- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നാംമുറയോ പീഡനമോ പാടില്ലെങ്കിലും സത്യം കണ്ടെത്താൻ ഉദ്യോഗസ്ഥന് അതൊരു തടസ്സമല്ലെന്ന് ഓർമ്മപ്പെടുത്തൽ; കൊലക്കേസ് പ്രതിയായ സീനിയർ അഭിഭാഷകന് വേണ്ടിയുള്ള കൊമ്പന്മാരുടെ വാദങ്ങൾ കാര്യകാരണ സഹിതം തള്ളി; 'നിങ്ങൾ എത്ര ഉന്നതനായിക്കോട്ടെ.. നിയമം നിങ്ങൾക്കും മുകളിലാണ്' എന്ന് ഓർമ്മിപ്പിച്ച് നിതീപീഠത്തിന്റെ ഔന്നത്യം ഉറപ്പിച്ചു; ജസ്റ്റിസ് ഉബൈദ് പിന്മാറിയ അഡ്വ. ഉദയഭാനുവിന്റെ ജാമ്യാപേക്ഷ തള്ളിയ ജസ്റ്റിസ് ഹരിപ്രസാദിന്റെ ഉത്തരവ് ഇങ്ങനെ
കൊച്ചി: ചാലക്കുടിയിലെ വസ്തു ഇടപാടുകാരൻ രാജീവ് കൊല്ലപ്പെട്ട കേസിൽ പ്രതിയായ സീനിയർ അഭിഭാഷകൻ അഡ്വ. സിപി ഉദയഭാനുവിന് മുൻകൂർ ജാമ്യം നിഷേധിച്ച ഉത്തരവിൽ ജസ്റ്റീസ് എ ഹരിപ്രസാദ് നടത്തിയിരിക്കുന്നത് നിർണായക നിരീക്ഷണങ്ങളാണ്. സീനിയർ അഭിഭാഷകൻ കൂടിയായ ഉദയഭാനുവിന് വേണ്ടി പ്രഗത്ഭ അഭിഭാഷകരായ അഡ്വ. ബി രാമൻപിള്ളയും പി വിജയഭാനുവും ആണ് ഹാജരായത്.അതിനാൽ തന്നെ നിയമരംഗത്തെ എല്ലാവരും സാകൂതം കാത്തിരുന്ന വിധി ആയിരുന്നു ഉദയഭാനുവിന്റെ മുൻകൂർ ജാമ്യ ഹർജിയിലേത്. കേസിൽ ഉദയഭാനുവിന്റെ പങ്കാളിത്തവുമായി ബന്ധപ്പെട്ട തെളിവുകളെല്ലാം പരിശോധിച്ച കോടതി ഇക്കാര്യത്തിൽ ആഴത്തിലുള്ള അന്വേഷണം ഉണ്ടാവണമെന്നും ഇതിനായി പ്രതിയെ പൊലീസ് കസ്റ്റഡിയിൽ ലഭ്യമാക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഉദയഭാനുവിന് ജാമ്യം നിഷേധിച്ചത്. ഉദയഭാനുവിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് പി ഉബൈദ് പിന്മാറിയതും ചർച്ചയായിരുന്നു. ഇതിനെതിരെ കൊല്ലപ്പെട്ട രാജീവിന്റെ അമ്മ സുപ്രീംകോടതിയിൽ പരാതി നൽകുകയും ചെയ്തു. കേസിൽ നിന്ന് പിന്മാറുന്നതിന് ഒപ്പം പുതിയ

കൊച്ചി: ചാലക്കുടിയിലെ വസ്തു ഇടപാടുകാരൻ രാജീവ് കൊല്ലപ്പെട്ട കേസിൽ പ്രതിയായ സീനിയർ അഭിഭാഷകൻ അഡ്വ. സിപി ഉദയഭാനുവിന് മുൻകൂർ ജാമ്യം നിഷേധിച്ച ഉത്തരവിൽ ജസ്റ്റീസ് എ ഹരിപ്രസാദ് നടത്തിയിരിക്കുന്നത് നിർണായക നിരീക്ഷണങ്ങളാണ്. സീനിയർ അഭിഭാഷകൻ കൂടിയായ ഉദയഭാനുവിന് വേണ്ടി പ്രഗത്ഭ അഭിഭാഷകരായ അഡ്വ. ബി രാമൻപിള്ളയും പി വിജയഭാനുവും ആണ് ഹാജരായത്.അതിനാൽ തന്നെ നിയമരംഗത്തെ എല്ലാവരും സാകൂതം കാത്തിരുന്ന വിധി ആയിരുന്നു ഉദയഭാനുവിന്റെ മുൻകൂർ ജാമ്യ ഹർജിയിലേത്.
