- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാൽ വാങ്ങാൻ പോവാനും കൊവിഡില്ലെന്ന സർട്ടിഫിക്കറ്റ് വേണോ? കേരള സർക്കാരിന്റെ പുതിയ കോവിഡ് നിയന്ത്രണങ്ങളെ പരിഹസിച്ച് നടി രഞ്ജിനി
തിരുവനന്തപുരം: കേരള സർക്കാരിന്റെ പുതിയ കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങളെ പരിഹാസ പൂർണ്ണം വിമർശിച്ച് നടി രഞ്ജിനി. കടകളിൽ എത്തുന്നവർ ആദ്യ ഡോസ് വാക്സിൻ എടുത്തവരാകണം. അല്ലെങ്കിൽ 72 മണിക്കൂറിനുള്ളിലെ ആർടിപിസിആർ നെഗറ്റീവ് ഫലം ലഭിച്ചവരോ ഒരു മാസത്തിനകം കോവിഡ് ബാധിച്ച് രോഗമുക്തി നേടിയവരോ ആയിരിക്കണം എന്ന നിബന്ധനക്കെതിരെ വിമർശനം ഉയരവേയാണ് നടിയും പരിഹസിച്ചത്.
പാൽ വാങ്ങാൻ പോകണമെങ്കിലും കോവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റ് കാണിക്കണോ എന്നാണ് താരത്തിന്റെ ചോദ്യം. 'പാൽ വാങ്ങാൻ പോകണമെങ്കിലും കോവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റ് ഞാൻ ഹാജരാക്കണോ. നമ്മളാണ് ഈ ലോകത്തിലെ ഏറ്റവും വലിയ വിഡ്ഢികൾ'- രഞ്ജിനി ഫേസ്ബുക്കിൽ പറഞ്ഞു. അതേസമയം കേരളത്തിലെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകികൊണ്ടുള്ള പുതിയ മാനദണ്ഡങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. കൂടുതൽ ഇളവുകൾ, ഒപ്പം കർശനമായ നിയന്ത്രണങ്ങളും, അതാണ് ഇന്നു മുതലുള്ള രീതി.
ടിപിആർ അടിസ്ഥാനമാക്കി നിയന്ത്രണം ഏർപ്പെടുത്തുന്ന രീതിമാറ്റി പ്രതിവാര രോഗബാധ നിരക്ക് കണക്കാക്കി നിയന്ത്രണങ്ങൾ കടുപ്പിക്കും. ജനസംഖ്യയുടെ ആയിരം പേരിൽ പത്തിൽ കൂടുതൽ രോഗികൾ ഒരാഴ്ച ഉണ്ടായാൽ ആ പ്രദേശത്ത് ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തും. കടകളുടെ പ്രവൃത്തി സമയം രാവിലെ ഏഴ് മുതൽ രാത്രി ഒൻപത് വരെയാക്കി. എന്നാൽ സ്വാതന്ത്ര്യദിനം, അവിട്ടം ദിനം തുടങ്ങിയ ഞായറാഴ്ചകളിൽ ലോക്ക്ഡൗൺ ഉണ്ടാവില്ല.
കടകൾ, മാർക്കറ്റുകൾ, ബാങ്കുകൾ, ഓഫീസുകൾ, ധനകാര്യ സ്ഥാപനങ്ങൾ, ഫാക്ടറികൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ എന്നിവയ്ക്ക് തിങ്കൾ മുതൽ ശനി വരെ പ്രവർത്തിക്കാം. പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ എന്നിവയ്ക്ക് തിങ്കൾ മുതൽ വെള്ളി വരെയാണ് പ്രവർത്തനാനുമതി. കടകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും തിരക്ക് ഇല്ലെന്ന് സ്ഥാപന ഉടമ ഉറപ്പ് വരുത്തണം. സാമൂഹിക അകലം ഉറപ്പാക്കാൻ 25 ചതുരശ്ര അടിക്ക് ഒരാൾ എന്ന നിലയിലാകും ആളുകൾക്ക് പ്രവേശനം.
കടകളിൽ എത്തുന്നവർ ആദ്യ ഡോസ് വാക്സിൻ എടുത്തവരാകണം. അല്ലെങ്കിൽ 72 മണിക്കൂറിനുള്ളിലെ ആർടിപിസിആർ നെഗറ്റീവ് ഫലം ലഭിച്ചവരോ ഒരു മാസത്തിനകം കോവിഡ് ബാധിച്ച് രോഗമുക്തി നേടിയവരോ ആയിരിക്കണം. ുമെന്നാണ് പ്രധാന ആശങ്ക.
മറുനാടന് മലയാളി ബ്യൂറോ