ചെന്നൈ: തമിഴ്‌നാട്ടിൽ സിപിഎം സ്ഥാനാർത്ഥികൾക്കായി വോട്ട് അഭ്യർഥിച്ച് നടിയും തിരക്കഥാകൃത്തുമായ രോഹിണി. കീഴ്‌വേളൂർ, ഗന്ധർവകോട്ട മണ്ഡലങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് വോട്ട് തേടി രോഹിണി എത്തിയത്. തമിഴ്‌നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് കലൈഗ്നർ അസോസിയേഷൻ സ്റ്റേറ്റ് ജനറൽ സെക്രട്ടറി കൂടിയാണ് രോഹിണി.

കീഴ്‌വേളൂർ നാഗൈ മാലിയും ഗന്ധർവകോട്ടയിൽ ചിന്നദുരൈയുമാണ് സിപിഎം സ്ഥാനാർത്ഥികൾ. 2011ൽ കീഴ്‌വേളൂരിൽ നിന്ന് നാഗൈ മാലി വിജയിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ മധുര മണ്ഡലത്തിലെ സിപിഐ.എം സ്ഥാനാർത്ഥി സു വെങ്കിടേശന്റെ പ്രചാരണത്തിനും രോഹിണി വന്നിരുന്നു.