കേസിൽ ഉദയഭാനുവിന്റെ പങ്കാളിത്തവുമായി ബന്ധപ്പെട്ട തെളിവുകളെല്ലാം പരിശോധിച്ച കോടതി ഇക്കാര്യത്തിൽ ആഴത്തിലുള്ള അന്വേഷണം ഉണ്ടാവണമെന്നും ഇതിനായി പ്രതിയെ പൊലീസ് കസ്റ്റഡിയിൽ ലഭ്യമാക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഉദയഭാനുവിന് ജാമ്യം നിഷേധിച്ചത്. ഉദയഭാനുവിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് പി ഉബൈദ് പിന്മാറിയതും ചർച്ചയായിരുന്നു. ഇതിനെതിരെ കൊല്ലപ്പെട്ട രാജീവിന്റെ അമ്മ സുപ്രീംകോടതിയിൽ പരാതി നൽകുകയും ചെയ്തു. കേസിൽ നിന്ന് പിന്മാറുന്നതിന് ഒപ്പം പുതിയ ബെഞ്ച് ഈ പരാതി പരിഗണിക്കുന്നതുവരെ ഉദയഭാനുവിന്റെ അറസ്റ്റ് പാടില്ലെന്ന ഉത്തരവും ജസ്റ്റിസ് ഉബൈദ് നൽകിയിരുന്നു.
ഇത്തരത്തിൽ നിയമരംഗത്തെ പ്രബലൻ തന്നെ പ്രതിയായ കേസിലെ മുൻകൂർ ജാമ്യാപേക്ഷ വലിയ ചർച്ചയായതിന് പിന്നാലെയാണ് ജാമ്യാപേക്ഷ വ്യക്തമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ജസ്റ്റിസ് എ ഹരിപ്രസാദ് തള്ളിയിരിക്കുന്നത്. മുൻകൂർ ജാമ്യം എന്തുകൊണ്ട് പരിഗണിച്ചുകൂടാ എന്ന് വ്യക്തമാക്കാൻ മഹാരാഷ്ട്ര സ്റ്റേറ്റും സിദ്ധറാം സത്‌ലിംഗപ്പയും തമ്മിലുണ്ടായെ കേസ് ഉൾപ്പെടെ ഉദ്ധരിച്ചുകൊണ്ടാണ് 21 പേജുള്ള ഉത്തരവ്. കേസുമായി ബന്ധപ്പെട്ട് പൊലീസ് സമർപ്പിച്ച തെളിവുകളിലും കേസ് ഡയറിയിലും ഉദയഭാനുവിന് എതിരായ കാര്യങ്ങളെല്ലാം ഒന്നൊന്നായി ചൂണ്ടിക്കാട്ടിയിട്ടുമുണ്ട് വിധിന്യായത്തിൽ.
32 വർഷം അഭിഭാഷകൻ ആയി പ്രവർത്തിച്ച ആളാണ് പരാതിക്കാരനെന്നും മുതിർന്ന അഡ്വക്കേറ്റ് എന്നനിലയിൽ സമുഹത്തിൽ ഉന്നത സ്ഥാനമുണ്ടെന്നുമെല്ലാം ചൂണ്ടിക്കാട്ടിയാണ് ജാമ്യത്തിനായുള്ള വാദങ്ങൾ നടന്നത്. എന്നാൽ 'നിങ്ങൾ എത്ര ഉന്നതനായിക്കോട്ടെ.. നിയമം നിങ്ങൾക്കും മുകളിലാണ്' എന്ന് വ്യക്തമാക്കിയാണ് സാഹചര്യത്തെളിവുകളും വസ്തുതകളും പരിശോധിച്ചുകൊണ്ട് ഉദയഭാനുവിന് ജാമ്യം നിഷേധിച്ചത്. ഒരു പ്രതിയോടും മൂന്നാംമുറ പ്രയോഗം പാടില്ലെന്ന് മുൻകാല കോടതി നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ പറയുമ്പോഴും സത്യം കണ്ടെത്തുന്നതിന് അന്വേഷണ ഉദ്യോഗസ്ഥന് ഒരു തടസ്സമല്ലെന്നും വിധിന്യായത്തിൽ പരാമർശിച്ചിട്ടുണ്ട്.
