- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്നെ ആരും പൂട്ടിയിടുകയോ ഒളിപ്പിച്ചു താമസിപ്പിക്കുകയോ ചെയ്തിട്ടില്ല! ഇഷ്ടപ്പെട്ട വ്യക്തിക്കൊപ്പം ജീവിക്കുകയാണ്; രണ്ടര വയസ്സുള്ള ഒരു കുഞ്ഞുമുണ്ട്; അധികമാരെയും അറിയിക്കാത്തത് ഭർത്താവ് മറ്റൊരു മതസ്ഥൻ ആയതിനാൽ; ആ ഫേസ്‌ബുക്ക് അക്കൗണ്ടുകളൊന്നും എന്റേതുമല്ല; സീരിയൽ നടി രസ്ന ഗോസിപ്പുകളോട് പ്രതികരിക്കുന്നു
തിരുവനന്തപുരം: ഒരുകാലത്ത് മലയാളം സീരിയൽ ലോകത്തിന് ഏറെ പ്രിയപ്പെട്ട നടിയായിരുന്നു രസ്‌ന. മിനി സ്‌കീനിൽ എന്നതു പോലെ വെള്ളിത്തിരയിലും അവർ മുഖം കാണിച്ചു. മലയാള സിനിമയിലെ ദുഃഖപുത്രി പരിവേഷമായിരുന്നു അവർക്ക്. വീട്ടമ്മമാരുടെ ഇഷ്ടപ്പെട്ട നടിയായിരിക്കേ തന്നെ ഇടക്കാലം കൊണ്ട് അഭിനയം നിർത്തി തന്റെ സ്വകാര്യ ജീവിതത്തിലേക്ക് നീങ്ങി അവർ. പ്രശസ്തിയുടെ വെള്ളി വെളിച്ചത്തിൽ നിൽക്കേ രസ്‌നയുടെ അപ്രത്യക്ഷമാകൽ അടുത്തിടെയാണ് സോഷ്യൽ മീഡിയിയൽ ചർച്ചയായത്. രസ്‌നയെ തട്ടിക്കൊണ്ടുപോയി ഒളിവിൽ പാർപ്പിച്ചു എന്ന വിധത്തിലാണ് ഗോസിപ്പുകൾ കൊഴുത്തത്. ഗോസിപ്പുകൾക്ക് ഇതുവരെ മുഖം കൊടുക്കാതിരുന്ന രസ്‌ന ഇപ്പോൾ തന്റെ ഭാഗം വിശദീകരിച്ചു കൊണ്ട് രംഗത്തെത്തി. തെറ്റായ വാർത്തകൾക്കെല്ലാമുള്ള മറുപടിയുമായാണ് അവർ രംഗത്തെത്തിയത്. തന്റെയാരും പൂട്ടിയിട്ടിട്ടില്ലെന്ന് പറഞ്ഞു കൊണ്ടാണ് രസ്‌ന രംഗത്തെത്തിയത്. താൻ സമാധാനപൂർവ്വം ജീവിതം നയിക്കുകയാണെന്നും ഒരു കുഞ്ഞുണ്ടെന്നും അവർ വ്യക്തമാക്കുന്നു. രസ്‌ന പ്രതികരിക്കുന്നത് ഇങ്ങനെയാണ്: 'ഞാൻ ഒളിച്ചു താമസിക്കുകയ
തിരുവനന്തപുരം: ഒരുകാലത്ത് മലയാളം സീരിയൽ ലോകത്തിന് ഏറെ പ്രിയപ്പെട്ട നടിയായിരുന്നു രസ്‌ന. മിനി സ്‌കീനിൽ എന്നതു പോലെ വെള്ളിത്തിരയിലും അവർ മുഖം കാണിച്ചു. മലയാള സിനിമയിലെ ദുഃഖപുത്രി പരിവേഷമായിരുന്നു അവർക്ക്. വീട്ടമ്മമാരുടെ ഇഷ്ടപ്പെട്ട നടിയായിരിക്കേ തന്നെ ഇടക്കാലം കൊണ്ട് അഭിനയം നിർത്തി തന്റെ സ്വകാര്യ ജീവിതത്തിലേക്ക് നീങ്ങി അവർ. പ്രശസ്തിയുടെ വെള്ളി വെളിച്ചത്തിൽ നിൽക്കേ രസ്‌നയുടെ അപ്രത്യക്ഷമാകൽ അടുത്തിടെയാണ് സോഷ്യൽ മീഡിയിയൽ ചർച്ചയായത്. രസ്‌നയെ തട്ടിക്കൊണ്ടുപോയി ഒളിവിൽ പാർപ്പിച്ചു എന്ന വിധത്തിലാണ് ഗോസിപ്പുകൾ കൊഴുത്തത്.
