- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇപ്പോഴും മകൻ ഋഷിക്ക് എന്നോടൊപ്പം പുറത്ത് വരാൻ മടിയാണ്; ആളുകൾ സെൽഫിയെടുക്കുന്നതൊന്നും അവന് ഇഷ്ടമല്ല; രഘുവിന്റെ മരണ ദിവസം അൽപ്പ സമയം വെറുതേ വിടാൻ ഞാൻ മാധ്യങ്ങളോട് അപേക്ഷിച്ചു; നടി എന്ന നിലയിൽ ലഭിക്കുന്ന സ്വീകാര്യത പലപ്പോഴും സ്വകാര്യതയെ അപഹരിക്കുന്നതായി രോഹിണി
സ്വതസിദ്ധമായ തന്റെ അഭിനയ ശൈലി കൊണ്ട് തന്റേതായ ആരാധക വൃന്ദത്തെ സൃഷ്ടിച്ചെടുത്ത നടനാണ് രഘുവരൻ. മലയാളികളുടെ മനസ്സിൽ നിഷ്‌കളങ്ക മുഖവുമായി എത്തി ചിര പ്രതിഷ്ഠ നേടിയ നടി രോഹിണിയാണ് രഘുവരന്റെ ഭാര്യ. പല തവണ സിനിമയോടും ജീവിതത്തോടും പിണങ്ങി രഘുവരൻ ലഹരിയുടെ ഊടുവഴികളിലൂടെ നടന്നു. പക്ഷേ ഓരോ തവണയും വർധിച്ച കരുത്തോടെ, തിരശ്ശീലയിലേക്ക് മടങ്ങിവന്നു. ലഹരികൾക്ക് പുറകേ പോയ ജീവിതത്തിൽ പലപ്പോഴും കുടുംബ ജീവിതത്തിലേക്ക് മടങ്ങി വരാൻ രഘുവരന് സാധിച്ചില്ല. 2004 നവംബർ 29 ന് ചെന്നൈയിലെ കുടുംബകോടതി മുറിയിൽ വെച്ച് ഇരുവരും വിവാഹ മോചിതരായി.എന്നാൽ രഘുവിന്റെ മരണശേഷം കയ്‌പേറിയ അനുഭവങ്ങളും രോഹിണി നേരിടേണ്ടി വന്നു. രഘു മരിച്ച സമയത്ത് മകൻ ഋഷിയെ കൂട്ടിക്കൊണ്ടു വരാൻ സ്‌കൂളിലേക്കു പോയിരുന്നു. രഘുവിന്റെ വീട്ടിൽ നിന്ന് പത്രക്കാരെ മാറ്റി നിർത്താൻ ഞാൻ ആവശ്യപ്പെട്ടിരുന്നു. അൽപം സ്വകാര്യതയ്ക്കു വേണ്ടിയായിരുന്നു അത്. കൊച്ചു കുട്ടിയായ ഋഷിക്കു പത്രക്കാരും ആൾക്കൂട്ടവും ഉൾക്കൊള്ളാനുള്ള പക്വത ആയിട്ടില്ലായിരുന്നു. രഘുവിന്റെ വീട്ടിൽ എത്തിയപ്പോൾ
സ്വതസിദ്ധമായ തന്റെ അഭിനയ ശൈലി കൊണ്ട് തന്റേതായ ആരാധക വൃന്ദത്തെ സൃഷ്ടിച്ചെടുത്ത നടനാണ് രഘുവരൻ. മലയാളികളുടെ മനസ്സിൽ നിഷ്‌കളങ്ക മുഖവുമായി എത്തി ചിര പ്രതിഷ്ഠ നേടിയ നടി രോഹിണിയാണ് രഘുവരന്റെ ഭാര്യ. പല തവണ സിനിമയോടും ജീവിതത്തോടും പിണങ്ങി രഘുവരൻ ലഹരിയുടെ ഊടുവഴികളിലൂടെ നടന്നു. പക്ഷേ ഓരോ തവണയും വർധിച്ച കരുത്തോടെ, തിരശ്ശീലയിലേക്ക് മടങ്ങിവന്നു.
ലഹരികൾക്ക് പുറകേ പോയ ജീവിതത്തിൽ പലപ്പോഴും കുടുംബ ജീവിതത്തിലേക്ക് മടങ്ങി വരാൻ രഘുവരന് സാധിച്ചില്ല. 2004 നവംബർ 29 ന് ചെന്നൈയിലെ കുടുംബകോടതി മുറിയിൽ വെച്ച് ഇരുവരും വിവാഹ മോചിതരായി.എന്നാൽ രഘുവിന്റെ മരണശേഷം കയ്‌പേറിയ അനുഭവങ്ങളും രോഹിണി നേരിടേണ്ടി വന്നു.
രഘു മരിച്ച സമയത്ത് മകൻ ഋഷിയെ കൂട്ടിക്കൊണ്ടു വരാൻ സ്‌കൂളിലേക്കു പോയിരുന്നു. രഘുവിന്റെ വീട്ടിൽ നിന്ന് പത്രക്കാരെ മാറ്റി നിർത്താൻ ഞാൻ ആവശ്യപ്പെട്ടിരുന്നു. അൽപം സ്വകാര്യതയ്ക്കു വേണ്ടിയായിരുന്നു അത്. കൊച്ചു കുട്ടിയായ ഋഷിക്കു പത്രക്കാരും ആൾക്കൂട്ടവും ഉൾക്കൊള്ളാനുള്ള പക്വത ആയിട്ടില്ലായിരുന്നു.
രഘുവിന്റെ വീട്ടിൽ എത്തിയപ്പോൾ ആരും ഇല്ലായിരുന്നു. എന്നാൽ ഞാൻ കാറിൽ നിന്നും പുറത്തിറങ്ങിയപ്പോൾ പത്രക്കാർ പിന്നാലെ കൂടി. അൽപ സമയം ഞങ്ങളെ വെറുതെ വിടൂ എന്നു അപേക്ഷിച്ചെങ്കിലും ആരും കേട്ടില്ലെന്നു രോഹിണി സങ്കടത്തോടെ പറഞ്ഞു.
ഇപ്പോഴും ഋഷി തന്നോടൊപ്പം പുറത്തുവരാൻ മടി കാട്ടാറുണ്ട്. ആൾക്കൂട്ടം അവനെ അസ്വസ്ഥനാക്കുന്നു. ആളുകൾ സെൽഫിയെടുക്കുന്നതൊന്നും അവന് ഇഷ്ടമില്ല. രജനികാന്ത് സാർ രഘുവിന്റെ ആൽബം റിലീസ് ചെയ്തിരുന്നു. അന്ന് അവൻ വരാൻ സമ്മതിച്ചില്ല. ഞാൻ ഏറെ കഷ്ടപ്പെട്ടാണ് അവനെ പറഞ്ഞ് മനസ്സിലാക്കിയത്. എന്നാലും രഘുവിനോടു ഇപ്പോഴും ആരാധകർക്കുള്ള സ്‌നേഹം തന്നെ സന്തോഷിപ്പിക്കുന്നെന്നും രോഹിണി പറഞ്ഞു.