- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൾസർ സുനിയുമായി സൗഹൃദമെന്ന ദിലീപിന്റെ പരാമർശം വേദനിപ്പിച്ചു; നിയമ നടപടി സ്വീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കും; ഇപ്പോഴത്തെ അന്വേഷണത്തിൽ പൂർണ തൃപ്തി; കുറ്റവാളികൾ നിയമത്തിന് മുന്നിൽ എത്തുമെന്നാണ് പ്രതീക്ഷ; പുറത്തു വന്ന പേരുകളിൽ ചിലരാണ് പുറകിലെന്ന് പറയാനുള്ള തെളിവുകൾ കൈവശമില്ല: ദിലീപിനെ വെട്ടിലാക്കി ആക്രമണത്തിന് ഇരയായ നടിയുടെ പ്രതികരണം
കൊച്ചി: കൊച്ചിയിൽ വാഹനത്തിൽ വെച്ച് ആക്രമിക്കപ്പെട്ട നടിക്കെതിരെ പരാമർശം നടത്തിയ നടൻ ദിലീപ് വെട്ടിലായി. കേസിലെ മുഖ്യപ്രതി പൾസർ സുനിയുമായി ബന്ധമുണ്ടെന്ന തനിക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച ദിലീപിനെതിരെ നിയമനടപടി ആലോചിക്കുന്നുണ്ടെന്ന് നടി പ്രതികരിച്ചു. മാധ്യമങ്ങൾക്ക് നൽകിയ കുറിപ്പിലാണ് ദിലീപിന്റെ വാദങ്ങളെ അവർ തള്ളിക്കളഞ്ഞത്. നേരത്തെ പൾസൽ സുനിയും നടിയും തമ്മിൽ വലിയ സുഹൃത്തുക്കളാണെന്ന് പറഞ്ഞത് നടൻ ലാലാണെന്ന വാദത്തെ അദ്ദേഹവും തള്ളിക്കളഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നടി ദിലീപിനെതിരെ രൂക്ഷമായ പ്രതികരണം നടത്തിയത്. തനിക്കെതിരെ അനാവശ്യപരാമർശങ്ങൾ നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കൊച്ചിയിൽ ആക്രമണത്തിന് ഇരയായ നടി. താൻ ആരുടെയും പേര് എവിടെയും പ്രചരിപ്പിച്ചിട്ടില്ല. പുറത്തു വരുന്ന പേരുകളിൽ ഉൾപ്പെട്ടവർ പ്രതികളാണോ എന്ന് പറയാൻ തന്റെ പക്കൽ തെളിവുകളില്ല. അവരല്ല എന്നു പറയാനുള്ള തെളിവുകളും എന്റെ പക്കലില്ലെന്നും നടി പറയുന്നു. ഞാനും കേസിലെ പ്രതിയായ പൾസർ സുനിയും സുഹൃത്തുക്കളായിരുന്നുവെന്നും സുഹൃത്തുക്
കൊച്ചി: കൊച്ചിയിൽ വാഹനത്തിൽ വെച്ച് ആക്രമിക്കപ്പെട്ട നടിക്കെതിരെ പരാമർശം നടത്തിയ നടൻ ദിലീപ് വെട്ടിലായി. കേസിലെ മുഖ്യപ്രതി പൾസർ സുനിയുമായി ബന്ധമുണ്ടെന്ന തനിക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച ദിലീപിനെതിരെ നിയമനടപടി ആലോചിക്കുന്നുണ്ടെന്ന് നടി പ്രതികരിച്ചു. മാധ്യമങ്ങൾക്ക് നൽകിയ കുറിപ്പിലാണ് ദിലീപിന്റെ വാദങ്ങളെ അവർ തള്ളിക്കളഞ്ഞത്. നേരത്തെ പൾസൽ സുനിയും നടിയും തമ്മിൽ വലിയ സുഹൃത്തുക്കളാണെന്ന് പറഞ്ഞത് നടൻ ലാലാണെന്ന വാദത്തെ അദ്ദേഹവും തള്ളിക്കളഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നടി ദിലീപിനെതിരെ രൂക്ഷമായ പ്രതികരണം നടത്തിയത്.
