- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പയ്യെ തിന്നാൽ പനയും തിന്നാം; സുരഭി ലക്ഷ്മിക്ക് ഇത് പഴഞ്ചൊൽ അല്ല, അനുഭവമാണ്; നാടൻ രുചികളെ പ്രണയിക്കുന്ന സുരഭി 'പന' കഴിച്ച കഥ
തിരുവനന്തപുരം: പയ്യെ തിന്നാൽ പനയും തിന്നാമെന്നത് എല്ലാവർക്കും പഴഞ്ചോൽ മാത്രമാണെങ്കിൽ സിനിമാ താരം സുരഭി ലക്ഷ്മിയെ സംബന്ധിച്ച് ഇത് അനുഭവം കൂടിയാണ്.നാടൻ ഭക്ഷണത്തോടുള്ള സുരഭിയുടെ പ്രണയം സിനിമ സെറ്റിലൊക്കെ പാട്ടാണ്.ഇ പ്രണയമാണ് പന തിന്ന കഥയിലേക്ക് സുരഭിയെ എത്തിച്ചതും.
ഏറ്റവും കൊതി തോന്നുന്ന ഭക്ഷണമേതാണെന്നു ചോദിച്ചാൽ സുരഭി പറയും, ''ഒരു പന കിട്ടിയാൽ കഴിക്കാമായിരുന്നു''. ജയന്റെ സിനിമയിലെ ഡയലോഗു പോലെ തോന്നിയാലും സംഗതി സത്യമാണ്. സുരഭി പന തിന്നിട്ടുണ്ട്. പയ്യത്തിന്നാൽ പന തിന്നാമെങ്കിലും അത്ര എളുപ്പമല്ലെന്നു മാത്രം. ഇതെന്തൊരു ലോകം, പനയൊക്കെ തിന്നാൻ പറ്റുമോ എന്നതിശയിക്കാൻ വരട്ടെ. കോഴിക്കോടെത്തി ചോദിച്ചാൽ ഒരുമാതിരിപ്പെട്ടവരെല്ലാം പറയും, പന തിന്നിട്ടുണ്ടെന്ന്.
പന നേരിട്ടു തിന്നുകയല്ല. പന വെട്ടി നുറുക്കി ഇടിച്ചു പൊടിച്ചാണു തീറ്റ. വിഭവത്തിന്റെ പേര് 'പനനൂർ'. പനയുടെ ഉൾക്കാമ്പ് പൊടിച്ചാണു പനനൂറുണ്ടാക്കുന്നത്. ഇതിനു ചില്ലറ ക്ഷമയൊന്നും പോര. നന്നായി കഷ്ടപ്പെടണം. പിളർന്ന പനയുടെ ഉൾക്കാമ്പെടുത്തു വെയിലത്തു വച്ചു നന്നായി ഉണക്കണം. ഇത് ഉരലിൽ പൊടിച്ച ശേഷം വെള്ളത്തിൽ കലർത്തി തുണിയിൽ അരിച്ചെടുത്തു നാരു നീക്കണം. നനുത്ത പൊടി അടിയിലൂറുമ്പോൾ വെള്ളം ഒഴുക്കിക്കളഞ്ഞ ശേഷം വീണ്ടും ഉണക്കണം. അതു കഴിഞ്ഞു പാലും പഞ്ചസാരയും ചേർത്തു കഴിക്കാം.
വേണെങ്കിൽ നമുക്കും തിന്നാം കേൾക്കുമ്പോൾ എത്ര നിസാരം. പക്ഷേ നല്ല ക്ഷമയില്ലെങ്കിൽ പനനൂർ വെറും സ്വപ്നം. ഈ ക്ഷമയെ ചേർത്തു നിർത്തിയാണു 'പയ്യെതിന്നാൽ പനയും തിന്നാം' എന്ന പഴഞ്ചൊല്ലുപോലും ഉണ്ടായതത്രേ!.
മറുനാടന് മലയാളി ബ്യൂറോ