- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മയായാലും അമ്മൂമ്മയായാലും അഭിനയിക്കും; വേദനകൾക്ക് മീതെയും ചിരിച്ചു നിന്നു; ന്യൂജനറേഷൻ സിനിമകൾക്ക് മുന്നിൽ ധൈര്യം വിടാതെ സീമ ജി നായർ
ന്യൂജനറേഷൻ സിനിമകളിൽ അമ്മയ്ക്കും അച്ഛനും ചോച്ചിക്കും ഒക്കെ പ്രാധാന്യം കുറഞ്ഞുവെന്നും ഇപ്പോഴത്തെ നായകന്മാർക്ക് അമ്മമാർ വേണ്ടന്നും പലരും ആവലാതിപ്പെട്ടിരുന്നു. എന്നാൽ അടുത്തിടെ പുറത്തിറങ്ങിയ ഒരുപിടി ന്യൂജനറേഷൻ ചിത്രങ്ങളിൽ അമ്മയായി സീമ.ജി.നായരെ കാണാം. 1983, സാൾട്ട് മാംഗോ ട്രീ, കുഞ്ഞിരാമായണം,ഹാപ്പിജേർണി തുടങ്ങിയ ചിത്രങ്ങളിൽ സജീവ സാ
ന്യൂജനറേഷൻ സിനിമകളിൽ അമ്മയ്ക്കും അച്ഛനും ചോച്ചിക്കും ഒക്കെ പ്രാധാന്യം കുറഞ്ഞുവെന്നും ഇപ്പോഴത്തെ നായകന്മാർക്ക് അമ്മമാർ വേണ്ടന്നും പലരും ആവലാതിപ്പെട്ടിരുന്നു. എന്നാൽ അടുത്തിടെ പുറത്തിറങ്ങിയ ഒരുപിടി ന്യൂജനറേഷൻ ചിത്രങ്ങളിൽ അമ്മയായി സീമ.ജി.നായരെ കാണാം. 1983, സാൾട്ട് മാംഗോ ട്രീ, കുഞ്ഞിരാമായണം,ഹാപ്പിജേർണി തുടങ്ങിയ ചിത്രങ്ങളിൽ സജീവ സാന്നിധ്യമായി സീമയുണ്ടായിരുന്നു.അമ്മയായാലും അമ്മൂമ്മയായാലും താൻ അഭിനയിക്കുമെന്നും ന്യൂജനറേഷൻ സിനിമകൾക്ക് മുന്നിൽ ധൈര്യം കൈവിടില്ലെന്നുമാണ് സീമയുടെ തീരുമാനം.
പ്രശസ്ത നാടക നടിയായ ചേർത്തല സുമതിയുടെ മകളായ സീമ അമ്മയുടെ പാത പിൻതുടർന്ന് ആദ്യം എത്തിയത് നാടക രംഗത്താണ്. പിന്നീട് പാട്ടുകാരിയാവാൻ ആഗ്രഹിച്ച സീമ ഒടുവിൽ നാടക നടിയും പിന്നീട് സീരിയൽ നടിയും ശേഷം സിനിമാ നടിയുമാവുകയായിരുന്നു. ക്രോണിക്ക് ബാച്ചിലർ എന്ന ചിത്രത്തിലൂടെയാണ് അവർ സിനിമാരംഗത്ത് എത്തുന്നത്.
ന്യൂജൻ സിനിമകൾ തുടങ്ങിയപ്പോൾ അച്ഛനും അമ്മയും ചേച്ചിയും ഒന്നുമില്ലായിരുന്നു. അതോടെ ഈ വേഷങ്ങൾ ചെയ്തിരുന്നവർക്കൊക്കെ ജോലിയില്ലാതായി. എന്നാൽ പിന്നീട്‌ങ്ങോട്ട് ഈ പ്രവണത മാറിയെന്നും ഇപ്പോൾ അമ്മ വേഷങ്ങൾക്ക് നല്ല സ്വീകാര്യത ഉണ്ടെന്നും അവർ പറഞ്ഞു.എന്നാൽ തുടർച്ചയായി അമ്മയാവുന്നതിൽ അവർക്ക് ഒരു സങ്കടവുമില്ല. അമ്മയായാലും അമ്മൂമ്മയായാലും അമ്മായി ആയാലും താൻ അഭിനയിക്കുമെന്നും സീമ പറയുന്നു. നാടകം കണ്ടാണ് വളർന്നതെങ്കിലും അവർക്ക് അഭിനയത്തിൽ താത്പര്യമില്ലായിരുന്ന.
പ്രശസ്ത നാടക ഗായിക രേണുക സീമയുടെ ചേച്ചിയും, സംഗീത സംവിധായകൻ എംജി അനിൽ ചേട്ടനുമാണ്. മികച്ച നാടക നടിക്കുള്ള അവാർഡും സീമയ്ക്ക് ലഭിച്ചിട്ടുണ്ട്. അടൂരിന്റെ ഒരു പെണ്ണും രണ്ടാണും, കയം, 1983, എൽസമ്മ എന്ന ആൺകുട്ടി തുടങ്ങിയ ചിത്രങ്ങളിൽ ചെയ്ത വേഷങ്ങളാണ് അഭിനേത്രി എന്ന നിലയിൽ സീമയ്ക്ക് സംതൃപ്തി നൽകിയ കഥാപാത്രങ്ങൾ. നാടകമെന്നോ സിനിമയെന്നോ സീരിയലെന്നോ തനിക്ക് ഭേതമില്ലെന്നും അഭിനയമാണ് തൊഴിലെന്നും അത് ഏതിലാണെങ്കിലും ചെയ്യുമെന്നും ഈ കലാകാരി സമ്മതിക്കുന്നു.
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും ഏറെ സമയം കണ്ടത്തുന്ന സീമ, ഗുരുതരമായ രോഗം ബാധിച്ച് കുഞ്ഞുങ്ങളുടെ ആഗ്രഹം സാധിച്ചു കൊടുക്കുന്ന സംഘടനയായ മേക്ക് എ വിഷ് ഫൗണ്ടേഷന്റെ പ്രവർത്തക കൂടിയാണ്. ഇതുവരെ ഇരുന്നൂറോളം കുഞ്ഞുങ്ങളുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുത്തുവെന്ന് അവർ പറയുന്നു.
ദാമ്പത്യ ജീവിതം അത്ര സുഖകരമായിരുന്നില്ല സീമയ്ക്ക് ബാംഗ്ലൂർ ഹന്ദുസ്ഥാൻ കോളേജിൽ ബി.ബി.എ വിദ്യാർത്ഥിയായ ആരോമലാണ് ഏക മകൻ. മകനെ നല്ല നിലയിൽ എത്തിക്കുക എന്നതാണ് ഏതൊരമ്മയെയും പോലെ സീമയുടേയും ആഗ്രഹം.