ഗോസിപ്പുകൾക്ക് ഇതുവരെ മുഖം കൊടുക്കാതിരുന്ന രസ്‌ന ഇപ്പോൾ തന്റെ ഭാഗം വിശദീകരിച്ചു കൊണ്ട് രംഗത്തെത്തി. തെറ്റായ വാർത്തകൾക്കെല്ലാമുള്ള മറുപടിയുമായാണ് അവർ രംഗത്തെത്തിയത്. തന്റെയാരും പൂട്ടിയിട്ടിട്ടില്ലെന്ന് പറഞ്ഞു കൊണ്ടാണ് രസ്‌ന രംഗത്തെത്തിയത്. താൻ സമാധാനപൂർവ്വം ജീവിതം നയിക്കുകയാണെന്നും ഒരു കുഞ്ഞുണ്ടെന്നും അവർ വ്യക്തമാക്കുന്നു. രസ്‌ന പ്രതികരിക്കുന്നത് ഇങ്ങനെയാണ്:
'ഞാൻ ഒളിച്ചു താമസിക്കുകയല്ല. എന്നെ ആരും പൂട്ടിയിട്ടിട്ടുമില്ല. എനിക്കിഷ്ടപ്പെട്ട വ്യക്തിക്കൊപ്പം സന്തോഷമായി ജീവിക്കുന്നു. അതിൽ രണ്ടര വയസ്സുള്ള ഒരു കുഞ്ഞുമുണ്ട്. ഞാൻ എന്റെ ആവശ്യങ്ങൾക്കെല്ലാം പുറത്ത് പോകുന്നുണ്ട്. പൊതുപരിപാടികളിൽ വരാത്തത് എന്നെ ആരും ക്ഷണിക്കാത്തതുകൊണ്ടാണ്. ഞാൻ വിവാഹം ചെയ്ത വ്യക്തി മറ്റൊരു സമുദായത്തിൽപ്പെട്ടയാളാണ്. എന്റെ കുടുംബത്തിന് അദ്ദേഹവുമായുള്ള ബന്ധത്തിന് താത്പര്യമില്ലായിരുന്നു.
അതുകൊണ്ടാണ് ഞാൻ എന്റെ ജീവിതത്തിന് വലിയ പബ്ലിസിറ്റി കൊടുക്കാഞ്ഞത്. ഞാൻ അഭിനയം നിർത്തിയത് ആരും നിർബന്ധിച്ചിട്ടല്ല. എന്റെ ഇഷ്ടപ്രകാരം തന്നെയാണ്. എന്റെ കുഞ്ഞിന്റെ കൂടെ ഇപ്പോൾ ഞാൻ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. മറ്റാരുടെയും ഇടപെടലുകൾ ഈ വിഷയത്തിൽ ഉണ്ടായിട്ടില്ല. എന്റെ പേരിൽ ഒരുപാട് ഫേസ്‌ബുക്ക് അക്കൗണ്ടുകളുള്ളതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. അതൊന്നും ഞാൻ കൈകാര്യം ചെയ്യുന്നവയല്ല.
ആരൊക്കെയോ ദുരുദ്ദ്യേശത്തോടെ നിർമ്മിച്ചവയാണ് അതൊക്കെ. എന്റെ പേരിലുള്ള അക്കൊണ്ടുകളിൽ നിന്ന് മോശം മെസേജുകൾ പോവുന്നതായും ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇതിനൊന്നും ഞാൻ ഉത്തരവാദിയല്ലെന്നും ആഗ്രഹിച്ചതുപോലെ തന്നെ സന്തോഷകരമായ ഒരു ജീവിതമാണ് ഞാനിപ്പോൾ ജീവിക്കുന്നതെന്നുമാണ് എന്നെ സ്നേഹിക്കുന്നവരോട് എനിക്ക് പറയാനുള്ളത്. രസ്ന പറയുന്നു.
സീരിയലിൽ സജീവമായിരുന്നപ്പോഴും അതിനുശേഷവും രസ്‌നയെ ചുറ്റിപ്പള്ളി ധാരാളം ഗോസിപ്പുകൾ പുറത്തിറങ്ങിയിരുന്നു. അതിലൊന്നായിരുന്നു ഈയടുത്ത നാളുകളിൽ പുറത്തിറങ്ങിയ, രസ്നയെ ഒരു സീരിയൽ സംവിധായകൻ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന രീതിയിലുള്ള പ്രചരണം. മുസ്ലിം വിശ്വാസിയായ രസ്‌ന പ്രണയിച്ച് മറ്റൊരു സമുദായക്കാരനെ വിവാഹം കഴിച്ചതു കൊണ്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കുപ്രചരണം ഉണ്ടായത്. അത്തരം തെറ്റായ പ്രചരണങ്ങൾക്കാണ് അവർ വ്യക്തമായ മറുപടി നൽകിയിരിക്കുന്നത്. ഏഷ്യാനെറ്റിലെ പാരിജാതം സീരിയലിലൂടെയാണ് രസ്‌ന ഏറെ ശ്രദ്ധ നേടിയത്.