- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എക്‌സ് വീഡിയോ'സിൽ അഭിനയിച്ചതിന് പിന്നാലെ ഒരുപാട് പരിഹാസം ഏറ്റുവാങ്ങി; ചിത്രം പരാജയപ്പെട്ട വിഷമത്തിലാണ് നടി റിയാമിക ആത്മഹത്യ ചെയ്തതെന്ന് സൂചന; സിനിമ പറഞ്ഞത് 'പോൺ വീഡിയോ'കളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ കഥ; ചിത്രത്തിലഭിനയിച്ചപ്പോൾ താരം സന്തോഷവതിയായിരുന്നെന്നും തെറ്റായ പ്രചരണം നടത്തരുതെന്നും സംവിധായകൻ സജോ സുന്ദർ
തമിഴ് സിനിമാ സീരിയൽ താരം റിയാമിക ആത്മഹത്യ ചെയ്തതിന് പിന്നാലെ ദുരൂഹതകളും വർധിക്കുകയാണ്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് നടി റിയാമിക സഹോദരന്റെ ചെന്നൈയിലുള്ള ഫ്‌ളാറ്റിൽ ആത്മഹത്യ ചെയ്തത്. സംഭവത്തിന് പിന്നിലെ പല ആരോപണങ്ങളും ഉയർന്നിരുന്നു. റിയാമിക അടുത്തിടെ അഭിനയിച്ച എക്‌സ് വീഡിയോസ് എന്ന ചിത്രം പരാജയപ്പെട്ടതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന സൂചന. സജോ സുന്ദറാണ് ചിത്രം സംവിധാനം ചെയ്തത്. എക്‌സ് വീഡിയോസിൽ റിയാമിക അവതരിപ്പിച്ച കഥാപാത്രം ശ്രദ്ധിക്കപ്പെടാത്തതിൽ താരത്തിന് കടുത്ത നിരാശയുണ്ടായിരുന്നെന്ന് സുഹൃത്തുക്കൾ പറയുന്നു. എന്നാൽ ഇത് ശരിയല്ലെന്നും അഭിനയിക്കുമ്പോൾ താരം സന്തോഷവതിയായിരുന്നെന്നും ചിത്രത്തിന്റെ സംവിധായകൻ സജോ സുന്ദർ പറയുന്നു. പോൺ സിനിമകളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളെ തുറന്നുകാണിക്കുന്ന ചിത്രമായിരുന്നു എക്‌സ് വിഡിയോസ്. സിനിമയിലെ കഥാപാത്രത്തിന്റെ പേരിൽ റിയാമിക്ക പരിഹസിക്കപ്പെട്ടിരുന്നുവെന്നും സുഹൃത്തുക്കൾ പറയുന്നു. എന്നാൽ സിനിമയിൽ അഭിനയിക്കുമ്പോൾ റിയാമിക സന്തോഷവതിയായ
തമിഴ് സിനിമാ സീരിയൽ താരം റിയാമിക ആത്മഹത്യ ചെയ്തതിന് പിന്നാലെ ദുരൂഹതകളും വർധിക്കുകയാണ്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് നടി റിയാമിക സഹോദരന്റെ ചെന്നൈയിലുള്ള ഫ്‌ളാറ്റിൽ ആത്മഹത്യ ചെയ്തത്. സംഭവത്തിന് പിന്നിലെ പല ആരോപണങ്ങളും ഉയർന്നിരുന്നു. റിയാമിക അടുത്തിടെ അഭിനയിച്ച എക്‌സ് വീഡിയോസ് എന്ന ചിത്രം പരാജയപ്പെട്ടതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന സൂചന. സജോ സുന്ദറാണ് ചിത്രം സംവിധാനം ചെയ്തത്.
എക്‌സ് വീഡിയോസിൽ റിയാമിക അവതരിപ്പിച്ച കഥാപാത്രം ശ്രദ്ധിക്കപ്പെടാത്തതിൽ താരത്തിന് കടുത്ത നിരാശയുണ്ടായിരുന്നെന്ന് സുഹൃത്തുക്കൾ പറയുന്നു. എന്നാൽ ഇത് ശരിയല്ലെന്നും അഭിനയിക്കുമ്പോൾ താരം സന്തോഷവതിയായിരുന്നെന്നും ചിത്രത്തിന്റെ സംവിധായകൻ സജോ സുന്ദർ പറയുന്നു. പോൺ സിനിമകളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളെ തുറന്നുകാണിക്കുന്ന ചിത്രമായിരുന്നു എക്‌സ് വിഡിയോസ്. സിനിമയിലെ കഥാപാത്രത്തിന്റെ പേരിൽ റിയാമിക്ക പരിഹസിക്കപ്പെട്ടിരുന്നുവെന്നും സുഹൃത്തുക്കൾ പറയുന്നു.
എന്നാൽ സിനിമയിൽ അഭിനയിക്കുമ്പോൾ റിയാമിക സന്തോഷവതിയായിരുന്നുവെന്നും തെറ്റായ പ്രചാരണങ്ങൾ നടത്തരുതെന്നും സജോ സുന്ദർ വാർത്താക്കുറിപ്പിലൂടെ അഭ്യർത്ഥിച്ചു. റിയാമികയുടെ മരണത്തിൽ പൊലീസ് അന്വേഷണം നടക്കുകയാണ്. ബുധനാഴ്ച സഹോദരന്റെ ഫ്‌ളാറ്റിലാണ് നടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. റിയയുടെ മരണത്തെത്തുടർന്ന് കാമുകനെ കസ്റ്റഡിയിലെടുത്തു.
ഇയാളുമുണ്ടായ വഴക്കിനെത്തുടർന്നാണ് റിയ ആത്മഹത്യ ചെയ്തതെന്ന സംശയം പൊലീസിനുണ്ട്. ആറ് മാസത്തോളമായി ഇവർ പ്രണയത്തിലായിരുന്നുവെന്നും ബന്ധത്തിൽ പ്രശ്‌നങ്ങളുണ്ടായിരുണ്ടായിരുന്നെന്നും പൊലീസ് പറയുന്നു. അടുത്തിടെ റിയ ഒരുപാട് മാനസിക സംഘർഷങ്ങൾ അനുഭവിച്ചിരുന്നതായി കുടുംബവും വെളിപ്പെടുത്തിയിരുന്നു.