ലയാളികളുടെ സ്വപ്‌ന സുന്ദരിയാണ് സുമലത. തൂവാനത്തുമ്പികൾ എന്ന ഒറ്റ ചിത്രം മതി സുമലതയെ മലയാളികൾക്ക് ഓർക്കാൻ. വശ്യമായ കണ്ണും മുടിയുമായി മലയാളികളുടെ പ്രിയനായികയായി മാറിയ തൂവാന തുമ്പിയിലെ ക്ലാരയ്ക്ക് ഇന്നും ഫാൻസ് ഏറെയാണ്.

തൂവാനത്തുമ്പികൾക്കു ശേഷവും സുമലത പല ചിത്രങ്ങളിലും അഭിനയിച്ചു എങ്കിലും മലയാളികൾക്ക് എന്നും ഇഷ്ടം ക്ലാരയോടു തന്നെയാണ്. പല ഭാഷകളിലായി 75 ഓളം ചിത്രങ്ങളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. ഇന്നും അഭിനയിക്കാൻ ഏറെ താൽപ്പര്യവും ഉണ്ട് സുമലതയ്ക്ക്. പക്ഷേ അതിൽ നിന്നു പിന്തിരിപ്പിക്കുന്ന കാര്യം ഇതാണ്.

അന്നത്തെ നായകന്മാർ ഇന്നും മികച്ച വേഷങ്ങൾ ചെയ്യുന്നു. എന്നാൽ തന്നെപ്പോലെയുള്ള മുൻകാല നായികമാരേ തേടി വരുന്നതു യാതൊരു പ്രധാന്യവും ഇല്ലാത്ത വെറുതെ വന്നു പോകുന്ന അമ്മ വേഷങ്ങൾ മാത്രമാണ്. അഭിനയ പ്രധാന്യം ഉള്ള മികച്ച വേഷങ്ങൾ തേടിയെത്തുന്നില്ല എന്ന ആശങ്ക സങ്കടത്തോടേയാണു ക്ലാര പങ്കുവയ്ക്കുന്നത്.