കൊച്ചി: സിനിമ, സീരിയൽ നടിയും സാമൂഹിക പ്രവർത്തകയുമായ പ്രസന്നാ സുരേന്ദ്രൻ അന്തരിച്ചു. 63 വയസ്സായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രസന്നയ്ക്ക് കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടത്തിയിരുന്നു. തുടർന്ന് ആരോഗ്യസ്ഥിതി മോശമായതിനു പിന്നാലെ ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം.

എന്റെ സൂര്യപുത്രിക്ക്, സ്ത്രീധനം, തച്ചോളി വർഗീസ് ചേകവർ, ഇന്നലെകളില്ലാതെ, വാദ്ധ്യാർ, ഗ്ലോറിയ ഫെർണാണ്ടസ് ഫ്രം യു.എസ്.എ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തിമിരം എന്ന ചിത്രം ഈയിടെ ഒടിടി വഴി റിലീസ് ചെയ്തിരുന്നു. പുറത്തിറങ്ങാനിരിക്കുന്ന ബർമുഡയാണ് അവസാനം അഭിനയിച്ച ചിത്രം.

കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ചൈൽഡ് പ്രൊട്ടക്ട് ടീം സംസ്ഥാന അധ്യക്ഷയാണ്. ചലച്ചിത്ര, സീരിയൽ രംഗത്തെ പ്രമുഖരടക്കം ഒട്ടേറെ പേർ ബേബി സുരേന്ദ്രന് ആദരാഞ്ജലികൾ അർപ്പിച്ച്ു

അപ്രതീക്ഷിതമായ ഒരു വിടപറയൽ കൂടി. ബേബിച്ചേച്ചി(ബേബി സുരേന്ദ്രൻ) പോയി. ചേച്ചി നിങ്ങൾ എന്റെ ഹൃദയത്തിൽ എന്നും ജീവിക്കുമെന്നാണ് ആദരാഞ്ജലികൾ അർപ്പിച്ച് കിഷോർ സത്യ എഴുതിയിരിക്കുന്നത്.