- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്‌റിനിൽ മരിച്ചത് നടി വിഷ്ണുപ്രിയയുടെ പിതാവ്; ആലപ്പുഴ സ്വദേശിയെ മരണം വിളിച്ചത് നടിയും മാതാവും നാട്ടിലേക്ക് പോയ സമയത്ത്; മലയാളി സമൂഹത്തിലെ സജീവപ്രവർത്തകന്റെ മരണം വിശ്വസിക്കാനാവാതെ സുഹൃത്തുക്കൾ
പ്രമുഖ മോഡലും ചലച്ചിത്രനടിയുമായ വിഷ്ണുപ്രിയയുടെ പിതാവ് ബഹ്‌റിനിൽ ദേഹാസ്വാസ്ഥ്യം മൂലം മരിച്ചു. മലയാളി സമൂഹത്തിനിടയിലെ സജീവപ്രവർത്തകനായ ആലപ്പുഴ മാവേലിക്കര കല്ലുമല ചാക്കയിൽ വീട്ടിൽ ആർ രാമചന്ദ്രൻ പിള്ള ആണ് മരിച്ചത്. പരേതന് 63 വയസായിരുന്നു പ്രായം. 35 വർഷത്തിലധികമായി ബഹറൈനിൽ പ്രവാസ ജീവിതം നയിക്കുന്ന ഇദ്ദേഹം അൽ ഹർബി ഇലക്ട്രിക്കൽസ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു. ഇന്നലെ പുലർച്ചെ സൽമാബാദിലെ വസതിയിൽ വച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായ ഉടനെ മരണം സംഭവിക്കുകയായിരുന്നു. മരണസമയത്ത് ഭാര്യയും മകൾ വിഷ്ണുപ്രിയയും നാട്ടിലായിരുന്നു. വിവരമറിഞ്ഞു നാട്ടിൽ നിന്ന് ഇന്നലെ ബഹ്റൈനിലെത്തി. മൃതദേഹം സൽമാനിയ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് നാട്ടിലയക്കും. ഇന്ത്യൻ സമൂഹവുമായി അടുത്തിടപഴകിയിരുന്ന രാമചന്ദ്രൻ പിള്ള ബഹ്റൈൻ കേരളീയ സമാജം, ഇന്ത്യൻ ക്ലബ്ബ്, തുടങ്ങി പ്രമുഖ സംഘടനകളിലെല്ലാം സജീവമായിരുന്നു. മറ്റു മക്കൾ കണ്ണൻ (പൈലറ്റ്), ദീപു (ചലച്ചിത്രമേഖല)
പ്രമുഖ മോഡലും ചലച്ചിത്രനടിയുമായ വിഷ്ണുപ്രിയയുടെ പിതാവ് ബഹ്‌റിനിൽ ദേഹാസ്വാസ്ഥ്യം മൂലം മരിച്ചു. മലയാളി സമൂഹത്തിനിടയിലെ സജീവപ്രവർത്തകനായ ആലപ്പുഴ മാവേലിക്കര കല്ലുമല ചാക്കയിൽ വീട്ടിൽ ആർ രാമചന്ദ്രൻ പിള്ള ആണ് മരിച്ചത്. പരേതന് 63 വയസായിരുന്നു പ്രായം.
35 വർഷത്തിലധികമായി ബഹറൈനിൽ പ്രവാസ ജീവിതം നയിക്കുന്ന ഇദ്ദേഹം അൽ ഹർബി ഇലക്ട്രിക്കൽസ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു. ഇന്നലെ പുലർച്ചെ സൽമാബാദിലെ വസതിയിൽ വച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായ ഉടനെ മരണം സംഭവിക്കുകയായിരുന്നു.
മരണസമയത്ത് ഭാര്യയും മകൾ വിഷ്ണുപ്രിയയും നാട്ടിലായിരുന്നു. വിവരമറിഞ്ഞു നാട്ടിൽ നിന്ന് ഇന്നലെ ബഹ്റൈനിലെത്തി. മൃതദേഹം സൽമാനിയ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് നാട്ടിലയക്കും. ഇന്ത്യൻ സമൂഹവുമായി അടുത്തിടപഴകിയിരുന്ന രാമചന്ദ്രൻ പിള്ള ബഹ്റൈൻ കേരളീയ സമാജം, ഇന്ത്യൻ ക്ലബ്ബ്, തുടങ്ങി പ്രമുഖ സംഘടനകളിലെല്ലാം സജീവമായിരുന്നു. മറ്റു മക്കൾ കണ്ണൻ (പൈലറ്റ്), ദീപു (ചലച്ചിത്രമേഖല)