- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹമോചന വാർത്തയിൽ ഇപ്പോൾ പ്രതികരിക്കുന്നില്ല; മറുപടിയുമായി സരിത; താനുമായുള്ള വിവാഹബന്ധം വേർപെടുത്താതെയാണ് ദേവികയെ വിവാഹം ചെയതത്; ഇപ്പോഴും പറയാനുള്ളത് അത് മാത്രമെന്നും സരിത
തിരുവനന്തപുരം: മുകേഷ് - മേതിൽ ദേവിക വിവാഹമോചന വാർത്തയെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന് നടിയും മുകേഷിന്റെ ആദ്യ ഭാര്യയുമായ സരിത.താനുമായുള്ള വിവാഹ ബന്ധം നിയമപരമായി വേർപെടുത്താതെയാണ് ദേവികയെ വിവാഹം ചെയ്തതെന്ന് അന്നേ ഞാൻ പറഞ്ഞിരുന്നു.അത് മാത്രമെ ഇപ്പോഴും പറയുന്നുള്ളുവെന്നും അവർ പറഞ്ഞു.മുകേഷുമായി വേർപിരിഞ്ഞ ശേഷം വർഷങ്ങളായി റാസൽഖൈമയിലാണ് സരിതയുടെ താമസം.
വിവാഹമോചന കേസുമായി മുന്നോട്ടുവന്ന ദേവിക തെരഞ്ഞെടുപ്പ് കഴിയാനാണ് താൻ കാത്തിരുന്നതെന്നാണ് പ്രതികരിച്ചത്.എന്നാൽ സരിത ആദ്യമായി മുകേഷ് ജനവിധി തേടിയ 2016 ൽ തെരഞ്ഞെടുപ്പിന് മുൻപേയാണ് മുകേഷിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്.സ്വന്തം കുടുംബം നന്നായി നോക്കാൻ കഴിയാത്ത ഒരാൾ എങ്ങിനെ നാട് ഭരിക്കും എന്നായിരുന്നു സരിതയുടെ വിമർശനം.
ഒപ്പം താൻ അനുഭവിച്ച ഒരേ വിഷമതകളും അവർ തുറന്ന് പറഞ്ഞിരുന്നു.
സ്ത്രീകളെ ബഹുമാനിക്കാൻ അറിയാത്ത, അവരെ ദ്രോഹിക്കുന്ന ക്രൂരനായ മനുഷ്യനാണ് മുകേഷ്. വിവാഹം കഴിഞ്ഞതു മുതൽ അയാൾ എന്നെ ബുദ്ധിമുട്ടിക്കുമായിരുന്നു. ഞാൻ കേരളത്തിന്റെ മരുമകളാണ്. അതിനാൽ കേരളത്തിൽ നിന്നു നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ടിയുള്ള സത്യവാങ്മൂലത്തിൽ നിന്ന് എന്റെയും മക്കളുടെയും പേര് നീക്കം ചെയ്തു. ഇത് തന്നെ ഞെട്ടിപ്പിച്ചു. എന്നെ മാനസികമായും ശാരീരികമായും മുകേഷ് ഒരു പാട് പീഡിപ്പിച്ചു. മുകേഷിന്റെ സഹോദരിയും പണത്തോട് ആർത്തി കാണിക്കുന്നവരാണ്.
തന്റെ മക്കളെ നോക്കാൻ സഹോദരിക്ക് ശമ്പളം നൽകാൻ പോലും മുകേഷ് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ പിതാവ് ഒ. മാധവനോടുള്ള ബഹുമാനം കൊണ്ട് മാത്രമാണ് ആദ്യ നാളുകളിൽ മൗനം പാലിച്ചത്. നടിമാർക്ക് ശബ്ദം നൽകിയ സമ്പാദ്യം കൊണ്ട് കഷ്ടപ്പെട്ടാണ് ഞാൻ മക്കളെ പഠിപ്പിച്ചത്. കുട്ടികളുടെ അച്ഛൻ എന്ന നിലയിൽ മാനസികമായോ സാമ്പത്തികമായോ യാതൊരു പിന്തുണയും മുകേഷിൽ നിന്ന് ലഭിച്ചിട്ടില്ല. ഒരുപാട് ദേഹോപദ്രവവും ഏറ്റിട്ടുണ്ട്. ഇപ്രകാരം തന്നെ മർദിക്കുന്നത് മക്കൾ കാണാതിരിക്കാനാണ് കുട്ടികളെ ബോർഡിങ്ങിലാക്കിയത്.
മുകേഷ് കടുത്ത മദ്യപനാണ്. അന്യ സ്ത്രീകളെ പോലും വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നിരുന്നു. അവരെല്ലാം കുടുംബജീവിതം നയിക്കുന്നവരാണെന്നതിനാൽ പേര് വെളിപ്പെടുത്തുന്നില്ല. ലോകത്ത് മറ്റൊരു സ്ത്രീയും എന്നെപ്പോലെ സ്വന്തം ഭർത്താവിൽ നിന്ന് പീഡനം ഏറ്റിട്ടില്ല തുടങ്ങിയ വിമർശനങ്ങളാണ് മുകേഷിന് നേരെ സരിത ഉന്നയിച്ചിരുന്നത്.
വിവാഹമോചനം വ്യക്തിപരമായ കാരണങ്ങളാലാണ് എന്നു പറയുമ്പോഴും മേതിൽ ദേവികയും വിവാഹമോചനം ആവശ്യപ്പെടുന്നത് സമാന വിഷയങ്ങൾ ചൂണ്ടിക്കാണിച്ചാണ് എന്ന് തന്നെയാണ് സൂചന.അതേസമയം ഭാര്യ നിലവിലിരിക്കെ മറ്റൊരു വിവാഹം ചെയ്തതിനെതിരെ സരിത നൽകിയ കേസ് കൊച്ചി കുടുംബകോടതിയുടെ പരിഗണനയിലായിരുന്നു. പക്ഷേ, ഇതുവരെ നടപടിയുണ്ടായില്ല.
മറുനാടന് മലയാളി ബ്യൂറോ