സീരിയൽ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഭ്രമണം സീരിയലിലെ ഹരിത എന്ന കഥാപാത്രം. തന്റെ രണ്ടാം സീരിയലിൽ മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച സ്വാതി നിത്യാനന്ദ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറലായിരിക്കുന്നത്. സിനിമാ താരം ഉണ്ണി മുകുന്ദനോടുള്ള തന്റെ ഇഷ്ടം നടി വെളിപ്പെടുത്തിയത് ആശ്ചര്യത്തോടെയാണ് പ്രേക്ഷകർ കേട്ടത്.

ഭർത്താവ് എങ്ങനെയുള്ള ആളാകണമെന്നാണ് ആഗ്രഹം എന്ന് പരിപാടിക്കിടെ സ്വാതിയോട് റിമി ചോദിച്ചിരുന്നു. തനിക്ക് അങ്ങനെ സങ്കല്പങ്ങളൊന്നുമില്ല എന്നാണ് സ്വാതി പ്രതികരിച്ചത്. എന്നാൽ ഭ്രമണം സീരിയലിന്റെ സെറ്റിൽ സ്വാതിയും അനിയത്തിയും തമ്മിൽ ഒരു പുരുഷന്റെ പേരിൽ വഴക്കുണ്ടെന്ന് അതിഥിയായി എത്തിയ ശരത്ത് വ്യക്തമാക്കി.

അയാളുടെ പേര് പറയാനും സ്വാതിയോടു ശരത്ത് ആവശ്യപ്പെട്ടു. തുടർന്നാണ് അത് ഉണ്ണി മുകുന്ദനാണെന്നു സ്വാതി വെളിപ്പെടുത്തിയത്. ഉണ്ണി തന്റെ സുഹൃത്താണെന്നും ഇക്കാര്യം അദ്ദേഹത്തോടു പറയാമെന്നും റിമി പറഞ്ഞു. ഉണ്ണിയും കല്യാണം കഴിച്ചിട്ടില്ലെന്നും റിമി വേദിയിലുണ്ടായിരുന്നവരെ ഓർമിപ്പിച്ചു. ഉണ്ണി മുകുന്ദൻ വിവാഹം കഴിക്കാൻ തയാറായി വന്നാൽ എന്തു ചെയ്യുമെന്നും റിമി ചോദിച്ചു.

ആലോചിക്കാമെന്നും അപ്പോൾ എനിക്കു ജാഡയാകുമെന്നായിരുന്നു സ്വാതിയുടെ മറുപടി. സീരിയൽ പ്രേക്ഷകൻ നെഞ്ചേറ്റിയ കഥാപാത്രമാണ് ഭ്രമണം സീരിയലിലെ ഹരിതയുടേത്. പ്രണയവും കുടംബന്ധങ്ങളിലെ സങ്കീർണതകളും ആവിഷ്‌കരിക്കുന്ന സീരിയൽ സൂപ്പർ ഹിറ്റായി മുന്നേറി കൊണ്ടിരിക്കുകയാണ്. ഭ്രമണം സീരിയലിലെ അഭിനേതാക്കളായ മുകുന്ദൻ, ശരത്ത്, സംഗീത, സ്വാതി എന്നിവരാണ് ഒന്നും ഒന്നും മൂന്നിന്റെ നാലാം എപ്പിസോഡിൽ അതിഥികളായി എത്തിയിരുന്നത്.