- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെള്ളിത്തിരയിലെ മിന്നും താരമായാലും താരജാഢയില്ല, നഴ്സിങ് ജോലിയെ അഭിമാനത്തോടെ കണ്ട് ലിച്ചി; ഭൂമിയിലെ മാലാഖമാരുടെ സമരത്തെ പിന്തുണച്ച് രേഷ്മ രാജനെത്തി; തന്റെ പഴയ കൂട്ടുകാരികൾക്കൊപ്പം ജീവിത സമരത്തിൽ അണിചേരാനെത്തിയ നടിക്ക് ആശംസാ പ്രവാഹം
കൊച്ചി: സംസ്ഥാനത്തെ നഴ്‌സുമാരുടെ ജീവിത സമരം വീണ്ടും നീണ്ടു പോകുകയാണ്. ലോകത്തിന്റെ വിവിധ കോണുകളിലുള്ളവർ സമരത്തെ പിന്തുണച്ച രംഗത്തെത്തുകയും ചെയ്യുന്നു. മാന്യമായ ശമ്പളം ലഭിക്കാൻ വേണ്ടിയാണ് നഴ്‌സുമാരുടെ സമരം. അതുകൊണ്ട് തന്നെ ഈ സമരത്തെ പിന്തുണച്ച് താരജാഢകളില്ലാതെ ഒരു താരമെത്തി. മറ്റാരുമല്ല, അങ്കമാലി ഡയറീസിലെ നായികാ കഥപാത്രമായ ലിച്ചിയാണ് മാലാഖമാരുടെ സമരത്തിന് പിന്തുണയുമായെത്തിയത്. ന്യായമായ കൂലി ആവശ്യപ്പെട്ട് നഴ്സുമാർ നടത്തുന്ന സമരത്തെ പിന്തുണച്ചുകൊണ്ട് കേരളത്തിലെ നിവരധി വ്യക്തിത്വങ്ങൾ ജില്ലാ ആസ്ഥാനങ്ങളിലെ സമരപന്തലിലെത്തിയിരുന്നു. സിനിമാ രംഗത്ത് നിന്ന് ചിലരും സമരത്തെ പിന്തുണച്ച് മാതൃകയായിരുന്നു. ആ വ്യത്യസ്തത എന്നത് നേരത്തെ ലിച്ചിയും ഒരു നേഴ്സായിരുന്നു. അങ്കമാലി ഡയറീസിൽ അഭിനയിക്കുന്നത് വരെ രാജഗിരി ആശുപത്രിയിലെ നേഴ്സായി ജോലി ചെയ്യുകയായിരുന്നു. നഴ്സ് വേഷത്തിൽ ആശുപത്രിക്ക് വേണ്ടി ചെയ്ത ഒരു പരസ്യ ചിത്രം കണ്ടാണ് സംവിധായകൻ ലിജോ രേഷ്മയെ അങ്കമാലി ഡയറീസിലേക്ക് വി്ളിക്കുന്നത്. നേഴ്സായിരുന്നതുകൊണ്ട് തന്നെ
കൊച്ചി: സംസ്ഥാനത്തെ നഴ്‌സുമാരുടെ ജീവിത സമരം വീണ്ടും നീണ്ടു പോകുകയാണ്. ലോകത്തിന്റെ വിവിധ കോണുകളിലുള്ളവർ സമരത്തെ പിന്തുണച്ച രംഗത്തെത്തുകയും ചെയ്യുന്നു. മാന്യമായ ശമ്പളം ലഭിക്കാൻ വേണ്ടിയാണ് നഴ്‌സുമാരുടെ സമരം. അതുകൊണ്ട് തന്നെ ഈ സമരത്തെ പിന്തുണച്ച് താരജാഢകളില്ലാതെ ഒരു താരമെത്തി. മറ്റാരുമല്ല, അങ്കമാലി ഡയറീസിലെ നായികാ കഥപാത്രമായ ലിച്ചിയാണ് മാലാഖമാരുടെ സമരത്തിന് പിന്തുണയുമായെത്തിയത്.
ന്യായമായ കൂലി ആവശ്യപ്പെട്ട് നഴ്സുമാർ നടത്തുന്ന സമരത്തെ പിന്തുണച്ചുകൊണ്ട് കേരളത്തിലെ നിവരധി വ്യക്തിത്വങ്ങൾ ജില്ലാ ആസ്ഥാനങ്ങളിലെ സമരപന്തലിലെത്തിയിരുന്നു. സിനിമാ രംഗത്ത് നിന്ന് ചിലരും സമരത്തെ പിന്തുണച്ച് മാതൃകയായിരുന്നു. ആ വ്യത്യസ്തത എന്നത് നേരത്തെ ലിച്ചിയും ഒരു നേഴ്സായിരുന്നു. അങ്കമാലി ഡയറീസിൽ അഭിനയിക്കുന്നത് വരെ രാജഗിരി ആശുപത്രിയിലെ നേഴ്സായി ജോലി ചെയ്യുകയായിരുന്നു. നഴ്സ് വേഷത്തിൽ ആശുപത്രിക്ക് വേണ്ടി ചെയ്ത ഒരു പരസ്യ ചിത്രം കണ്ടാണ് സംവിധായകൻ ലിജോ രേഷ്മയെ അങ്കമാലി ഡയറീസിലേക്ക് വി്ളിക്കുന്നത്.
നേഴ്സായിരുന്നതുകൊണ്ട് തന്നെ രേഷ്മക്ക് നഴ്സുമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ അറിയാം. അതുകൊണ്ട് തന്നെയാണ് രേഷ്മ സമരപന്തലിൽ എത്തിയത്. തന്റെ കൂട്ടുകാരികൾക്ക് ആവേശമേകാൻ. രേഷ്മയോടൊപ്പം നടി സ്നേഹയും എത്തിയിരുന്നു. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ഹൃദയത്തിൽ ഇടം പിടിച്ച രേഷ്മ രണ്ടാം ചിത്രത്തിൽ നായകനായെത്തുന്നത് സൂപ്പർ സ്റ്റാർ മോഹൻലാലാണ്.
ലാൽ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണഅ മോഹൻലാലിന്റെ നായികയായി അന്ന രേഷ്മ രാജനെത്തുന്നത്. ബെന്നി പി നായരമ്പലമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. മോഹൻലാൽ അദ്ധ്യാപകന്റെ റോളിലാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. സിനിമയുടെ ചിത്രീകരണം പൂർത്തിയായിട്ടുണ്ട്.