ടൻ നീരജ് മാധവന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. കോഴിക്കോട് കാരപ്പറമ്പു സ്വദേശി ദീപ്തിയാണു വധു. ഏപ്രിൽ രണ്ടിനാണ് ഇരുവരുടെയും വിവാഹം.

ബഡ്ഡി എന്ന ചിത്രത്തിലുടെയായിരുന്നു നീരവ് മലയാള സിനിമയിൽ എത്തിയത്. തുടർന്നു മെമ്മറീസ്, ദൃശ്യം, 1983, അപ്പോത്തിക്കിരി, സപ്തമശ്രീ തസ്‌കര തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപത്രങ്ങളെ അവതരിപ്പിച്ചു. പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിലൂടെ നായകനായി എത്തി.

നിവിൻ പോളിയുടെ വടക്കൻ സെൻഫിയിൽ നൃത്ത സംവിധാനം നിർവഹിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ലവകുശ എന്ന ചിത്രത്തിൽ തിരക്കഥകൃത്തായും പ്രവൃത്തിച്ചിരുന്നു.