- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിസ്റ്റഫർ ഡാനിയലിന് യാത്രയയപ്പ് നൽകി
പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റ് (ADAK) വൈസ് പ്രസിഡന്റ് ക്രിസ്റ്റഫർ ഡാനിയലിന് യാത്രയയപ്പ് നൽകി. കേന്ദ്ര ഗവർമെന്റിൽ ഇന്റലിജിൻസ് ഓഫീസർ ആയി സേവനമനുഷ്ടിക്കേ അദ്ദേഹം സ്വമേധയാ വിരമിക്കുകയും 1995 മുതൽ പ്രവാസ ജീവിതം നയിക്കാൻ തുടങ്ങുകയും ചെയ്തത്. കഴിഞ്ഞ രണ്ടര പതിറ്റാണ്ടുകാലത്തെ പ്രവാസജീവിതത്തിനു വിരാമമിട്ടുകൊണ്ടാണ് അദ്ദേഹം ഇപ്പോൾ നാട്ടിലേക്കു മടങ്ങുന്നത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിപുലമായ യാത്രയയപ്പ് സമ്മേളനം സാധ്യമല്ലാത്തതിനാൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സംഘടിപ്പിച്ച ലളിതമായ ചടങ്ങിൽ അദ്ദേഹത്തിന് ആദരവ് രേഖപ്പെടുത്തി അസോസിയേഷന്റെ ഉപഹാരം പ്രസിഡന്റ് ബി എസ് പിള്ളൈ കൈമാറി. ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റ് (ADAK) പ്രസിഡന്റ് ബി എസ് പിള്ളയുടെ അധ്യക്ഷതയിൽ അബാസിയയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി വിജോ പി തോമസ്, ജോയിന്റ് ട്രഷറർ മനോജ് റോയ്, ബിജു പാറയിൽ എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.
അസോസിയേഷന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ തന്റെ ഭാഗത്തു നിന്നും എല്ലാവിധ സഹായ സഹകരണങ്ങളും ഉണ്ടാവുമെന്ന് മറുപടി പ്രസംഗത്തിൽ ക്രിസ്റ്റഫർ ഡാനിയൽ ഉറപ്പു നൽകി. ജനറൽ സെക്രട്ടറി വിപിൻ മങ്ങാട്ട് സ്വാഗതവും ട്രഷറർ ഷിബു ചെറിയാൻ നന്ദിയും പറഞ്ഞു.