- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എഴുപതിന്റെ നിറവിൽ നില്ക്കുന്ന അസോസിയേഷൻ പ്രസിഡന്റിന് ആദരവൊരുക്കി ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ
ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റ് (ADAK)വൈസ് പ്രസിഡണ്ടും കുവൈറ്റിലെ സാമൂഹിക സാംസ്‌കാരിക സംഘടനാ രംഗങ്ങളിൽനിറസാന്നിധ്യവുമായ ക്രിസ്റ്റഫർ ഡാനിയൽ എഴുപത്തിന്റെ നിറവിൽ. കേന്ദ്ര ഗവർമെന്റിൽ ഇന്റലിജിൻസ് ഓഫീസർ ആയി വിരമിച്ച ക്രിസ്റ്റഫർ ഡാനിയൽ1995 മുതൽ ആണ് പ്രവാസ ജീവിതം നയിച്ചു തുടങ്ങിയത്. കഴിഞ്ഞ രണ്ടു പതിറ്റണ്ടുകുവൈറ്റിലെ വിവിധ സംഘടനകളിൽ നിസ്വാർത്ഥമായി പ്രവർത്തനം, എല്ലാ തലമുറക്കുംമാതൃക, കുവൈറ്റിലെ എല്ലാ മലയാളികളുടെയും ക്രിസ്റ്റഫർ അച്ചായൻ. അബ്ബാസിയയിൽ വച്ച് നടത്തിയ പ്രത്യേക ചടങ്ങിൽ ആലപ്പുഴ ഡിസ്ട്രിക്ട്അസോസിയേഷൻ കുവൈറ്റ്(ADAK) രക്ഷാധികാരി ചാക്കോ ജോർജ് കുട്ടിയും പ്രേംസൺകായംകുളവും ചേർന്ന് അദ്ദേഹത്തെ പൊന്നാട അണിയിച്ചു ആദരിച്ചു. യോഗത്തിൽ ബിനു ചേമ്പാലയം,സി കൃഷ്ണകുമാർ,ഷാജി പി ഐ,ഐഡിയൽസലിം,സുനിൽ എസ് എസ്,തോമസ് മാത്യു,മനോജ് റോയ് എന്നിവർ ആശംസകൾനേർന്നുകൊണ്ട് സംസാരിച്ചു. തളരാതെ തങ്ങളുടെ കർത്തവ്യബോധം നിരന്തരം നിറവേറ്റക എന്നതാണ് ഒരു സംഘാടകൻഎപ്പോളും ചെയ്യേണ്ടതെന്നും ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റ് (ADAK
ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റ് (ADAK)വൈസ് പ്രസിഡണ്ടും കുവൈറ്റിലെ സാമൂഹിക സാംസ്‌കാരിക സംഘടനാ രംഗങ്ങളിൽനിറസാന്നിധ്യവുമായ ക്രിസ്റ്റഫർ ഡാനിയൽ എഴുപത്തിന്റെ നിറവിൽ.
കേന്ദ്ര ഗവർമെന്റിൽ ഇന്റലിജിൻസ് ഓഫീസർ ആയി വിരമിച്ച ക്രിസ്റ്റഫർ ഡാനിയൽ1995 മുതൽ ആണ് പ്രവാസ ജീവിതം നയിച്ചു തുടങ്ങിയത്. കഴിഞ്ഞ രണ്ടു പതിറ്റണ്ടുകുവൈറ്റിലെ വിവിധ സംഘടനകളിൽ നിസ്വാർത്ഥമായി പ്രവർത്തനം, എല്ലാ തലമുറക്കുംമാതൃക, കുവൈറ്റിലെ എല്ലാ മലയാളികളുടെയും ക്രിസ്റ്റഫർ അച്ചായൻ.
അബ്ബാസിയയിൽ വച്ച് നടത്തിയ പ്രത്യേക ചടങ്ങിൽ ആലപ്പുഴ ഡിസ്ട്രിക്ട്അസോസിയേഷൻ കുവൈറ്റ്(ADAK) രക്ഷാധികാരി ചാക്കോ ജോർജ് കുട്ടിയും പ്രേംസൺകായംകുളവും ചേർന്ന് അദ്ദേഹത്തെ പൊന്നാട അണിയിച്ചു ആദരിച്ചു.
യോഗത്തിൽ ബിനു ചേമ്പാലയം,സി കൃഷ്ണകുമാർ,ഷാജി പി ഐ,ഐഡിയൽസലിം,സുനിൽ എസ് എസ്,തോമസ് മാത്യു,മനോജ് റോയ് എന്നിവർ ആശംസകൾനേർന്നുകൊണ്ട് സംസാരിച്ചു.
തളരാതെ തങ്ങളുടെ കർത്തവ്യബോധം നിരന്തരം നിറവേറ്റക എന്നതാണ് ഒരു സംഘാടകൻഎപ്പോളും ചെയ്യേണ്ടതെന്നും ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റ് (ADAK)നൽകിയ ആദരവിനുള്ള നന്ദിയും അദ്ദേഹത്തിന്റെ മറുപടി പ്രസംഗത്തിൽ പറഞ്ഞു.
ജനറൽ സെക്രട്ടറി വിപിൻ മങ്ങാട്ട് സ്വാഗതവും ഷിബു ചെറിയാൻ നന്ദിയും രേഖപ്പെടുത്തി.