കൊച്ചി: ഒരു വെള്ളിയാഴ്ച മതി സിനിമയിൽ ഒരാളുടെ ഉയർച്ചക്കും തളർച്ചക്കും എന്ന് പറയുന്നത് വളരെ ശരിയാണ്. ഇന്നലെ ഒറ്റ ദിവസം കൊണ്ട് സോഷ്യൽ മീഡിയ മുഴുവൻ ട്രെന്റായി മാറുകയാണ് . ഒമർ ലുലുവിന്റെ അഡാർ ലൗവിലെ മാണിക്യ മലരായ എന്ന ഗാനത്തിലൂടെ യുവാക്കളുടെ ഹൃദയത്തിലേക്ക് കയറിയിരിക്കുകയാണ് താരം.

ചിത്രത്തിലെ പാട്ടിനിടയിൽ പുരികം പൊക്കുന്നതിന്റെയും കണ്ണ് അടയ്ക്കുന്നതിന്റെയും ദൃശ്യങ്ങളാണ് താരത്തിന് ഇത്ര മൈലേജ് നേടിക്കൊടുത്തത്, ഒഡീഷൻ വഴി അഡാർ ലൗവിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ചെറിയ വേഷമായിരുന്നു പ്രിയക്ക് ലഭിച്ചത് എന്നാൽ ഒമർ താരത്തെ നായികയാക്കി മാറ്റുകയായിരുന്നു.

ഷാൻ റഹ്മാന്റെ സംഗീതത്തില് വിനീത് ശ്രീനിവാസൻ ആലപിച്ച ഈ പാട്ട് പുറത്തിറങ്ങി ഏതാനും മണിക്കൂറുകളായപ്പോഴേക്കും യൂട്യൂബിൽ ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിക്കഴിഞ്ഞിരുക്കുകായാണ്.

ചിത്രത്തിലെ ഗാനം പോലെ തന്നെ ട്രോളുകളും തകർക്കുകയാണ്. പല തരത്തിലുള്ള വെർഷനുകളും ഫേസ്‌ബുക്കിൽ ഇറങ്ങിയിരിക്കുകയാണ്. സലിം കുമാർ, ഹരിശ്രീ അശോകൻ, സുരാജ് വെഞ്ഞാറമൂട്, അശോകൻ തുടങ്ങി നിരവധി താരങ്ങളുടെ വെർഷനുകളും സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റാണ്.