- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മൂന്ന് നേരം ഭക്ഷണം തരുന്നത് പോലെയാണ് കല്യാണത്തെ കുറിച്ച് മമ്മി പറയുന്നത് '; 'ആലോചനയുമായി വരുന്നവർ അഭിനയവും ഡാൻസുമൊക്കെ നിർത്തണമെന്ന് പറയും, ചെക്കന്റെ ഇഷ്ടം മാത്രമല്ലല്ലോ കല്യാണത്തിൽ'; വിവാഹത്തെകുറിച്ച് ചോദിച്ചപ്പോൾ ഉള്ളിലുള്ളത് തുറന്ന് പറഞ്ഞ് നടി ഷംന കാസിം; കുടുംബം തന്റെ വിവാഹത്തിനായി കാത്തിരിക്കുകയാണെന്നും ഷംന
വിജയ ചിത്രങ്ങളിലെ നൃത്ത ചുവടുകളിലൂടെ പ്രേക്ഷക ഹൃദയത്തിലേക്ക് കുടിയേറിയ താരമാണ് ഷംന കാസിം. സ്റ്റേജ് ഷോകളിൽ ഉൾപ്പടെ മികച്ച പ്രകടനം കാഴ്‌ച്ച വെച്ച ഷംനയെ സിനിമയിലും മിനി സ്‌ക്രീനിലും കാണാനുള്ള ആവേശത്തിലാണ് ആരാധകർ. ചുരുങ്ങിയ കാലയളവിൽ തന്നെ തെന്നിന്ത്യയിലെ ഒട്ടു മിക്ക ഭാഷകളിലും ഷംന അഭിനയിച്ചു കഴിഞ്ഞു.താൻ വിവാഹിതയാകാൻ പോകുന്നു എന്ന വാർത്തകൾ മുൻപ് സമൂഹ മാധ്യമങ്ങളിൽ അടക്കം പ്രചരിച്ചിരുന്നുവെങ്കിലും താരം ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. എന്നാൽ തന്റെ വിവാഹ സ്വപ്‌നങ്ങളെക്കുറിച്ച് തുറന്ന് പറയുകയാണ് ഷംന. മഴവിൽ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയിലാണ് ഷംന ഇക്കാര്യം തുറന്ന് പറഞ്ഞത്. വൈക്കം വിജയലക്ഷ്മിയും ഷംന കാസിമും അതിഥികളായ എപ്പിസോഡിൽ അവതാരകയായ റിമി ടോമിയോടാണ് ഷംന തന്റെ ഉള്ളിലുള്ളത് തുറന്ന് പറഞ്ഞത്.എന്റെ ലിസ്റ്റിലെ ഒഴിവാക്കാനാവാത്ത ചോദ്യമെന്നു പറഞ്ഞാണ് റിമി ഷംനയോടു ഇക്കാര്യം ചോദിച്ചത്. വീട്ടിൽനിന്നു രക്ഷപ്പെട്ട് ഇവിടെ വന്നിരുന്നാലും ഉപദ്രവമാണെന്നു ഷംന. ''മമ്മി രാവിലെയും ഉച്ചയ്ക്
വിജയ ചിത്രങ്ങളിലെ നൃത്ത ചുവടുകളിലൂടെ പ്രേക്ഷക ഹൃദയത്തിലേക്ക് കുടിയേറിയ താരമാണ് ഷംന കാസിം. സ്റ്റേജ് ഷോകളിൽ ഉൾപ്പടെ മികച്ച പ്രകടനം കാഴ്‌ച്ച വെച്ച ഷംനയെ സിനിമയിലും മിനി സ്‌ക്രീനിലും കാണാനുള്ള ആവേശത്തിലാണ് ആരാധകർ. ചുരുങ്ങിയ കാലയളവിൽ തന്നെ തെന്നിന്ത്യയിലെ ഒട്ടു മിക്ക ഭാഷകളിലും ഷംന അഭിനയിച്ചു കഴിഞ്ഞു.താൻ വിവാഹിതയാകാൻ പോകുന്നു എന്ന വാർത്തകൾ മുൻപ് സമൂഹ മാധ്യമങ്ങളിൽ അടക്കം പ്രചരിച്ചിരുന്നുവെങ്കിലും താരം ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചിരുന്നില്ല.
എന്നാൽ തന്റെ വിവാഹ സ്വപ്‌നങ്ങളെക്കുറിച്ച് തുറന്ന് പറയുകയാണ് ഷംന. മഴവിൽ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയിലാണ് ഷംന ഇക്കാര്യം തുറന്ന് പറഞ്ഞത്. വൈക്കം വിജയലക്ഷ്മിയും ഷംന കാസിമും അതിഥികളായ എപ്പിസോഡിൽ അവതാരകയായ റിമി ടോമിയോടാണ് ഷംന തന്റെ ഉള്ളിലുള്ളത് തുറന്ന് പറഞ്ഞത്.എന്റെ ലിസ്റ്റിലെ ഒഴിവാക്കാനാവാത്ത ചോദ്യമെന്നു പറഞ്ഞാണ് റിമി ഷംനയോടു ഇക്കാര്യം ചോദിച്ചത്. വീട്ടിൽനിന്നു രക്ഷപ്പെട്ട് ഇവിടെ വന്നിരുന്നാലും ഉപദ്രവമാണെന്നു ഷംന.
''മമ്മി രാവിലെയും ഉച്ചയ്ക്ക് രാത്രി ഭക്ഷണം തരുന്നതു പോലെയാണ് കല്യാണത്തെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നത്. പടച്ചോൻ എനിക്ക് വിധിച്ചിട്ടുണ്ടെങ്കിൽ കല്യാണം എന്തായാലും നടക്കും. കല്യാണം കഴിക്കും അന്ന് എന്ന് എനിക്കു പറയാൻ പറ്റില്ല. വരുന്ന ആലോചനകൾക്ക് എന്റെ കാസ്റ്റ് ഒരു പ്രശ്‌നമാണ്. എല്ലാം നിർത്തണം. ഡാൻസ് നിർത്തണം, അഭിനയിക്കരുത്. ഞങ്ങൾക്ക് ഇഷ്ടാവുന്നതിന് അവർ അങ്ങനെയാരു അജണ്ഡ വയ്ക്കും. ചെക്കന്റെ ഇഷ്ടം മാത്രമല്ലല്ലോ കല്യാണത്തിൽ'' ഷംന പറഞ്ഞു.
ഷംമ്‌നയെ വളരെ ഇഷ്ടമുള്ള അന്യമതത്തിൽ നിന്നുള്ള ഒരാൾ വന്നാൽ എന്തുചെയ്യുമെന്ന ചോദ്യത്തിന് തനിക്കു പ്രശ്‌നമില്ലെന്നും എന്നാൽ മമ്മിയെ ഒരിക്കലും വേദനിപ്പിക്കാനാവില്ലെന്നും മമ്മിയുടെ സന്തോഷമാണ് വലുതെന്നും ഷംമ്‌ന. ഇപ്പോൾ വീട്ടിലെല്ലാവരും തന്റെ വിവാഹത്തിനായി കാത്തിരിക്കുകയാണ്. കുടുംബാംഗങ്ങളായ നാലു പേർക്ക് വിവാഹക്കാര്യം വിട്ടുകൊടുത്തിരിക്കുയാണെന്നും ഷംന വ്യക്തമാക്കി.