ഉദയഭാനുവും കൊല്ലപ്പെട്ട രാജീവും തമ്മിൽ മുമ്പ് നടന്ന സാമ്പത്തിക ഇടപാടുകളും ഇവർ തമ്മിലുള്ള ബന്ധവും എല്ലാം കോടതി പരിശോധിച്ചു. മുമ്പ് രാജീവിന്റെ കയ്യൊപ്പിട്ട മുദ്രപത്രം വാങ്ങിവച്ചകാര്യമുൾപ്പെടെ വാദത്തിൽ ഉന്നയിക്കപ്പെട്ടു. ഇത്തരത്തിൽ ജാമ്യം നിഷേധിക്കാൻ പ്രൊസിക്യൂഷൻ ഉന്നയിച്ച വാദങ്ങളും പൊലീസിന്റെ കേസ് ഡയറിയും തലനാരിഴ കീറി പരിശോധിച്ചാണ് ഇപ്പോൾ ജാമ്യാപേക്ഷ തള്ളിയത്.
ഇത്തരത്തിൽ വിശദമായ വിധി ഒരു ജാമ്യാപേക്ഷയിൽ ഉണ്ടാകുന്നതും അപൂർവമാണ്. സെപ്റ്റംബർ 29ന് രാവിലെ ഏഴുമണിക്ക് ശേഷം കൊല്ലപ്പെട്ട രാജീവിന് ഒന്നുമുതൽ നാലുവരെ പ്രതികൾ തട്ടിക്കൊണ്ടുപോയതുമുതൽ ഉള്ള സംഭവങ്ങളെല്ലാം പരാമർശിച്ചുകൊണ്ടാണ് ഉത്തരവ്. ഉദയഭാനുവോ അഞ്ച്, ആറ് പ്രതികളോ രാജീവിനെ കൈകാര്യം ചെയ്തുവെന്ന് പറയുന്ന സ്ഥലത്ത് ഉണ്ടായില്ലെന്ന വാദമാണ് ഉദയഭാനുവിന്റെ അഭിഭാഷകർ ഉയർത്തിയത്.

എന്നാൽ കേസ്ഡയറിയിൽ ഉദയഭാനുവും മറ്റു പ്രതികളുമായി നിരന്തരം ബന്ധപ്പെട്ട തെളിവുകൾ വളരെ നിർണായകമാണെന്നും സംഭവവുമായി ഉദയഭാനുവിന് നേരിട്ട് ബന്ധമുണ്ടെന്നതിന് വ്യക്തമായ സൂചനയാണെന്നും പ്രൊസിക്യൂഷൻ വാദിച്ചിരുന്നു. ഇത് രേഖകൾ പരിശോധിച്ച് ബോധ്യപ്പെട്ടതോടെയാണ് കേസിൽ ഉദയഭാനുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും സത്യം തെളിയിക്കാൻ ഉദയഭാനുവിന്റെ അറസ്റ്റ് കൂടിയേ തീരൂ എന്നും കോടതി വ്യക്തമാക്കുന്നത്.
രാജീവ് കൊല്ലപ്പെട്ടതിന് മുമ്പും പിമ്പും ഒന്നാം പ്രതിയും അഞ്ചാം പ്രതിയും തമ്മിൽ നിരവധി തവണ ഫോണിൽ ബന്ധപ്പെട്ടു. രാജീവ് കൊല്ലപ്പെട്ട ദിവസം രാവിലെ 8.33ന് ആണ് ഒന്നാം പ്രതി അഞ്ചാം പ്രതിയെ വിളിക്കുന്നത്. ഇതിന് തൊട്ടു പിന്നാലെ 8.37ന് അഞ്ചാം പ്രതി കേസിൽ ഏഴാം പ്രതിയായ ഉദയഭാനുവുമായി ഫോണിൽ ബന്ധപ്പെട്ടു. രാവിലെ 8.33നും ഉച്ചയ്ക്ക് 12.46നും ഇടയിൽ ഒന്നും അഞ്ചും പ്രതികൾ തമ്മിൽ 20 തവണ ഫോൺ വിളികൾ ഉണ്ടായി. 8.37നും രാത്രി 11.15നും ഇടയ്ക്ക് അഞ്ചാംപ്രതിയും ഉദയഭാനുവും തമ്മിൽ 28 തവണയാണ് ഫോണിൽ ബന്ധപ്പെട്ടത്. അഞ്ചാം പ്രതിയുടെ ഡ്രൈവറായ ആറാം പ്രതിയുമായും ഫോൺ സംഭാഷണം ഉണ്ടായിട്ടുണ്ട്. ഈ തെളിവുകൾ ചൂണ്ടിക്കാട്ടിയാണ് രാജീവിനെ തട്ടിക്കൊണ്ടുപോതും തുടർന്നു നടന്ന പീഡനവും എല്ലാം ഉദയഭാനുവിന്റെ അറിവോടെയാണ് നടന്നതെന്ന് പ്രൊസിക്യൂഷൻ വാദിച്ചത്.

