- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിക്രമിന്റെ നായികയായ ശേഷം കഷ്ടകാലം; സിനിമയിലെ തുടർ പരാജയങ്ങൾ ഷങ്കർ സിനിമയിലെ നായികയെ ഫീൽഡ് ഔട്ടാക്കി; ഒടുവിൽ ഭാഗ്യം പരീക്ഷിക്കാൻ ടോർച്ച് ലൈറ്റിൽ ലൈംഗിക തൊഴിലാളിയുടെ വേഷത്തിൽ സദ
ചെന്നൈ: ശങ്കറിന്റെ നായികമാർക്ക് പലപ്പോഴും രാശിക്കുറവ് ഉണ്ടെന്നാണ് പറയാറ് അതിന് എല്ലാവരും എടുത്ത് കാട്ടുന്ന പേര് സദയുടെയാണ്. വിക്രമിന്റെ കരിയറിലെ ഏറ്റവും വലിയ മെഗാഹിറ്റ് ചിത്രമായ അന്യനിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നായികയാണ് സദ. ജയം രവിയുടെ നായികയായി തമിഴകത്ത് അരങ്ങേറിയ സദക്ക് പിന്നീട് അന്യനിലൂടെ വൻ ബ്രേക്ക് ലഭിച്ചു എന്നാൽ അതിന് ശേഷം മികച്ച വേഷങ്ങൾ സദയെ തേടി വന്നില്ല പിന്നീട് പതിയെ ഫീൽഡ്ഔട്ടായി മാറുകയായിരുന്നു താരം. വടിവേലുവിന്റെ നായികയായി വരെ എത്തിയ സദ ഇപ്പോൾ ഒരു തിരിച്ച് വരവിനാണ് ശ്രമിക്കുന്നത്. ഇത്തവണ ലൈംഗിക തൊഴിലാളിയായാണ് സദ എത്തുന്നത്. ലൈംഗിക തൊഴിലാളിയുടെ കഥപറയുന്ന ടോർച്ച്ലൈറ്റ് എന്ന ചിത്രത്തിലാണ് സദ ഈ വേഷത്തിലെത്തുന്നത്. പാതയോരങ്ങളിൽ രാത്രികാലങ്ങളിൽ ഇടപാടുകാരെ കാത്ത് നിൽക്കുന്ന സ്ത്രീകളെ കുറിച്ചല്ല മറിച്ച് അവരാ തൊഴിലിൽ വന്നു പെടാനുണ്ടായ സാഹചര്യങ്ങളെ കുറിച്ചാണ് ചിത്രമെന്ന് സംവിധായകൻ പറയുന്നു. ഈ കഥയ്ക്കായി താൻ കുറേ ലൈംഗിക തൊഴിലാളികളെ കണ്ടിരുന്നതായും അവരുടെ കഥകൾ കേട്ടാണ് താൻ ടോർച്ച്ലൈറ്
ചെന്നൈ: ശങ്കറിന്റെ നായികമാർക്ക് പലപ്പോഴും രാശിക്കുറവ് ഉണ്ടെന്നാണ് പറയാറ് അതിന് എല്ലാവരും എടുത്ത് കാട്ടുന്ന പേര് സദയുടെയാണ്. വിക്രമിന്റെ കരിയറിലെ ഏറ്റവും വലിയ മെഗാഹിറ്റ് ചിത്രമായ അന്യനിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നായികയാണ് സദ. ജയം രവിയുടെ നായികയായി തമിഴകത്ത് അരങ്ങേറിയ സദക്ക് പിന്നീട് അന്യനിലൂടെ വൻ ബ്രേക്ക് ലഭിച്ചു എന്നാൽ അതിന് ശേഷം മികച്ച വേഷങ്ങൾ സദയെ തേടി വന്നില്ല പിന്നീട് പതിയെ ഫീൽഡ്ഔട്ടായി മാറുകയായിരുന്നു താരം.
വടിവേലുവിന്റെ നായികയായി വരെ എത്തിയ സദ ഇപ്പോൾ ഒരു തിരിച്ച് വരവിനാണ് ശ്രമിക്കുന്നത്. ഇത്തവണ ലൈംഗിക തൊഴിലാളിയായാണ് സദ എത്തുന്നത്. ലൈംഗിക തൊഴിലാളിയുടെ കഥപറയുന്ന ടോർച്ച്ലൈറ്റ് എന്ന ചിത്രത്തിലാണ് സദ ഈ വേഷത്തിലെത്തുന്നത്. പാതയോരങ്ങളിൽ രാത്രികാലങ്ങളിൽ ഇടപാടുകാരെ കാത്ത് നിൽക്കുന്ന സ്ത്രീകളെ കുറിച്ചല്ല മറിച്ച് അവരാ തൊഴിലിൽ വന്നു പെടാനുണ്ടായ സാഹചര്യങ്ങളെ കുറിച്ചാണ് ചിത്രമെന്ന് സംവിധായകൻ പറയുന്നു.
ഈ കഥയ്ക്കായി താൻ കുറേ ലൈംഗിക തൊഴിലാളികളെ കണ്ടിരുന്നതായും അവരുടെ കഥകൾ കേട്ടാണ് താൻ ടോർച്ച്ലൈറ്റിന്റെ തിരക്കഥയെഴുതുന്നതന്നും സംവിധായകൻ വ്യക്തമാക്കി. പരിതാപകരമായിരുന്നു പലരുടെയും ജീവിതം. കുടുംബം നോക്കാൻ വേറെ നിവർത്തിയില്ലാതായപ്പോൾ ഈ തൊഴിലിലേക്ക് ഇറങ്ങേണ്ടി വന്നവരാണ് ഏറെയും. അല്ലാതെ ആർഭാട ജീവിതം നയിക്കാൻ വേണ്ടിയല്ല. ഇവരുടെ ജീവിതം അതിശയോക്തികൾ കലരാതെ തികച്ചും യഥാർത്ഥമായി അവതരിപ്പിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. ചിത്രത്തിനായി പല നായികമാരെയും സമീപിച്ചുവെങ്കിലും ആരും തന്നെ തയ്യാറായില്ല.
എന്നാൽ സദ കഥ വളരെ താല്പര്യത്തോടെ കേൾക്കുകയും സമ്മതം അറിയിക്കുകയുമായിരുന്നു. അഭിനയ സാധ്യത ഏറെയുള്ള കഥാപാത്രമാണ് സദയുടേത്. വളരെ നന്നായി തന്നെ അവർ അത് കൈകാര്യം ചെയ്തിട്ടുമുണ്ട്. റിത്വികയും തന്റെ റോൾ ഗംഭീരമാക്കിയിട്ടുണ്ട്. ഈ ചിത്രത്തിലൂടെ ഒരു ബോധവത്കരണവും സമൂഹത്തിന് ഒരു സന്ദേശവുമാണ് ഞാൻ ലക്ഷ്യം വയ്ക്കുന്നത് - അബ്ദുൽ മജീദ് പറഞ്ഞു.സിനിമ ഉടൻ റിലീസ് ചെയ്യും. ഇതിന്റെ ഭാഗമായി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരുന്നു.
റിത്വികയാണ് സദയെ കൂടാതെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പുതുമുഖങ്ങളായ ഉദയ, ശിവശക്തി, ദിനേശ് എന്നിവരാണ് മറ്റ് താരങ്ങൾ. സംവിധായകൻ വെങ്കടേഷും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടന്നുകൊണ്ടിരിക്കുകയാണ്. അടുത്തമാസം ടോർച്ച്ലൈറ്റ് തിയ്യയറ്ററുകളിലെത്തും.