തിരുവനന്തപുരം: ഞാൻ ഒരാളുമായി പ്രണയത്തിലാണ്, അദ്ദേഹം എന്നെയും ഇഷ്ടപ്പെടുന്നു.. എന്നാൽ കുടുംബക്കാർ എതിർപ്പുമായി രംഗത്തെത്തുന്ന.. പറയുന്നത് ഒരുകാലത്ത് മലയാളികളെ കോരിത്തരിപ്പിച്ച നടി ഷക്കീലയാണ്. ഗൃഹലക്ഷ്മിയുടെ പുതിയ ലക്കത്തിലെ അഭിമുഖത്തിലാണ് ഷക്കീല തനിക്ക് കുടുംബ ജീവിതം നയിക്കാനുള്ള ആഗ്രഹങ്ങൾ തുറന്നുപറഞ്ഞത്.

ചിലപ്പോൾ തോന്നും ജീവിതത്തിൽ ഒറ്റപ്പെട്ടുപോയി എന്ന്. എനിക്കൊരു കുടുംബം വേണമെന്നുണ്ട്. പക്ഷേ, ആരെ കല്യാണം കഴിക്കും. നോ ബഡി. ഞാനിപ്പോഴും പ്രേമത്തിലാണ്. അദ്ദേഹം വിവാഹത്തിന് റെഡിയാണ്. പക്ഷേ, അദ്ദേഹത്തിന്റെ അച്ഛൻ എതിരാണ്. ഞാൻ ഇപ്പോഴും യഥാർഥ സ്‌നേഹത്തിനുവേണ്ടിയുള്ള തിരച്ചിലിലാണ്. അത് കിട്ടുന്നില്ലെങ്കിൽ ജീവിതം വെറുതെയാണെന്ന് തോന്നില്ലേ-ഷക്കീല പറയുന്നു.

അഭിനയിച്ച് കിട്ടിയ ലക്ഷങ്ങളുടെ സമ്പാദ്യമെല്ലാം നഷ്ടപ്പെട്ടു. സമ്പാദ്യമെല്ലാം അമ്മ ചേച്ചിയെ ഏൽപിച്ചു. ഞാൻ തിരിച്ചുവന്നപ്പോൾ ചേച്ചി ഒന്നും തിരിച്ചുതന്നില്ല. പഴയ ഇമേജ് മാറരുതെന്നാണ് ആഗ്രഹം. നഗ്‌നയായിട്ടൊന്നുമല്ല ഞാൻ അന്ന് അഭിനയിച്ചത്. അതിന് ആരുമെന്ന് നിർബന്ധിച്ചിരുന്നില്ല. നിർബന്ധിച്ചാലും ചെയ്യുമായിരുന്നുമില്ല. ഞാനൊരു മുസ്ലിമാണ്. അഭിനയിക്കാൻ വേണ്ടി മാത്രമാണ് പൊട്ടു തൊടാറുള്ളത്.-ഷക്കീല പറയുന്നു.

അഭിനയിച്ചതെല്ലാം സിനിമകളിലാണ്. അല്ലാതെ ബ്ലൂഫിലിമായിരുന്നില്ല. ഒപ്പം അഭിനയിച്ചത് വല്യച്ഛന്റെ മക്കളാണ്. അവരുടെ കൂടെയാണ് ബെഡ് റൂം സീനൊക്കെ ചെയ്തത്. എനിക്ക് വന്ന റോളുകൾ ഞാൻ ചെയ്തു. അത് ഭാവിയിൽ അത്ര വലിയ പ്രശ്‌നമാകുമെന്ന് ആലോചിച്ചിരുന്നില്ല.-ഷക്കീല പറയുന്നു.

മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിനെക്കുറിച്ച് ഷക്കീല അഭിമുഖത്തിൽ പറയുന്നത് ഇങ്ങനെ: ഇഗോ ഇല്ലാത്തയാളാണ് മോഹൻലാൽ. വെറുതെയല്ല അദ്ദേഹം സൂപ്പർസ്റ്റാർ ആവുന്നത്. എന്റെ ഹൃദയത്തിൽ അവർക്ക് ഒരു സെപ്പറേറ്റ് സ്ഥലം ഉണ്ട്. മേക്കപ്പിലിരിക്കുമ്പോൾ ഒരിക്കലും മദ്യം തൊട്ടിട്ടില്ല. ഇപ്പോൾ കുടിക്കുന്നതിൽ ഒരു സുഖം തോന്നാതായി. ഇടയ്ക്ക് ഛർദിക്കാൻ തോന്നും. സ്ലിമ്മാവാൻ ആഗ്രഹമൊന്നുമില്ല. ഭക്ഷണം കുറച്ച് മെലിഞ്ഞപ്പോൾ എന്നെ പലരും തിരിച്ചറിഞ്ഞില്ലന്നെും ഷക്കീല പറഞ്ഞു.