- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിന്ദുത്വത്തിന് ഇത് കറുത്ത ദിനമാണ്! ലിംഗ സമത്വം പറഞ്ഞ് കടന്നുകയറുന്നത് ഹൈന്ദവ ആചാരങ്ങൾക്ക് നേരെ മാത്രം; ഇതിനെതിരെ ഒറ്റക്കെട്ടായി പോരാടണം; ശബരിമലയിലെ സ്ത്രീ പ്രവേശനത്തിൽ ആഞ്ഞടിച്ച് നടി രഞ്ജിനി; അയ്യപ്പന്റെ ബ്രഹ്മചര്യ വ്രതം കാത്തു സൂക്ഷിക്കാൻ തന്റെ ഒപ്പം ആരൊക്കെയുണ്ടെന്നും നടിയുടെ ചോദ്യം
തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമന്യേ പ്രവേശിക്കാമെന്ന കോടതി വിധി വന്നതിന് പിന്നാലെ നിരവധി അഭിപ്രായങ്ങളാണ് അനുകൂലിച്ചും പ്രതികൂലിച്ചും ഉയരുന്നത്. ശബരിമലയിൽ പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിക്കെതിരെ ആഞ്ഞടിച്ച് നടി രഞ്ജിനി രംഗത്ത് എത്തിയിരിക്കുകയാണ്. ലിംഗ സമത്വത്തിന്റെ പേരിൽ പാരമ്പര്യവും അനുഷ്ടാനവും തകർക്കുകയാണെന്ന് രഞ്ജിനി പറഞ്ഞു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് രഞ്ജിനിയുടെ പ്രതികരണം. ഹിന്ദ്ുത്വത്തിന് ഇത് കറുത്ത ദിനമാണെന്നാണ് രഞ്ചിനിയുടെ പ്രതികരണം ഹൈന്ദവതയുടെ കറുത്ത ദിനമാണ് ഇന്ന്. ഈ വിധിയെ ഒറ്റക്കെട്ടായി നേരിടണം. അയ്യപ്പന്റെ ബ്രഹ്മചര്യ വ്രതം കാത്തു സൂക്ഷിക്കാൻ എന്റെ ഒപ്പം ആരെല്ലാമുണ്ടാകുമെന്നും രഞ്ജിനി ഫേസ്‌ബുക്കിലൂടെ ചോദിച്ചു.12 വർഷങ്ങൾ നീണ്ട വാദപ്രതിവാദങ്ങൾക്ക് ഒടുവിൽ സുപ്രീംകോടതി ഇന്നാണ് ചരിത്ര വിധി പുറപ്പെടുവിച്ചത്. ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമന്യേ പ്രവേശിക്കാമെന്നാണ് ഇന്ന് രാവിലെ സുപ്രീംകോടതി വിധിച്ചത്. ശാരീരിക ഘടനയുടെ പേരിൽ വിവേചനം
തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമന്യേ പ്രവേശിക്കാമെന്ന കോടതി വിധി വന്നതിന് പിന്നാലെ നിരവധി അഭിപ്രായങ്ങളാണ് അനുകൂലിച്ചും പ്രതികൂലിച്ചും ഉയരുന്നത്. ശബരിമലയിൽ പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിക്കെതിരെ ആഞ്ഞടിച്ച് നടി രഞ്ജിനി രംഗത്ത് എത്തിയിരിക്കുകയാണ്. ലിംഗ സമത്വത്തിന്റെ പേരിൽ പാരമ്പര്യവും അനുഷ്ടാനവും തകർക്കുകയാണെന്ന് രഞ്ജിനി പറഞ്ഞു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് രഞ്ജിനിയുടെ പ്രതികരണം. ഹിന്ദ്ുത്വത്തിന് ഇത് കറുത്ത ദിനമാണെന്നാണ് രഞ്ചിനിയുടെ പ്രതികരണം
ഹൈന്ദവതയുടെ കറുത്ത ദിനമാണ് ഇന്ന്. ഈ വിധിയെ ഒറ്റക്കെട്ടായി നേരിടണം. അയ്യപ്പന്റെ ബ്രഹ്മചര്യ വ്രതം കാത്തു സൂക്ഷിക്കാൻ എന്റെ ഒപ്പം ആരെല്ലാമുണ്ടാകുമെന്നും രഞ്ജിനി ഫേസ്‌ബുക്കിലൂടെ ചോദിച്ചു.12 വർഷങ്ങൾ നീണ്ട വാദപ്രതിവാദങ്ങൾക്ക് ഒടുവിൽ സുപ്രീംകോടതി ഇന്നാണ് ചരിത്ര വിധി പുറപ്പെടുവിച്ചത്. ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമന്യേ പ്രവേശിക്കാമെന്നാണ് ഇന്ന് രാവിലെ സുപ്രീംകോടതി വിധിച്ചത്. ശാരീരിക ഘടനയുടെ പേരിൽ വിവേചനം പാടില്ലെന്ന് കോടതി നിരീക്ഷിച്ചു. സ്ത്രീകളോടുള്ള ഇരട്ടത്താപ്പ് അവരെ തരംതാഴ്‌ത്തുന്നതിന് തുല്യമാണെന്നും കോടതി പറഞ്ഞു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനും ജസ്റ്റിസുമാരായ രോഹിന്റൺ നരിമാൻ, എ.എം. ഖാൻവിൽക്കർ, ഡി.വൈ ചന്ദ്രചൂഡ്, ഇന്ദുമൽഹോത്ര എന്നിവരുമടങ്ങിയ ഭരണഘടനാബെഞ്ചാണ് വിധി പറഞ്ഞത്. ഇന്ദു മൽഹോത്ര ഭൂരിപക്ഷ വിധിയോട് വിയോജിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.പൊതു ആരാധനാ സ്ഥലത്ത് അവന് പോകാമെങ്കിൽ അവൾക്കും പോകാമെന്ന് നേരത്തെ വാദത്തിനിടെ കോടതി നിരീക്ഷിച്ചിരുന്നു.