- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിതയെ താൻ പ്രണയിച്ചിട്ടില്ലെന്നും അവർ പറയുന്നത് പച്ചക്കള്ളം; വനിതയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ തന്റെ പേര് വലിച്ചിഴക്കരുതെന്ന് ഡാൻസ് മാസ്റ്റർ റോബർട്ട്
തെന്നിന്ത്യൻ താരം വിജയകുമാറും മകൾ വനിതയും തമ്മിലുള്ള കുടുംബ പ്രശ്‌നമാണ് ഇന്ന് തമിഴ് സിനിമാ ലോകത്തെ പിടിച്ചു കുലുക്കിയിരിക്കുന്നത്. വിജയകുമാർ വിജയകുമാർ തന്നെയും സുഹൃത്തുക്കളേയും പൊലീസിനെയും ഗുണ്ടകളേയും ഉപയോഗിച്ചു വീട്ടിൽ നിന്നും ഇറക്കി വിട്ടെന്ന് ആരോപിച്ച് ദിവസങ്ങൾക്ക് മുമ്പാണ് വനിത രംഗത്തെത്തിയത്. സിനിമാ ഷൂട്ടിങിനായി വാടകയ്ക്ക് നൽകിയ വീട്ടിൽ നിന്നാണ് വനിതയേയും കൂട്ടുകാരെയും വിജയകുമാർ പുറത്താക്കിയത്. ഇതിന് പിന്നാലെ അച്ഛനെതിരെ ഗുരുതര ആരോപണങ്ങളുമായി വനിത രംഗത്ത് എത്തി. അച്ഛന് പിന്നാലെ സഹോദരൻ അരുൺ വിജയ്, സഹോദരിയുടെ ഭർത്താവ് സംവിധായകൻ ഹരി, ഡാൻസ് മാസ്റ്റർ റോബർട്ട് എന്നിവർക്കെതിരേ വനിത രംഗത്ത് വന്നിരുന്നു. താനും റോബർട്ടും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നുവെന്നുമാണ് വനിത ഒരു അഭിമുഖത്തിൽ പറഞ്ഞത്. റോബർട്ട് ഭാര്യയുമായി വേർപിരിഞ്ഞതിന് ശേഷം തന്നെ വിവാഹം കഴിക്കാമെന്ന് പറഞ്ഞിരുന്നുവെന്നും എന്നാൽ അതു നടന്നില്ലെന്നും വനിത വെളിപ്പെടുത്തി. തുടർന്ന് വനിതക്കെതിരേ രംഗത്ത് വന
തെന്നിന്ത്യൻ താരം വിജയകുമാറും മകൾ വനിതയും തമ്മിലുള്ള കുടുംബ പ്രശ്‌നമാണ് ഇന്ന് തമിഴ് സിനിമാ ലോകത്തെ പിടിച്ചു കുലുക്കിയിരിക്കുന്നത്. വിജയകുമാർ വിജയകുമാർ തന്നെയും സുഹൃത്തുക്കളേയും പൊലീസിനെയും ഗുണ്ടകളേയും ഉപയോഗിച്ചു വീട്ടിൽ നിന്നും ഇറക്കി വിട്ടെന്ന് ആരോപിച്ച് ദിവസങ്ങൾക്ക് മുമ്പാണ് വനിത രംഗത്തെത്തിയത്. സിനിമാ ഷൂട്ടിങിനായി വാടകയ്ക്ക് നൽകിയ വീട്ടിൽ നിന്നാണ് വനിതയേയും കൂട്ടുകാരെയും വിജയകുമാർ പുറത്താക്കിയത്.
ഇതിന് പിന്നാലെ അച്ഛനെതിരെ ഗുരുതര ആരോപണങ്ങളുമായി വനിത രംഗത്ത് എത്തി. അച്ഛന് പിന്നാലെ സഹോദരൻ അരുൺ വിജയ്, സഹോദരിയുടെ ഭർത്താവ് സംവിധായകൻ ഹരി, ഡാൻസ് മാസ്റ്റർ റോബർട്ട് എന്നിവർക്കെതിരേ വനിത രംഗത്ത് വന്നിരുന്നു.
താനും റോബർട്ടും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നുവെന്നുമാണ് വനിത ഒരു അഭിമുഖത്തിൽ പറഞ്ഞത്. റോബർട്ട് ഭാര്യയുമായി വേർപിരിഞ്ഞതിന് ശേഷം തന്നെ വിവാഹം കഴിക്കാമെന്ന് പറഞ്ഞിരുന്നുവെന്നും എന്നാൽ അതു നടന്നില്ലെന്നും വനിത വെളിപ്പെടുത്തി. തുടർന്ന് വനിതക്കെതിരേ രംഗത്ത് വന്നിരിക്കുകയാണ് റോബർട്ട്.
വനിത പറയുന്നതെല്ലാം പച്ചക്കള്ളമാണെന്നാണ് റോബർട്ടിന്റെ വെളിപ്പെടുത്തൽ. വനിതയെ താൻ പ്രണയിച്ചിട്ടില്ല. വനിതയ്ക്കൊപ്പം ഒരു സിനിമ നിർമ്മിച്ചിട്ടുണ്ടെന്നല്ലാതെ മറ്റു തരത്തിലുള്ള ഒരു ബന്ധവും അവരുമായില്ലെന്നും റോബർട്ട് പറയുന്നു. ഒരു മകളുള്ള താൻ വിവാഹ ബന്ധത്തിൽ വളരെ സന്തോഷവാനാണ്. വനിതയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ തന്റെ പേര് വലിച്ചിഴക്കരുതെന്നും റോബർട്ട് കൂട്ടിച്ചേർത്തു.
വിജയകുമാർ മഞ്ജുള ദമ്പതിമാരുടെ മൂത്ത മകളാണ് വനിതാ വിജയകുമാർ. നടിമാരായ പ്രീത വിജയകുമാർ, ശ്രീദേവി വിജയകുമാർ എന്നിവരാണ് വനിതയുടെ സഹോദരങ്ങൾ. നടൻ അരുൺ വിജയ് അർധ സഹോദരനാണ്.