തനിക്കെതിരെ അനാവശ്യപരാമർശങ്ങൾ നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കൊച്ചിയിൽ ആക്രമണത്തിന് ഇരയായ നടി. താൻ ആരുടെയും പേര് എവിടെയും പ്രചരിപ്പിച്ചിട്ടില്ല. പുറത്തു വരുന്ന പേരുകളിൽ ഉൾപ്പെട്ടവർ പ്രതികളാണോ എന്ന് പറയാൻ തന്റെ പക്കൽ തെളിവുകളില്ല. അവരല്ല എന്നു പറയാനുള്ള തെളിവുകളും എന്റെ പക്കലില്ലെന്നും നടി പറയുന്നു. ഞാനും കേസിലെ പ്രതിയായ പൾസർ സുനിയും സുഹൃത്തുക്കളായിരുന്നുവെന്നും സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണമെന്നും ഒരു നടൻ പറഞ്ഞതു ശ്രദ്ധയിൽപ്പെട്ടു. അതു വല്ലാതെ വിഷമിപ്പിക്കുന്നു. ഇത്തരം അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ എന്നെക്കുറിച്ചു പറഞ്ഞാൽ ആവശ്യമെങ്കിൽ നിയമനടപടി കൈക്കൊള്ളേണ്ടി വന്നാൽ അതിനു താൻ തയാറാണെന്നും നടി വാർത്താക്കുറിപ്പിൽ അറിയിച്ചു.
പത്രകുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:
പ്രിയപ്പെട്ട മാധ്യമ സുഹൃത്തുക്കളെ
ഫെബ്രുവരിയിൽ എനിക്കെതിരെ നടന്ന അക്രമത്തിനു ശേഷം ഞാൻ അതേക്കുറിച്ചു ഇതുവരെ നിങ്ങളോടു പ്രതികരിക്കാതിരുന്നതു ഉയർന്ന പൊലീസ് ഉദ്യോഗസ്ഥന്മാർ എന്നെ സ്നേഹപൂർവ്വം വിലക്കിയതുകൊണ്ടാണ്. പരസ്യമായി കാര്യങ്ങൾ ചർച്ച ചെയ്യുന്നതു കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നവർ എന്നോടു സൂചിപ്പിച്ചിരുന്നു. ഞാൻ ഇതുവരെ സംസാരിക്കാതിരുന്നതും അതുകൊണ്ടാണ്. ഇപ്പോൾ മാധ്യമങ്ങളിൽ ഒരു പാടു വിവരങ്ങൾ വന്നുകൊണ്ടിരിക്കുന്നു എന്നതുകൊണ്ടാണ് ഈ കുറിപ്പ് പങ്കുവയ്ക്കുന്നത്. ഇടക്കാലത്തു ഈ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവരാതിരുന്നപ്പോൾ കേസ് ഒതുക്കി തീർത്തു എന്നു പ്രചരണമുണ്ടായിരുന്നു. അതു സത്യമല്ല എന്ന് ഇപ്പോൾ വ്യക്തമായല്ലോ. കേസുമായി ശക്തമായി മുന്നോട്ടു പോകുകതന്നെ ചെയ്യും.
കേസന്വേഷണം ഭംഗിയായി മുന്നോട്ടു പോകുന്നുണ്ട് . പൊലീസിൽ എനിക്കു പൂർണ്ണ വിശ്വാസവുമുണ്ട്. ആ സംഭവുമായി ബന്ധപ്പെട്ട എല്ലാ വിവരവും ഞാൻ സത്യസന്ധമായി പൊലീസ് ഉദ്യോഗസ്ഥരോടു പറഞ്ഞിട്ടുണ്ട്. അതുമായി ബന്ധപ്പെട്ടു അവർ ആവശ്യപ്പെട്ടപ്പോഴെല്ലാം എല്ലാ തിരക്കും മാറ്റിവച്ചു അവിടെ എത്തിയിട്ടുമുണ്ട്. കേസുമായി ബന്ധപ്പെട്ടു പലരുടെയും പേരുകൾ പുറത്തു വന്നുകൊണ്ടിരിക്കുന്നുണ്ട്. ഇതെല്ലാം ഞാനും അറിയുന്നതു മാധ്യമങ്ങൾ വഴി മാത്രമാണ്. ആരെയും ശിക്ഷിക്കാനോ രക്ഷിക്കാനോ വേണ്ടി ഞാൻ പൊലീസ് ഉദ്യോഗസ്ഥരോടു ഒന്നും പങ്കുവച്ചിട്ടില്ല. ആരുടെ പേരും ഞാൻ സമൂഹ്യ മാധ്യമങ്ങളിലോ മാധ്യമങ്ങളിലോ പരാമർശിച്ചിട്ടില്ല.
