- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്ന് 'മീ ടു' ഉണ്ടായിരുന്നെങ്കിൽ പെണ്ണുങ്ങളെല്ലാം അയാൾക്കെതിരെ തുറന്നടിച്ചേനെ! ഇങ്ങേര് ഒരാളെ വേദനിപ്പിച്ചിട്ടുള്ള കോമഡി ചെയ്യുന്ന ആളാണ്; ഞാൻ കുറേ കണ്ടിട്ടുണ്ട് മറ്റുള്ള പെണ്ണുങ്ങളെയെല്ലാം കളിയാക്കുന്നത്: കെപിഎസി ലളിതയ്ക്ക പിന്നാലെ അടൂർ ഭാസിക്കെതിരെ 'മീടു' ആരോപണവുമായി ഷീലയും
കൊച്ചി: മലയാള സിനിമയിലെ പഴയകാല ഹാസ്യനടൻ അടൂർഭാസിക്കെതിരെ നേരത്തെ നടി കെപിഎസി ലളിത രംഗത്തുവന്നിരുന്നു. ഇപ്പോൾ പ്രമുഖനടി ഷീലയും തന്റെ ദുരനുഭവങ്ങൾ ഒരു ചാനൽ അഭിമുഖത്തിൽ പങ്കുവച്ചു. അടൂർ ഭാസിക്ക് പല സിനിമകളിലും അവസരം ലഭിച്ചില്ലായെന്ന കാരണത്താൽ നടിമാരെക്കുറിച്ച് മോശമായി അദ്ദേഹം പലതും പറഞ്ഞു നടക്കുമായിരുന്നു. അദ്ദേഹത്തിന്റെ കോമഡികളിലെല്ലാം മറ്റുള്ളവരുടെ വേദനകളുണ്ട്. അന്ന് 'മീ ടു' ഉണ്ടായിരുന്നെങ്കിൽ പെണ്ണുങ്ങളെല്ലാം അയാൾക്കെതിരെ തുറന്നു പറച്ചിലുകൾ നടത്തിയേനെയെന്നും ഷീല പറഞ്ഞു. കുറച്ച് നാളുകൾക്ക് മുൻപാണ് കെപിഎസി ലളിത അടൂർ ഭാസിയെക്കുറിച്ച് വെളിപ്പെടുത്തലുകൾ നടത്തുന്നത്. മോശം അനുഭവങ്ങളാണ് അടൂർ ഭാസിയിൽ നിന്നും ഉണ്ടായിട്ടുള്ളത്. താത്പര്യങ്ങൾക്ക് വഴങ്ങിയില്ല എന്ന കാരണത്താൽ പല ചിത്രങ്ങളിൽ നിന്നും തന്നെ മാറ്റി നിർത്തുമായിരുന്നു. അന്നത്തെ സിനിമാ സംഘടനയായ ചലച്ചിത്ര പരിഷത്തിൽ പരാതി നൽകിയെങ്കിലും സംഘടനാ അധ്യക്ഷനായ ഉമ്മർ ശകാരിച്ചു. 'അടൂർ ഭാസിക്കെതിരെ പരാതിപ്പെടാൻ നീയാരാ? 'എന്ന ചോദ്യമാണ് അദ്ദേഹത്തിൽ നിന്നുണ്
കൊച്ചി: മലയാള സിനിമയിലെ പഴയകാല ഹാസ്യനടൻ അടൂർഭാസിക്കെതിരെ നേരത്തെ നടി കെപിഎസി ലളിത രംഗത്തുവന്നിരുന്നു. ഇപ്പോൾ പ്രമുഖനടി ഷീലയും തന്റെ ദുരനുഭവങ്ങൾ ഒരു ചാനൽ അഭിമുഖത്തിൽ പങ്കുവച്ചു. അടൂർ ഭാസിക്ക് പല സിനിമകളിലും അവസരം ലഭിച്ചില്ലായെന്ന കാരണത്താൽ നടിമാരെക്കുറിച്ച് മോശമായി അദ്ദേഹം പലതും പറഞ്ഞു നടക്കുമായിരുന്നു. അദ്ദേഹത്തിന്റെ കോമഡികളിലെല്ലാം മറ്റുള്ളവരുടെ വേദനകളുണ്ട്. അന്ന് 'മീ ടു' ഉണ്ടായിരുന്നെങ്കിൽ പെണ്ണുങ്ങളെല്ലാം അയാൾക്കെതിരെ തുറന്നു പറച്ചിലുകൾ നടത്തിയേനെയെന്നും ഷീല പറഞ്ഞു.
കുറച്ച് നാളുകൾക്ക് മുൻപാണ് കെപിഎസി ലളിത അടൂർ ഭാസിയെക്കുറിച്ച് വെളിപ്പെടുത്തലുകൾ നടത്തുന്നത്. മോശം അനുഭവങ്ങളാണ് അടൂർ ഭാസിയിൽ നിന്നും ഉണ്ടായിട്ടുള്ളത്. താത്പര്യങ്ങൾക്ക് വഴങ്ങിയില്ല എന്ന കാരണത്താൽ പല ചിത്രങ്ങളിൽ നിന്നും തന്നെ മാറ്റി നിർത്തുമായിരുന്നു. അന്നത്തെ സിനിമാ സംഘടനയായ ചലച്ചിത്ര പരിഷത്തിൽ പരാതി നൽകിയെങ്കിലും സംഘടനാ അധ്യക്ഷനായ ഉമ്മർ ശകാരിച്ചു. 'അടൂർ ഭാസിക്കെതിരെ പരാതിപ്പെടാൻ നീയാരാ? 'എന്ന ചോദ്യമാണ് അദ്ദേഹത്തിൽ നിന്നുണ്ടായത്. കെപിഎസി ലളിത പറഞ്ഞു.