതേസമയം, ഹാക്കർമാർ എന്താണ് ലക്ഷ്യമിടുന്നതെന്നത് വെളിപ്പെടുത്തിയിട്ടില്ല. മോചനദ്രവ്യം ആവശ്യപ്പെട്ടിട്ടില്ലെന്നാണ് എൽബിപിഎസ് അധികൃതർ അറിയിച്ചത്. കഴിഞ്ഞ ഒക്ടോബർ 17നാണ് ഹാക്കർമാർ വിവരങ്ങൾ ചോർത്തിയത്.ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസും ഹാക്കിങ് വിവരം സ്ഥിരീകരിച്ചിട്ടുണ്ട്.