പുറത്തു വന്ന പേരുകളിൽ ചിലരാണു ഇതിനു പുറകിലെന്നു പറയാനുള്ള തെളിവുകൾ എന്റെ കൈവശമില്ല. അവരല്ല എന്നു പറയാനുള്ള തെളിവുകളും എനിക്കില്ല. ഞാനും കേസിലെ പ്രതിയായ പൾസർ സുനിയും സുഹൃത്തുക്കളായിരുന്നുവെന്നും സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണമെന്നും ഒരു നടൻ പറഞ്ഞതു ശ്രദ്ധയിൽപ്പെട്ടു.
അതു വല്ലാതെ വിഷമിപ്പിക്കുന്നു. ഇത്തരം അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ എന്നെക്കുറിച്ചു പറഞ്ഞാൽ ആവശ്യമെങ്കിൽ നിയമനടപടി കൈക്കൊള്ളേണ്ടി വന്നാൽ അതിനും ഞാൻ തയ്യാറാണ്. എന്റെ മനസാക്ഷി ശുദ്ധമാണ്. ആരെയും ഭയക്കുന്നുമില്ല. ഏതന്വേഷണം വന്നാലും അതിനെ നേരിടുകയും ചെയ്യും. നിങ്ങളെ ഓരോരുത്തരെയും പോലെ ഒരു പക്ഷെ അതിലുമുപരി തെറ്റു ചെയ്തവർ നിയമത്തിനു മുന്നിൽ വരണം എന്നു ഞാൻ ആഗ്രഹിക്കുന്നു. സത്യം തെളിയണം എന്നാത്മാർഥമായി വിശ്വസിക്കുന്ന ഓരോരുത്തർക്കും എന്റെ നന്ദി ഞാൻ അറിയിക്കുന്നു.
പൾസർ സുനിയുടെ ഫോൺ കോളുകളുടെയും കത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടിയുടെ മൊഴി വീണ്ടും എടുത്തത്. കേസിലെ പ്രധാനപ്രതി പൾസർ സുനിയും നടിയും സുഹൃത്തുക്കളായിരുന്നെന്നാണ് സ്വകാര്യ ചാനൽ പരിപാടിയിൽ ദിലീപ് പറഞ്ഞത്. ഇരുവരും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നു. ഗോവയിൽ ഇരുവരും ഒരുമിച്ചാണുണ്ടായിരുന്നതെന്നും ദിലീപ് പറഞ്ഞു. ലാൽ പറഞ്ഞുവെന്നാണ് ദിലീപ് പറഞ്ഞത് എന്നാൽ ഇത് ലാൽ പിന്നീട് നിഷേധിച്ചു.
സുനിയുമായി നടിക്ക് ദീർഘകാലത്തെ പരിചയമില്ലെന്നും ഗോവയിലെ ഷൂട്ടിംഗിനിടെ ഒരു ദിവസത്തെ പരിചയം മാത്രമാണുള്ളതെന്ന് ലാൽ പറഞ്ഞു. ഇവർ ദീർഘകാല പരിചയക്കാരെന്ന് താൻ പറഞ്ഞിട്ടില്ലെന്നും ദിലീപ് പറഞ്ഞത് തെറ്റിദ്ധാരണമൂലമെന്ന് ലാൽ വ്യക്തമാക്കി. കേസിൽ ദിലീപിന് പങ്കുണ്ടെന്ന് കരുതുന്നില്ല. ദിലീപിന്റെ വളർച്ചയിൽ അസൂയയുള്ളവർ ധാരാളമുണ്ട്. നടിക്കെതിരായ സലീം കുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ശരിയായില്ലെന്നും ഇക്കാര്യം സലീംകുമാറിനോട് പറഞ്ഞിട്ടുണ്ടെന്നും ലാൽ വ്യക്തമാക്കി.