ലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റിന്റെ (ADAK) ചിലമ്പ് 2017 (ഓണം ഈദ്‌സംഗമം) നാടൻ പാട്ടിന്റെ ശ്രുതിയിൽ വിസ്മയ താളം തീർത്ത് പ്രേക്ഷകരെ ഇളക്കിമറിച്ചു.കഴിഞ്ഞ വെള്ളിയാഴ്ച നവംബര് 10 ആം തീയതി സാൽമിയ ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂളിൽവച്ച് നടത്തിയ ആഘോഷപരിപാടി നോർക്ക വെൽഫെയർ ഡയറക്ടർ അജിത് കുമാർ ഉൽഖാടനംചെയ്തു. പ്രസിഡന്റ് ബി എസ് പിള്ളൈ അധ്യക്ഷത വഹിച്ച ചടങ്ങിൽ രക്ഷാധികാരി ചാക്കോജോർജ് കുട്ടി,ഉപദേശകസമിതി അംഗം മുരളി എസ് നായർ,വൈസ് പ്രെസിഡന്റുമാരായക്രിസ്റ്റഫർ ഡാനിയൽ,സി കൃഷ്ണകുമാർ,ട്രഷറർ ഷിബു ചെറിയാൻ എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.

യോഗത്തിനു ജനറൽ കൺവീനർ ബിനു ചേമ്പാലയം സ്വാഗതവും ജനറൽസെക്രട്ടറി വിപിൻ മങ്ങാട്ട് നന്ദിയും പ്രകാശിപ്പിച്ചു.യോഗത്തിൽ മനോജ് മാവേലിക്കര,പി എസ് ബാനെർജി,ആദർശ് ചിറ്റാർ,ഉന്മേഷ് പൂങ്കാവ്എന്നിവരെ ആദരിച്ചു.സാമൂഹിക സേവനങ്ങൾ മുൻനിർത്തി ഷംസു താമരകുളത്തേയും സംഘടനയിലെ മികച്ച വൊളന്റിയർഷാജി പി ഐയെയും മൊമെന്റോ നൽകി ആദരിച്ചു.

എഴുപതു സംവത്സരങ്ങൾ പിന്നിട്ട അസോസിയേഷൻ വൈസ് പ്രസിഡന്റ് ക്രിസ്റ്റഫർ ഡാനിയേലിനെ യോഗത്തിൽ പൊന്നാട അണിയിച് ആദരിച്ചു.തികച്ചും വ്യത്യസ്തമായ നടന്ന ആഘോഷപരിപാടിരാവിലെ 11 മണിക്ക് സോപാനസംഗീതത്തിലൂടെആരംഭിച്ചു.അത്തപൂക്കളം, മഹാബലിഎഴുന്നുള്ളത്,ചെണ്ടമേളം,തിരുവാതിര,ഫ്യൂഷൻഡാൻസ്,കവിത,ദഫുമുട്ടു,കോൽക്കളി,പാട്ട്,അറബിക് ഒപ്പന എന്നിവ അരങ്ങേറി. കൂടാതെവിഭവ സമൃദ്ധമായ ഓണസദ്യ പരിപാടികളിലെ മുഖ്യ ആകർഷണമായിരുന്നു.

തുടർന്ന് നാടൻ പാട്ടിന്റെ പൊന്തിമുഴക്കവുമായി യുവ പ്രതിഭകളായ 'കനല്പാട്ടുകൂട്ടം' സംഘത്തിലെ പി എസ് ബാനർജി,ഉന്മേഷ് പൂങ്കാവ്,ആദർശ് ചിറ്റാർ ഒപ്പംപൊലിക നാടൻപാട്ടുകൂട്ടം കുവൈറ്റും നേതൃത്വം നൽകിയ മാസ്മരികതയിൽ പ്രേക്ഷകർ ആഹ്ലാദിച്ചു.കുവൈറ്റിലെ കലാസ്വാദകർക്കു ഒരു പുത്തൻ വിരുന്നൊരുക്കിയ ഈ നടൻപാട്ടുകൾക്കൊപ്പംദൃശ്യാവിഷ്‌കാരങ്ങളായപരുന്തു,കാള,തെയ്യം,മുടിയാട്ടം,കുട,വട്ടമുടി,പടയണി വെളിച്ചപ്പാട്,എന്നിവവേദിയിൽ വിസ്മയം തീർത്തു.

പഴമയുടെ പൊലിമയുള്ള നാടന് പാട്ടിന്റെ ശ്രവ്യമാധുര്യത്തിനൊപ്പംദൃശ്യാവിഷ്‌ക്കാരംകൂടി ഒത്തുചേർന്നപ്പോൾ പ്രേക്ഷകനെ വിസ്മയ ലോകത്തേക്ക്ആനയിച്ചു.അക്ഷരാർത്ഥതിൽ നാടൻ പാട്ടിന്റെ താളത്തിനൊത്തു നൃത്തം വച്ചും ഏറ്റുപാടിയുംപ്രേക്ഷകർ ആലപ്പുഴ അസോസിയേഷൻ കുവൈറ്റിന്റെ (ADAK) ഓണം ഈദ് സംഗമം മറക്കാത്തഅനുഭവമാക്കി.

കുമാരി ശ്രെദ്ധ ബിനു,ആഷ്‌ലി ഷിബു,ഹരീഷ് തൃപ്പൂണിത്തുറ എന്നിവർ മനോഹരമായി പ്രോഗ്രാം കോമ്പയർ ചെയ്തു.പരിപാടികൾക്ക് ഷാജി പി ഐ,ഐഡിയൽ സലിം, പ്രേംസൺ കായംകുളം,ഷംസു താമരക്കുളം,മനോജ്റോയ്,ബിജു പാറയിൽ,വിനീത് പി മാത്യു,ജോൺ വര്ഗീസ്,മധു കുട്ടൻ,മാത്യുഅച്ചന്കുഞ്ഞു,റോഷൻ ജേക്കബ്,സൈജു മാവേലിക്കര,സിനിജിത് ഡി,സൈമോൻ,ജേക്കബ്‌ചെറിയാൻ,ശ്രീകുമാർ പിള്ളൈ എന്നിവർ നേതൃത്വം നൽകി.