- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംവൃത സുനിൽ മടങ്ങിയെത്തുന്നു; ഇത്തവണയെത്തുന്നത് മിനി സ്ക്രീനിൽ അവതാരകയുടെ വേഷമണിഞ്ഞ് ; ലാൽ ജോസിന്റെ നായിക വീണ്ടുമെത്തുമ്പോൾ ആരാധകർക്ക് പ്രതീക്ഷകൾ ഏറെ
വിവാഹത്തിലൂടെ നടിമാർ അഭിനയരംഗം വിടുന്ന പതിവാണ് ഉള്ളത്. ആ പതിവ് തെറ്റിക്കാതെ തന്നെയാണ് ലാൽജോസ് മലയാളത്തിലേക്ക് കൈ പിടിച്ചുടയർത്തിയ സംവൃത സുനിലും വിവാഹത്തോടെ അഭിനയത്തിന് ഇടവേളയിട്ടത്. എന്നാൽ നടി വീണ്ടും സ്രക്രിനിലേക്ക് തിരച്ചു വരുന്ന വാർത്തകളാണ് പുറത്തു വരുന്നത്. ബിഗ് സ്‌ക്രീനിലേയ്ക്കല്ല താരത്തിന്റ മടങ്ങി വരവ്. മിനി സ്‌ക്രീനിലെ ഒരു ചാനൽ ്അവതരകയായാണ് താരത്തിന്റെ കന്നിയങ്കം. ലാൽ ജോസ് സംവിധാനം ചെയ്ത രസികൻ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെയ്ക്ക് സംവൃത എത്തിയത്. നീണ്ടമുടിയും വിടർന്ന കണ്ണുകളുമുള്ള നായികയെ മലയാളികൾ ഏറ്റെടുത്തു. പിന്നീട് സംവൃതയ്ക്ക് കൈനിറയെ ചിത്രങ്ങളായിരുന്നു. വീണ്ടും സംവൃതയ്ക്ക് വ്യത്യസ്തമാർന്ന കഥാപാത്രം ഡയമണ്ട് നെക്ലലസിലൂടെ നൽകിയതും ലാൽ ജോസ് തന്നെയായിരുന്നു. ഷാഫി സംവിധാനം ചെയ്ത 101 വെഡ്ഡിങിലാണ് ഏറ്റവുമൊടുവിൽ സംവൃത അഭിനയിച്ചത്. അതിനിടയിൽ മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്, ജയറാം തുടങ്ങി ഒട്ടുമിക്ക എല്ലാ മുൻനിര താരങ്ങൾക്കൊപ്പവും സംവൃത അഭിനയിച്ചു.. അഖിലിനെ വിവാഹം ചെയ്തതോടെ സിനിമയോട് വിട
വിവാഹത്തിലൂടെ നടിമാർ അഭിനയരംഗം വിടുന്ന പതിവാണ് ഉള്ളത്. ആ പതിവ് തെറ്റിക്കാതെ തന്നെയാണ് ലാൽജോസ് മലയാളത്തിലേക്ക് കൈ പിടിച്ചുടയർത്തിയ സംവൃത സുനിലും വിവാഹത്തോടെ അഭിനയത്തിന് ഇടവേളയിട്ടത്. എന്നാൽ നടി വീണ്ടും സ്രക്രിനിലേക്ക് തിരച്ചു വരുന്ന വാർത്തകളാണ് പുറത്തു വരുന്നത്. ബിഗ് സ്‌ക്രീനിലേയ്ക്കല്ല താരത്തിന്റ മടങ്ങി വരവ്. മിനി സ്‌ക്രീനിലെ ഒരു ചാനൽ ്അവതരകയായാണ് താരത്തിന്റെ കന്നിയങ്കം.
ലാൽ ജോസ് സംവിധാനം ചെയ്ത രസികൻ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെയ്ക്ക് സംവൃത എത്തിയത്. നീണ്ടമുടിയും വിടർന്ന കണ്ണുകളുമുള്ള നായികയെ മലയാളികൾ ഏറ്റെടുത്തു. പിന്നീട് സംവൃതയ്ക്ക് കൈനിറയെ ചിത്രങ്ങളായിരുന്നു. വീണ്ടും സംവൃതയ്ക്ക് വ്യത്യസ്തമാർന്ന കഥാപാത്രം ഡയമണ്ട് നെക്ലലസിലൂടെ നൽകിയതും ലാൽ ജോസ് തന്നെയായിരുന്നു.
ഷാഫി സംവിധാനം ചെയ്ത 101 വെഡ്ഡിങിലാണ് ഏറ്റവുമൊടുവിൽ സംവൃത അഭിനയിച്ചത്. അതിനിടയിൽ മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്, ജയറാം തുടങ്ങി ഒട്ടുമിക്ക എല്ലാ മുൻനിര താരങ്ങൾക്കൊപ്പവും സംവൃത അഭിനയിച്ചു.. അഖിലിനെ വിവാഹം ചെയ്തതോടെ സിനിമയോട് വിട പറഞ്ഞ് സംവൃത അമേരിക്കയിലേക്ക് പറക്കുകയായിരുന്നു. അഭിനയം നിർത്തുന്നു എന്നൊരിക്കലും നടി പറഞ്ഞിരുന്നില്ല
കുടുംബ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടായി എന്നും റപ്പോർട്ടുകൾ ഉണ്ടായിരുന്നു എങ്കിലും താരം തന്നെ ഇതു നിഷേധിച്ചിരുന്നു.സംവൃത തന്നെയാണ് താൻ മിനി സ്‌ക്രീനിലേക്ക് തിരിച്ചെത്തുന്ന കാര്യം വ്യക്തമാക്കിയത്. ഗുരുവായ ലാൽജോസിന് വേണ്ടിയാണ് താരം ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. പരിപാടിയുടെ പ്രമോ വീഡിയോ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.സംവൃത സുനിലെന്ന പേര് മലയാള സിനിമയിലേക്ക് തുന്നിച്ചേർത്ത ലാൽജോസിനൊപ്പമാണ് താൻ ഇത്തവണ എത്തുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം അദ്ദേഹത്തിലൂടെ തന്നെയാണ് ഞാൻ തിരിച്ചു വരുന്നതെന്നായിരുന്നു താരത്തിന്റെ കമന്റ്.