തിരുവനന്തപുരം: തിരുവനന്തപുരം നോർത്ത് ഡിവിഷനിലെ തപാൽ സേവനങ്ങൾ സംബന്ധിച്ച പരാതികളും നിർദേശങ്ങളും സ്വീകരിക്കാനായുള്ള ഡാക് അദാലത്ത് നവംബർ 17ന് ചൊവ്വാഴ്ച രാവിലെ പതിനൊന്നിന് നടത്തും. ഗൂഗിൾ മീറ്റ് വഴിയാണ് അദാലത്ത് നടത്തുന്നത്. അദാലത്തിൽ പരിഗണിക്കേണ്ട പരാതികളും നിർദേശങ്ങളും പരാതിക്കാരന്റെ ഇ-മെയിൽ വിലാസം അല്ലെങ്കിൽ വാട്സ്ആപ്പ് നമ്പർ ഉൾപ്പെടെ ഇനി പറയുന്ന വിലാസങ്ങളിൽ നവംബർ 13 നു മുമ്പായി അയയ്ക്കണം. ഗൂഗിൾ മീറ്റ് ഐഡി ഈ വാട്സ്ആപ്പ് നമ്പരുകളിലേയ്ക്കും ഇ-മെയിൽ ഐഡികളിലേയ്ക്കും അദാലത്ത് ആരംഭിക്കുന്നതിന് അരമണിക്കൂർ മുമ്പ് അയയ്ക്കും.

ഇ-മെയിൽ : dotpuramnorth.kl@indiapost.gov.in
ssptvnorth.keralapost@gmail.com

മേൽവിലാസം : സീനിയർ സൂപ്രണ്ട്, തിരുവനന്തപുരം നോർത്ത് തപാൽ ഡിവിഷൻ, തിരുവനന്തപുരം 695 001