- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിൽ നടി ഉർവശി നിയമസഭാ മന്ദിരത്തിൽ വനിതാ സംഘടനയുടെ ഉദ്ഘാടന ചടങ്ങിനെത്തി; മൈക്കിന് മുൻപിൻ വന്ന് എന്തൊക്കെയോ പുലമ്പി; വെട്ടിലായ സംഘാടകർ നടിയെ ഒഴിവാക്കിവിട്ടത് ഏറെപാടുപെട്ട്
തിരുവനന്തപുരം: കൈരളി ചാനലിൽ കുടുംബ പ്രശ്‌നങ്ങൾ പരിഹരിക്കുന്ന പ്രോഗ്രാമിന്റെ അവതാരികയാണ് നടി ഉർവ്വശി. പാവപ്പെട്ടവരുടെ വിഷയങ്ങളിൽ ഒക്കെ ഇടപെട്ട് ഇതേക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്തുന്ന നടിയുടെ ജീവിതം എല്ലാവർക്കും അറിവുള്ള കാര്യമാണ്. നടൻ മനോജ് കെ ജയനിൽ നിന്നും വിവാഹ മോചനം നേടി ഇപ്പോൾ പുതിയ ജീവിതം നയിക്കുന്ന താരം കഴിഞ്ഞദിവസം മ
തിരുവനന്തപുരം: കൈരളി ചാനലിൽ കുടുംബ പ്രശ്‌നങ്ങൾ പരിഹരിക്കുന്ന പ്രോഗ്രാമിന്റെ അവതാരികയാണ് നടി ഉർവ്വശി. പാവപ്പെട്ടവരുടെ വിഷയങ്ങളിൽ ഒക്കെ ഇടപെട്ട് ഇതേക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്തുന്ന നടിയുടെ ജീവിതം എല്ലാവർക്കും അറിവുള്ള കാര്യമാണ്. നടൻ മനോജ് കെ ജയനിൽ നിന്നും വിവാഹ മോചനം നേടി ഇപ്പോൾ പുതിയ ജീവിതം നയിക്കുന്ന താരം കഴിഞ്ഞദിവസം മദ്യലഹരിയിൽ സ്വബോധമില്ലാതെ പൊതുവേദിയിലെത്തി. നിയമസഭാ ജീവനക്കാരുടെ ഇടതുപക്ഷ വനിതാ സംഘടനയുടെ ഉദ്ഘാടന ചടങ്ങിനാണ് മദ്യപിച്ച് പൂസായി നടി ഉർവശി എത്തിയത്. ഇത് സംഘടാകരെ ശരിക്കും വെട്ടിലാക്കുകയും ചെയ്തു.
ഇന്നലെ ഉച്ചക്ക് അസംബ്ലി മന്ദിരത്തിലെ ഹാളിലായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. ഇടതുപക്ഷ സംഘടനയുടെ ലെജിസ്ലേറ്റീവ് സ്റ്റാഫ് അസോസിയേഷന്റെ വനിതാ ഫോറത്തിന്റെ ഉദ്ഘാടനത്തിനാണ് ഉർവശി എത്തിയത്. ഉദ്ഘാടകയായ താരം സമയത്തിനെത്താത്തതിനാൽ സ്പീക്കർ എൻ ശക്തൻ നേരത്തെ പ്രസംഗിച്ചു. ആശംസാ പ്രാസംഗികയായ പ്രശസ്ത മാദ്ധ്യമപ്രവർത്തക ആർ പാർവ്വതീദേവിയുടെ സംസാരത്തിനിടയിലാണ് നടിയുടെ വരവ്.
കാറിൽ നിന്നിറങ്ങി വേച്ച് വേച്ച് വേദിയിലെത്തി. പാർവ്വതീദേവി പ്രസംഗം നിർത്തി. നടി മൈക്കിന് മുൻപിൻ വന്ന് നിന്ന് എന്തൊക്കെയോ പുലമ്പി. നാവ് കുഴഞ്ഞിരുന്നു. ഉദ്ഘാടനം നിർവഹിക്കാൻ കഴിയാത്ത സ്ഥിതിയിലായിരുന്നു ഉർവശി. പരസ്പര വിരുദ്ധമായി പ്രസംഗിക്കുകയും ചെയ്തു. പ്രസംഗം തുടങ്ങിയപ്പോൾ തന്നെ സംഘാടകരിൽ പലരും സ്ഥലം കാലിയാക്കി. സ്പീക്കർക്കു പോകാൻ സമയമായെന്നു സംഘാടകർ മുന്നറിയിപ്പ് നൽകിയെങ്കിലും ഉർവശി സംഭാഷണം നിർത്തിയില്ല.
'യോഗം ബിജെപിയുടേതാണോ അതല്ല സിപിഎമ്മിൻേതാണോ എന്നൊന്നും എനിക്ക് പിടികിട്ടിയില്ല. ഇവിടെ വന്നപ്പോഴാണ് നമ്മൾ പെണ്ണുങ്ങളുടേതാണന്ന് പിടികിട്ടിയത്'. നടിയുടെ വാക്കുകളിൽ അത്രയുമൊക്കെ ഊഹിച്ചെടുക്കാനേ ശ്രോതാക്കൾക്ക് സാധിച്ചുള്ളൂ. പാർവ്വതീദേവി ഒരുവിധം നടിയെ സീറ്റിൽ പിടിച്ചിരുത്തി. ചടങ്ങ് ഉദ്ഘാടനം ചെയ്തു എന്ന വാക്ക് പറയാൻ പോലും ഉർവ്വശിക്ക് കഴിഞ്ഞില്ല. സംഘാടകർ നടിയെ ഒരുവിധം സ്‌റ്റേജിൽ നിന്നിറക്കി പുറത്തേക്ക് കൊണ്ടുപോയ ശേഷം പാർവ്വതീദേവി വനിതാ ഫോറം ഉദ്ഘാടനം ചെയ്തു.
ഒടുവിൽ ഏറെ പണിപ്പെട്ട് സംഘാടകർ ഉർവശിയെ ഒഴിവാക്കുകയായിരുന്നു. കഴിഞ്ഞ വർഷം വനിതാ ഫോറത്തിന്റെ ഉദ്ഘാടനം നിർവഹിക്കാനെത്തിയത് നടി ഷീലയായിരുന്നു. ഒരു സുപ്രധാന ചടങ്ങിൽ നടിയെ വിളിച്ച് ഇങ്ങനെയൊരു കോപ്രായം നടത്തിയതിന്റെ പേരിൽ സംഘാടകർ തമ്മിൽ പിന്നീട് ചെറിയ കശപിശയായി. ഇതാദ്യമായല്ല ഉർവശി മദ്യലഹരിയിൽ പൊതുവേദിയിൽ എത്തുന്നത്. മുമ്പ് മനോജ് കെ ജയനുമായുള്ള വിവാഹ മോചനത്തിനായി കോടതിയിൽ എത്തിയപ്പോഴും ഉർവ്വശി മദ്യലഹരിയിലായിരുന്നു.