എന്നാൽ മുതിർന്ന, അനുഭവ സമ്പത്തുള്ള ഉദയഭാനുവിനെ പോലെ ഒരു അഭിഭാഷകൻ ക്‌ളയന്റ് എന്ന നിലയിലാണ് ഇത്തരത്തിൽ സംസാരിച്ചതെന്നും സംഭവം അറിഞ്ഞപ്പോൾ ഇക്കാര്യം ചാലക്കുടി ഡിവൈഎസ്‌പിയെ അറിയിച്ചെന്നും പ്രതിഭാഗം വാദിച്ചു. എന്നാൽ ഇതിനെ എതിർത്ത പ്രൊസിക്യൂഷൻ രാജീവിനെ തട്ടിക്കൊണ്ടുപോയ ഓപ്പറേഷനിടെ ഇക്കാര്യം പരസ്പരം പങ്കുവയ്ക്കുകയായിരുന്നു അഞ്ചും ആറും പ്രതികളും ഉദയഭാനുവും ചെയ്തതെന്ന മറുവാദമാണ് ഉയർത്തിയത്.
ഈ ബന്ധം കൃത്യമായി പുറത്തുവരാൻ കസ്റ്റഡിയിൽ ചോദ്യം ചെയ്‌തേ മതിയാവൂ എന്നും അവർ വ്യക്തമാക്കി. സമൂഹത്തിൽ നിലയും വിലയുമുള്ള ആളാണെന്നും സെൻസേഷൻ ആയ പല കേസുകളിലും സ്‌പെഷ്യൽ പ്രൊസിക്യൂട്ടർ ആയിട്ടുണ്ടെന്നും എല്ലാം ഉദയഭാനുവിന് വേണ്ടി വാദം ഉയർന്നുവങ്കിലും അതെല്ലാം ഖണ്ഡിക്കപ്പെട്ടു.
കേസിൽ ഉദയഭാനുവിന്റെ ബന്ധം വ്യക്തമാകാൻ കൂടുതൽ അന്വേഷണം കൂടിയേ തീരൂ എന്നും ഇതിനായി പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഉള്ള പ്രൊസിക്യൂഷൻ വാദം അംഗീകരിച്ചുകൊണ്ടാണ് മുൻകൂർ ജാമ്യാപേക്ഷ ജസ്റ്റിസ് ഹരിപ്രസാദ് തള്ളുന്നത്. എല്ലാ വസ്തുതകളും സാഹചര്യങ്ങളും പരിശോധിക്കുമ്പോൾ പ്രതിയുടെ കസ്റ്റഡിയിലുള്ള ചോദ്യം ചെയ്യൽ അനിവാര്യമാണെന്ന് ബോധ്യപ്പെട്ടതായും കോടതി വ്യക്തമാക്കി.

അഞ്ചും ആറും പ്രതികളുമായി ഉദയഭാനുവിന് ഉള്ള ബന്ധം തെളിഞ്ഞിട്ടുണ്ട്. ഇവരുടെ സംഭാഷണങ്ങളിലെ വസ്തുതകൾ പുറത്തുവരേണ്ടതുണ്ട്. കൂടാതെ ഒക്ടോബർ 16ന് ഉദയഭാനുവിന്റെ വീട്ടിൽ നിന്ന് പ്രധാന രേഖകൾ റെയ്ഡിൽ ലഭിച്ചുവെന്ന പ്രൊസിക്യൂഷൻ വാദവും പരിഗണനീയമാണ്. ഇക്കാര്യത്തിലും വ്യക്തത വരുത്താൻ പ്രതിയെ ചോദ്യം ചെയ്യണം. - വിധിന്യായത്തിൽ പറയുന്നു.

