- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമയിലെ സ്ത്രീസുരക്ഷ ചർച്ചയാകുമ്പോൾ പുതിയ ബോഡിഗാർഡിനെ പരിചയപ്പെടുത്തി തെന്നിന്ത്യൻ നടി തൃഷ; നടി ഷൂട്ടിന് പോകുമ്പോഴും റോഡ് യാത്രക്കിറങ്ങുമ്പോഴും കൈയിൽ കരുതുന്നത് പെപ്പർ സ്പ്രേ
സിനിമയിലും സ്ത്രീസുരക്ഷിതരല്ലെന്ന് വെളിപ്പെടുത്തലുകൾ ഓരോ നടിമാരായി പുറത്ത് വിട്ടുകൊണ്ടിരിക്കുമ്പോൾ തന്റെ പുതിയ ബോഡിഗാർഡിനെ പരിചയപ്പെടുത്തുകയാണ് നടി തൃഷ. പുരുഷ പീഡകരിൽ നിന്നും രക്ഷ നേടാൻ ഒരു നല്ല മാർഗമാണ് നടി തൃഷ മുന്നോട്ടുവെക്കുന്നത്. ഇൻസ്റ്റഗ്രാമിലെ തന്റെ അക്കൗണ്ടിൽ പെപ്പർ സ്പ്രേയുടെ ചിത്രം പങ്കുവച്ചാണ് തൃഷ വിഷയത്തിലിടപെട്ടത്. ഷൂട്ടിന് പോകുമ്പോഴും യാത്ര പോകുമ്പോഴും പെപ്പർ സ്പ്രേ മികച്ച അംഗരക്ഷകനാണെന്ന് ഇൻസ്റ്റഗ്രാമിൽ നടി പോസ്റ്റ് ചെയ്തത്. ദ ബോഡിഗാർഡ് സ്പ്രേയെന്ന പേരിൽ കേരളത്തിൽ നിർമ്മിക്കുന്ന പെപ്പർസ്പ്രേയുടെ ചിത്രമാണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്. നടിയുടെ പോസ്്റ്റിന് പിന്തുണയായി നിരവധി പേരാണ് എത്തിയത്. നിരവധി പേരാണ് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു സ്ത്രീ പോലും സുരക്ഷിതയല്ലെന്നത് ഞെട്ടിപ്പിക്കുന്നുവെന്ന് ഒരാൾ കുറിച്ചു.പുറത്തുപോകുമ്പോൾ ആൺകുട്ടികളെ കൂടെ കൂട്ടുന്നതിനേക്കാൾ നല്ലത് പെപ്പർ സ്പ്രേ കരുതുന്നതാണെന്ന് മുകിലൻ ചന്ദ്രശേഖർ കുറിച്ചു. ഇതോടൊപ്പം ആയോധനമുറകളും അഭ്യസിക്
സിനിമയിലും സ്ത്രീസുരക്ഷിതരല്ലെന്ന് വെളിപ്പെടുത്തലുകൾ ഓരോ നടിമാരായി പുറത്ത് വിട്ടുകൊണ്ടിരിക്കുമ്പോൾ തന്റെ പുതിയ ബോഡിഗാർഡിനെ പരിചയപ്പെടുത്തുകയാണ് നടി തൃഷ. പുരുഷ പീഡകരിൽ നിന്നും രക്ഷ നേടാൻ ഒരു നല്ല മാർഗമാണ് നടി തൃഷ മുന്നോട്ടുവെക്കുന്നത്. ഇൻസ്റ്റഗ്രാമിലെ തന്റെ അക്കൗണ്ടിൽ പെപ്പർ സ്പ്രേയുടെ ചിത്രം പങ്കുവച്ചാണ് തൃഷ വിഷയത്തിലിടപെട്ടത്.
ഷൂട്ടിന് പോകുമ്പോഴും യാത്ര പോകുമ്പോഴും പെപ്പർ സ്പ്രേ മികച്ച അംഗരക്ഷകനാണെന്ന് ഇൻസ്റ്റഗ്രാമിൽ നടി പോസ്റ്റ് ചെയ്തത്. ദ ബോഡിഗാർഡ് സ്പ്രേയെന്ന പേരിൽ കേരളത്തിൽ നിർമ്മിക്കുന്ന പെപ്പർസ്പ്രേയുടെ ചിത്രമാണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്.
നടിയുടെ പോസ്്റ്റിന് പിന്തുണയായി നിരവധി പേരാണ് എത്തിയത്. നിരവധി പേരാണ് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു സ്ത്രീ പോലും സുരക്ഷിതയല്ലെന്നത് ഞെട്ടിപ്പിക്കുന്നുവെന്ന് ഒരാൾ കുറിച്ചു.പുറത്തുപോകുമ്പോൾ ആൺകുട്ടികളെ കൂടെ കൂട്ടുന്നതിനേക്കാൾ നല്ലത് പെപ്പർ സ്പ്രേ കരുതുന്നതാണെന്ന് മുകിലൻ ചന്ദ്രശേഖർ കുറിച്ചു. ഇതോടൊപ്പം ആയോധനമുറകളും അഭ്യസിക്കുന്നത് നന്നായിരിക്കും എന്ന് ആളുകൾ കമന്റുകളിലൂടെ പങ്കുവയ്ക്കുന്നുണ്ട്.