- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നടി രാകുൽ പ്രീത് സിങ്ങിന് കോവിഡ് ബാധ; ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് താരം
നടി രാകുൽ പ്രീത് സിങ്ങിന് കോവിഡ് ബാധ. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് ഈ വിവരം അറിയിച്ചത്. സ്വയം ക്വാറന്റീനിൽ പ്രവേശിക്കുകയാണെന്ന് നടി അറിയിച്ചു. ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും ശരിയായി വിശ്രമിച്ച് ഉടൻ ഷൂട്ടിങ്ങിന് മടങ്ങിയെത്തുമെന്നും ഇൻസ്റ്റഗ്രാം പോസ്റ്റിൽ രാകുൽ കുറിച്ചു. താന്നെ നേരിൽ കണ്ടവരെല്ലാം പരിശോധനയ്ക്ക് വിധേയരാകണമെന്നും നടി ആവശ്യപ്പെട്ടിട്ടുണ്ട്.
മെയ് ഡേ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലായിരുന്നു നടി. അജയ് ദേവ്ഗൺ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അമിതാഭ് ബച്ചൻ അഭിനയിക്കുന്നുണ്ട്. സെറ്റിൽ നിന്നുള്ള ചിത്രങ്ങൾ രാകുൽ നേരത്തെ പങ്കുവച്ചിരുന്നു.
മറുനാടന് ഡെസ്ക്
Next Story