നടൻ പാർത്ഥിപന്റെ മുൻ ഭാര്യയും നടിയുമായ സീത രണ്ടാമത്തെ ബന്ധവും ഉപേക്ഷിക്കുന്നു. ടെലിവിഷൻ അവതാരകനായ സതീഷിനൊപ്പമുള്ള ലിവിങ് ടുഗേതർ ബന്ധമാണ് സീത ഉപേക്ഷിക്കുന്നത്. സതീഷിന് തന്റെ പണത്തിൽ മാത്രമായിരുന്നു ശ്രദ്ധ എന്നാണ് സീത ആരോപിക്കുന്നത്.

പാർത്ഥിപനിൽ നിന്ന് വിവാഹമോചനം നേടിയ ശേഷം കഴിഞ്ഞ ആറു വർഷമായി സീത സതീഷിനൊപ്പമായിരുന്നു ജീവിച്ചത്. സതീഷ് എന്നെ ചതിക്കുകയായിരുന്നു. ഇക്കാര്യം ബോധ്യപ്പെട്ടതുകൊണ്ടാണ് ബന്ധം പിരിയുന്നത്. സീത പറയുന്നു.

1990ലായിരുന്നു പാർത്ഥിപനും സീതയുമായുള്ള വിവാഹം. 2001ൽ ഇരുവരും പിരിഞ്ഞു. ശേഷം ടെലിവിഷൻ സീരിയലുകളിലാണ് സീത ശ്രദ്ധ ചെലുത്തിയിരുന്നത്. സീരിയലുകളിൽ അഭിനയിക്കുന്നതിനിടെയാണ് സതീഷിനെ സീത പരിചയപ്പെടുന്നത്. സൗഹൃദം പിന്നീട് പ്രണയമായി വളരുകയായിരുന്നു.

പാർത്ഥിപനുമായുള്ള ബന്ധത്തിൽ സീതയ്ക്ക് കീർത്തന എന്ന മകളുണ്ട്. മണിരത്നത്തിന്റെ കന്നത്തിൽ മുത്തമിട്ടാൽ എന്ന സിനിമയിൽ അമുദ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് കീർത്തനയാണ്.

തമിഴ് തെലുങ്ക് ഭാഷകളിൽ നിരവധി സിനിമകളിലും സീരിയലുകളിലും വേഷമിട്ട സീത മലയാളികൾക്കും സുപരിചിതയാണ്. കറൻസി, വെള്ളത്തൂവൽ, മൈ ബോസ്, വിനോദയാത്ര, ചാർലി, നോട്ട്ബുക്ക്, ഗ്രാന്റ്മാസ്റ്റർ ,തന്മാത്ര തുടങ്ങിയ ചിത്രങ്ങളിലും സീത വേഷമിട്ടിട്ടുണ്ട്.